മതേതരത്വം മഹത്തരമാക്കാന്‍ ഭീകരവാദം പിഴുതെറിയണം:ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം മഹത്തരമാണെന്നും രാജ്യത്ത് നിരന്തരം ഭീഷണിയും വെല്ലുവിളികളുമുയര്‍ത്തുന്ന ഭീകരവാദ അജണ്ടകളെ പിഴുതെറിയാന്‍ ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യഘടകമാണെന്നുള്ള ഉന്നതനീതിപീഠത്തിന്റെ വിധിന്യായ പ്രഖ്യാപനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയര്‍ത്തിക്കാട്ടുന്നു. എല്ലാ മതവിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും മാനിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ സംവിധാനം പ്രദാനം ചെയ്യുന്ന മൗലിക അവകാശത്തെ ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്തെ പൗരന്മാരുടെ […]

Share News
Read More

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്ക്രൈസ്തവരെ നിരന്തരം അവഹേളിക്കുന്നു:ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

Share News

കൊച്ചി: ജെ.ബി.കോശി കമ്മീഷന്‍ 17 മാസങ്ങൾക്ക് മുമ്പ് സമര്‍പ്പിച്ച ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടര്‍ന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഒക്ടോബര്‍ 9ന് ക്രൈസ്തവ പഠനറിപ്പോര്‍ട്ടിന്മേല്‍ നിയമസഭയിലെ സബ്മിഷന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നല്‍കിയ മറുപടി ഭരണഘടന ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ നല്‍കിയ മറുപടി തന്നെയാണ് ഇക്കുറിയും ആവര്‍ത്തിച്ചത്. റിപ്പോര്‍ട്ട് ന്യൂനപക്ഷ […]

Share News
Read More

മദ്യവും മയക്കുമരുന്നും കുത്തിനിറച്ച ദൃശ്യമാധ്യമ സംസ്‌കാരംപുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടും:ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

Share News

കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുവെന്നും ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ ഇന്ന് സജീവമാണെന്ന് ദിവസം […]

Share News
Read More

അഡ്വ.വി.വി. ജോസ് വിതയത്തിൽ|സ്മരണാഞ്ജലികൾ|”മൂന്നാം ചരമവാർഷികം”(16.04.2024)

Share News

സഭയ്ക്കും, സമൂഹത്തിനും സമുദായത്തിനുമായി നിസ്വാർത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ മൂന്നാം ചരമവാർഷികം 2024 ഏപ്രിൽ 16 ന്🕯️🙏🏻🌹 കെ.സി.ബി.സി.യുടെയും അല്മായ കമ്മീഷൻ സെക്രട്ടറി, സീറോ മലബാർ സഭയുടെ ലൈറ്റി ഫോറം സെക്രട്ടറി,ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോ- ഓർഡിനേറ്റർ, സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ നാഷണൽ കൺസൾട്ടേഷൻ മെമ്പർ, അഖില കേരള കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി, എറണാകുളം- അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആലങ്ങാട് മണ്ഡലം […]

Share News
Read More

ആഗോള കത്തോലിക്കാസഭയുടെ അവസാനവാക്ക്മാര്‍പാപ്പയുടേത്: |ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍

Share News

കൊച്ചി: വിവിധങ്ങളായ വിഷയങ്ങളില്‍ ആഗോള കത്തോലിക്കാസഭയുടെ അവസാനവാക്ക് സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയുടേതാണെന്നും കത്തോലിക്കാ വിശ്വാസ ചൈതന്യത്തില്‍ ജീവിക്കുന്ന സഭാമക്കള്‍ക്ക് മാര്‍പാപ്പയുടെ കല്പനകളും നിര്‍ദ്ദേശങ്ങളുമനുസരിച്ച് സഭയെ ശക്തിപ്പെടുത്തുവാനും പൊതുസമൂഹത്തില്‍ ക്രിസ്ത്രീയ വിശ്വാസം ഉയര്‍ത്തിപ്പിടിക്കാനും കടമയും ഉത്തരവാദിത്വവുമുണ്ടെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു. സഭയെന്നാല്‍ സംഘടനയോ സ്ഥാപനമോ അല്ല. മറിച്ച് ആത്മാവില്‍ നിറഞ്ഞ വിശ്വാസിസമൂഹത്തിന്റെ സ്‌നേഹക്കൂട്ടായ്മയാണ്. കത്തോലിക്കാസഭയില്‍ വിശ്വാസം, സന്മാര്‍ഗ്ഗ തീരുമാനങ്ങള്‍ മാര്‍പാപ്പായുടെ അപ്രമാദിത്യമാണ്. വിശുദ്ധ കുര്‍ബാന കത്തോലിക്കാ […]

