ഹരിത വിപ്ലവത്തിൻറെ ആചാര്യൻ എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. |ആദരാഞ്ജലികൾ
ഹരിത വിപ്ലവത്തിൻറെ ആചാര്യൻ എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. ആദരാഞ്ജലികൾ💐 ഇന്ത്യയുടെ ഹരിത വിപ്ലവത്തിൻറെ ഉപഞ്ജാതാവ് എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യയുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് […]
Read Moreപ്രണാമം|മികച്ച സിനിമകൾ മലയാളി മനസ്സിൽ എന്നുമുണ്ടാകും, വിട..
സിനിമയെന്ന കലാരൂപത്തെ ഇത്രമേൽ ഇഷ്ടപ്പെടാൻ എന്നെ പ്രേരിപ്പിച്ചവരിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഒരാൾ. സ്വപ്‌നാടനം മുതൽ ഇലവങ്കോട് ദേശം വരെ നീണ്ട സംവിധാന വഴിയിൽ യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, ഇരകൾ, ഈ കണ്ണികൂടി എന്നിങ്ങനെ അങ്ങ് സമ്മാനിച്ച മികച്ച സിനിമകൾ മലയാളി മനസ്സിൽ എന്നുമുണ്ടാകും, വിട.. കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി […]
Read Moreഅഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70)കോതമംഗലം അന്തരിച്ചു.|ആദരാഞ്ജലികൾ
കോതമംഗലം – അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ രാമപുരം അഴിയെണ്ണിക്കൽ കുടുംബാംഗം ഡോ .ലിസ്സി ജോസാണ് ഭാര്യ. മക്കൾ സാൻജോ ടോം ജോസ് (സി ഇ ഒ ടാൽ ൽ വ്യു – കാലിഫോർണിയ)ഡോ. സച്ചിൻ മാത്യു ജോസ് (ലണ്ടൻ) ട്രീസ ആൻ ജോസ് (പിൻ ട്രസ്റ്റ് _ കാലിഫോർണിയ)മരുമക്കൾ – ഡോ […]
Read Moreഅഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70)കോതമംഗലം അന്തരിച്ചു.
കോതമംഗലം – അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ രാമപുരം അഴിയെണ്ണിക്കൽ കുടുംബാംഗം ഡോ .ലിസ്സി ജോസാണ് ഭാര്യ. മക്കൾ സാൻജോ ടോം ജോസ് (സി ഇ ഒ ടാൽ ൽ വ്യു – കാലിഫോർണിയ)ഡോ. സച്ചിൻ മാത്യു ജോസ് (ലണ്ടൻ) ട്രീസ ആൻ ജോസ് (പിൻ ട്രസ്റ്റ് _ കാലിഫോർണിയ)മരുമക്കൾ – ഡോ […]
Read Moreഇന്ന് കാർഗിൽ വിജയ ദിനം!
ജീവൻ പണയം വച്ചും രാജ്യത്തിന് വേണ്ടി പോരാടിയപ്പോൾ, സ്വന്തം പത്നിയുടെ മാനം കാക്കാനും സംരക്ഷണം നല്കാനും ഈ രാജ്യത്തിന് സാധിക്കാത്തതിൽ നെഞ്ചുരുകുന്ന മണിപ്പൂരിലെ കാർഗിൽ ജവാനോടൊപ്പം വേദനയോടെ.. .പ്രണാമം!
Read Moreമഹാത്മാവേ, ദൂരേനിന്ന് കണ്ട ബന്ധമേയുള്ളു. സുശീലേടത്തി പറഞ്ഞ അറിവേയുള്ളൂ എങ്കിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഹൃദയത്തിന്റെ ഭാഷയിൽ ആദരവിന്റെ ആയിരം പൂക്കൾ!
(ഉമ്മൻ ചാണ്ടിയെക്കുറിച്ച് കഥാകൃത്ത് ശിഹാബുദ്ദീന്റെ ഹൃദയസ്പർശിയായ വാക്കുകൾ) ഉമ്മൻ ചാണ്ടിയുടെ പടം കാണുമ്പോഴൊക്കെ സുശീലേടത്തിയെയാണ് ഓർമ്മവരിക. എഴുത്തുകാരിയും സജീവഇടതുപക്ഷ സാംസ്ക്കാരികപ്രവർത്തകയുമാണ് സുശീലേടത്തി. അവരുടെ സ്നേഹനിധിയായ ഭർത്താവ് പെട്ടെന്ന് ഒരു ദിവസം മരിച്ചു പോയി. മക്കൾക്ക് ജോലിയോ വരുമാനമോ ഇല്ലാത്ത കാലം. ഇതിനിടയിൽ ഇളയ മോന് കുറേ നാളായി കേൾവിയില്ലാത്തപ്രശ്നമുണ്ട്. ചികിത്സ കിട്ടാതെ നൂറു ശതമാനം കേൾവിശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. ചെറുതല്ലാത്ത ഒരു ഓപ്പറേഷൻ അനിവാര്യമാണ്. coleyar Implant നു വേണ്ടിയുള്ള ആ ഓപ്പറേഷനോടെ കുട്ടിയുടെ കേൾവിപ്രശ്നം പരിഹരിക്കുമെന്ന് ഡോക്ടർമാർ […]
Read Moreജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻഉമ്മൻ ചാണ്ടി സാർ പരിശ്രമിച്ചു.|കർദിനാൾ ജോർജ് ആലഞ്ചേരി
അനുശോചനസന്ദേശം ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി സാർ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകൻ. രാഷ്ട്രീയപ്രവത്തകരുടെയിടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവർത്തനങ്ങളിൽ […]
Read Moreബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ തൂക്കിലേറ്റിയ റെയ്ഹാന ജബ്ബാരി, അവസാനമായി തടവറക്കുള്ളില്‍ വെച്ച് തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം.
….എങ്കിലും അവരെന്നെ കുറ്റവാളിയാക്കി. ഉമ്മയ്ക്ക് അറിയാമല്ലോ, ഞാന്‍ കൊതുകുകളെ പോലും കൊല്ലാറല്ലെന്ന്. പാറ്റകളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാല്‍ കൊമ്പില്‍ തൂക്കിയെടുത്ത് കളയാറല്ലായിരുന്നോ ഞാന്‍. പക്ഷെ ഇവരുടെ മുമ്പില്‍ ഞാന്‍ വലിയ കുറ്റവാളിയാണ്.… മരിക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ ഉമ്മ എനിക്ക് ചെയ്തുതരണം. ഉമ്മയുടെ എല്ലാ കഴിവും ശക്തിയും ഉപയോഗിച്ച് അത് ചെയ്യണം. ഉമ്മയില്‍നിന്നും ഈ രാജ്യത്തുനിന്നും ഈ ലോകത്തുനിന്നും അതു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയ […]
Read Moreആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു|പ്രണാമം….വരകൾ അനശ്വരം…
മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് […]
Read More