അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയും ചെയ്യുന്ന ദമ്പതികൾ !
‘നെന്മ’രങ്ങളാൽ സമൃദ്ധമാണു കേരളം .. സ്വിച്ചമർത്തിയാൽ കോടികൾ സ്വരൂപിക്കാൻ കഴിവുള്ളവരെക്കണ്ട് കണ്ണുമിഴിച്ചു പോകാറുണ്ട്. അമ്പരപ്പിക്കുന്നവർ മാത്രമല്ല പ്രചോദിപ്പിക്കുന്നവരും പലരുണ്ട്. എന്നാൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം തിരുവള്ളൂർ ഗീതാഞ്ജലിയിലെ ഷിനോദും, ബിന്ദുവും അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയാണ്.എങ്ങനെ ഞെട്ടാതിരിക്കും? https://www.mathrubhumi.com/good-news/role-models/couples-donate-their-pension-and-salary-to-poor-people-1.6341359 ഈ ദമ്പതികൾ പ്രതിമാസം എഴുപതിനായിരം രൂപയോളം അവർ പാവപ്പെട്ടവർക്ക് കൈമാറുന്നു!ശമ്പളക്കുടിശ്ശികയായി കിട്ടിയ മൂന്ന് ലക്ഷവും അർഹരെ കണ്ടുപിടിച്ച് അവർക്കുവേണ്ടി ചിലവഴിച്ചു! ഇനി, ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവർ പരമ്പരാഗത ഭൂവുടമകളോ, കുബേരപുംഗവൻസോ ഒന്നുമല്ല എന്നതാണ്. എൽഐസി അഡ്മിനിസ്ട്രേറ്റർ ഓഫീസറായിരുന്നു […]
Read More