Share News
Read More

ഡോ. സിറിയക് തോമസ് @80|അനുഗ്രഹ പൂമഴയുടെ എട്ടു പതിറ്റാണ്ടുകള്‍

Share News

അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അദ്ധ്യാപകന്‍, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍, മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം. നവഭാരത സൃഷ്ടിക്കായി സാമുഹ്യ തിന്മകള്‍ക്കെതിരെ നിരന്തരം നടത്തിയ അചഞ്ചലമായ പോരാട്ടം. 80ന്റെ നിറവിലും പ്രായത്തെ വെല്ലുവിളിച്ച് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇന്നും സമൂഹത്തിന്റെ സമഗ്ര തലങ്ങളിലും സജീവ സാന്നിധ്യമാണ് ഡോ.സിറിയക് തോമസ്. വാക്കുകളിലും വരകളിലുമൊതുങ്ങാത്ത സമാനതകളില്ലാത്ത ജീവിത ശൈലിയുമായി ശിഷ്യഗണങ്ങളെയും സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച് […]

Share News
Read More

സ്വവര്‍ഗ്ഗ വിവാഹം ദാമ്പത്യ ധര്‍മ്മത്തെവെല്ലുവിളിക്കുന്നത്: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: ദാമ്പത്യ ധര്‍മ്മത്തെ വെല്ലുവിളിക്കുന്ന സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധി ധാര്‍മ്മികതയും ഭാരത സംസ്‌കൃതിയും ഉയര്‍ത്തിക്കാട്ടുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍ പറഞ്ഞു. സ്വവര്‍ഗ്ഗവിവാഹങ്ങളെ ധാര്‍മ്മികമായി അംഗീകരിക്കാന്‍ കത്തോലിക്കാ സഭയ്ക്കാവില്ല. പുരുഷനും സ്ത്രീയും വിവാഹം വഴിയുള്ള ദാമ്പത്യ ധര്‍മ്മത്തിലൂടെ പ്രാപിക്കുന്ന സ്‌നേഹസമ്പൂർണ്ണതയും പ്രത്യുല്പാദന ഉത്തരവാദിത്വവും വിവാഹത്തെ മഹത്തരമാക്കുമ്പോള്‍ അതിനെ വെല്ലുവിളിക്കുന്ന കോടതി വിധികളും നിയമനിര്‍മ്മാണങ്ങളും സമൂഹത്തില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും സൃഷ്ടിക്കും. സുപ്രീം കോടതിയുടെ അഞ്ചംഗബഞ്ചിലെ മൂന്നുപേരും സ്വവര്‍ഗ്ഗവിവാഹത്തിനെതിരെയെടുത്ത […]

Share News
Read More

ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം:|ഇസ്രായേലില്‍ ജോലിചെയ്യുന്ന അനേകായിരങ്ങളുടെ ജീവന് സംരക്ഷണമേകി ആശങ്കകള്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളും ജനപ്രതിനിധികളും അടിയന്തരമായി നിര്‍വ്വഹിക്കണം.|സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ബോധപൂര്‍വ്വം ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിടനല്‍കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. ആഗോള ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്നുള്ള യുഎന്‍ റിപ്പോര്‍ട്ടും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരായിരുന്നവരുടെ മുന്‍കാല വെളിപ്പെടുത്തലുകളും […]

Share News
Read More

The Greatness of Secularism should not be Subverted|CBCI Laity Council

Share News

New Delhi: The greatness of secularism should be upheld at all costs, and nobody should be allowed to subvert the lofty principles of secularism, said Chevalier Adv V C Sebastian, Secretary, Catholic Bishops Conference of India (CBCI) Council for Laity. He added that making friends with internal terrorism fight global terrorism is suicidal. Sri. Sebastian continued: […]

Share News
Read More