“ഒരു അമുസ്ലിമിനെ ഇസ്ലാമിലേക്ക് മതം മാറ്റൽ വിശ്വസിയുടെ ചുമതലയാണെന്ന് ഖുർആനിൽ എവിടെയും പറയുന്നില്ലെന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ഒരുപാട് തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും.”
മുൻ മന്ത്രി ഡോ .കെ ടി ജലീൽ ഫേസ്ബുക്കിൽ എഴുതിയത് പൂർണമായും പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവർ പാതാളത്തിലായി. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പത്രസമ്മേളനം മുഴുവൻ കണ്ടു. പത്ര പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം എന്നെ അക്ഷരാർത്ഥത്തിൽ അൽഭുതപ്പെടുത്തി. സമസ്തയെന്ന പണ്ഡിത സഭയുടെ അമരക്കാരനാകാൻ എല്ലാ അർത്ഥത്തിലും അർഹനാണ് ജിഫ്രി തങ്ങളെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ അളന്ന് മുറിച്ചുള്ള വാക്കുകൾ. അന്തരീക്ഷം കൂടുതൽ കലുഷിതമാക്കാൻ ഉതകുന്ന മറുപടി പ്രതീക്ഷിച്ചവരെ സമസ്തയുടെ അദ്ധ്യക്ഷൻ വല്ലാതെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയെ പൂർണ്ണമായും വിശ്വാസത്തിലെടുത്ത് […]
Read More