പുതിയ മന്ത്രിസഭയിലുള്ളവർക്ക് പരിചയസമ്പന്നതയില്ല എന്ന് പറയുന്നതിൽ കാര്യമില്ല. മനുഷ്യൻ്റെ, സാധാരണക്കാരൻ്റെ, പ്രശ്നങ്ങൾ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനും കഴിവുള്ള അങ്ങേയറ്റം പ്രതിഭാശാലികളാണ് പുതിയ മന്ത്രിമാർ. |മുൻ മന്ത്രി സുനിൽകുമാർ

Share News

മുൻ മന്ത്രി വി എസ് സുനിൽകുമാർ ഫേസ്ബുക്കിൽ മെയ് 19 -ന് എഴുതിയ അനുഭവങ്ങളും കാഴ്ച്ചപ്പാടും ശ്രദ്ധിക്കപ്പെടുന്നു . സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ LDF സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. കേരളത്തിൻ്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും എല്ലാ മന്ത്രിമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ടാം പിണറായി സർക്കാരിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കേരളീയ ജനത വൻ ഭൂരിപക്ഷം നൽകി എൽഡിഎഫിന് തുടർ ഭരണത്തിന് അവസരം നൽകിയത് കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് സർക്കാരിന് […]

Share News
Read More

അസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് സഖാവ് നായനാരുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറുകയാണ്. |മുഖ്യമന്ത്രി

Share News

ആധുനിക കേരളത്തിൻ്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണ്. 1939-ൽ തൻ്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിൻ്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിൻ്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിൻ്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. എക്കാലത്തും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റു പാർട്ടിക്ക് കരുത്തു പകർന്നു. തൊഴിലാളി […]

Share News
Read More

11 പുതുമുഖങ്ങളുമായി സി.പി.എം: ര​ണ്ടു വ​നി​താ മ​ന്ത്രി​മാ​ര്‍

Share News

തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായും പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും പിണറായി വിജയനെ തന്നെ സി.പി.എം തിരഞ്ഞെടുത്തു. സി.പി.എമ്മിലെ പന്ത്രണ്ടു മന്ത്രിമാരില്‍ കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കി. ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍ തന്നെ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പാക്കി. എം.ബി. രാജേഷ് പുതിയ സ്പീക്കറാകും. പി.രാജീവ്, കെ.എം ബാലഗോപാല്‍, വി.എന്‍ വാസവന്‍, വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു, വീണാജോര്‍ജ്, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ എന്നിവരും മന്ത്രിമാരാകും. മു​ന്‍​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ പാ​ര്‍​ട്ടി വി​പ്പാ​യി […]

Share News
Read More

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. |മുഖ്യമന്ത്രി

Share News

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിതെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പ്രസ്‌താവിച്ചു . മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന എല്ലാ നഴ്സുമാർക്കും ‘ലോക നഴ്സസ് ദിന’ ആശംസകൾ ഹൃദയപൂർവ്വം നേർന്നു. അതോടൊപ്പം, നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോട് പ്രത്യേകം നന്ദി പറഞ്ഞു . രാജ്യത്തെ നഴ്സിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള 20 […]

Share News
Read More

അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. |മുഖ്യമന്ത്രി

Share News

സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു . കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്. നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു […]

Share News
Read More

കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.

Share News

കോവിഡ് പ്രതിരോധത്തിൽ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് എന്നതും മുഖ്യമന്ത്രിയുടെ കത്തിൽ വ്യക്തമാക്കി. അതിന്റെ ഭാഗമായി സെൻട്രൽ അലോക്കേഷൻ കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളത്തിനു പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റെംഡെസിവിർ ലഭ്യമാക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ആവശ്യമായ ഓക്സിജൻ ഉറപ്പുവരുത്താൻ കേരളം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പ്രതിദിനം 219 മെട്രിക് ടൺ ആണ് നമ്മുടെ ഉത്പാദനം. ഇത് ഒട്ടും തന്നെ ചോർന്നുപോകാതെയും അനാവശ്യ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയും ഉള്ള സ്റ്റോക്കിന്റെ ഉത്തമ ഉപഭോഗം സംസ്ഥാനത്ത് സാധ്യമാക്കിയിട്ടുണ്ട്. ദേശീയ ഗ്രിഡിൽ […]

Share News
Read More

കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത്. |മുഖ്യമന്ത്രി

Share News

മറ്റുള്ളവർക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവൾ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കൽപം. ജന്മിത്വ സംസ്കാരത്തിൻ്റെ ശേഷിപ്പുകൾ നിലനിൽക്കുന്ന പുരുഷാധികാര സമൂഹമാണ് നമ്മുടേത്. ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്തു ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടുള്ളത്. ഇവ തീർക്കുന്ന യാഥാസ്ഥിതികമായ മൂല്യബോധങ്ങളിൽ നിന്നാണ് മേൽപറഞ്ഞ മാതൃ സങ്കൽപം ഉരുത്തിരിയുന്നത്. ഈ യാഥാസ്ഥിതിക സങ്കൽപത്തിൻ്റെ മഹത്വവൽക്കരണം സ്ത്രീയുടെ സാശ്വയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണ്. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും […]

Share News
Read More

ഈ ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം. |മുഖ്യ മന്ത്രി

Share News

അതിശക്തമായ കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മൾ നോക്കേണ്ട ഒരു സമയം കൂടിയാണിത്. ഇപ്പോൾ ജാഗ്രത മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ രോഗവ്യാപനം തടഞ്ഞു നിർത്താനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉത്തരവാദിത്വബോധത്തോടെയുള്ള നമ്മുടെ പെരുമാറ്റത്തിനു മാത്രമാണ് സാധിക്കുക എന്ന് തിരിച്ചറിയണമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിർദേശിച്ചു . അതിൻ്റെ ഭാഗമായി ഒഴിച്ചു കൂടാനാവാത്ത ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പരിപൂർണമായും ഒഴിവാക്കണം. സമ്പർക്കങ്ങൾ പരമാവധി […]

Share News
Read More

കോവിഡ് രൂക്ഷം: ലോഡ്ജുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്വീറ്റ്‌മെന്റ് സെന്ററുകള്‍ വേണ്ടിവരും. അതിനാല്‍ ഹോസ്റ്റലുകളും ലോഡ്ജുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ല.സ്വകാര്യ ആശുപത്രികളില്‍ ചിലയിടങ്ങളില്‍ പ്രശ്‌നമുണ്ട്. അത് പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും. കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക രണ്ടുമാസം പിരിക്കില്ല. രണ്ടാം ഡോസ് വാക്‌സിന്‍ മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. […]

Share News
Read More

അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. |മുഖ്യമന്ത്രി

Share News

മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന […]

Share News
Read More