സാബത്തിന്‍റെ മദ്ധ്യാനങ്ങളില്‍ ഒരു ദൈവചൈതന്യ ദൂതന്‍
വിശപ്പ് പൊരിയുന്ന വയറുകള്‍ക്ക് മുന്നില്‍ ദൈവത്തിനുപോലും പ്രത്യക്ഷപ്പെടാനാകുക അപ്പത്തിന്‍റെ രൂപത്തിലാണ്. കടപ്പാടിന്‍റെ നേരിയ സ്പര്‍ശം പോലുമില്ലാത്ത ഒരാള്‍ കൃത്യദിവസം കൃത്യനേരത്ത് സ്വാദിഷ്ഠമായ ഭക്ഷണവുമായെത്തുമ്പോളത് ദൈവമായിരിക്കുമെന്ന് നഗരത്തിലെ തെരുവോരങ്ങള്‍ വാസഗ്രഹങ്ങളാക്കിയ നിസ്വരും നിരാലംബരുമായവര്‍ കരുതുന്നുണ്ടാകും. നന്മ ചെയ്യാന്‍ ദൈവത്തിന് കൈയ്യില്ല; അതുകൊണ്ട് നിങ്ങളാകുക ദൈവത്തിന്‍റെ കൈകള്‍ എന്ന് ബാല്യത്തില്‍ മതബോധന ക്ലാസുകളില്‍ കേട്ടതാകാം വടൂക്കര സ്വദേശി ടോണിയെ ഞായറാഴ്ച തോറും നഗരവീഥികളില്‍ നന്മയുടെ മന്ദാലിനനായി നിരവധി പേര്‍ക്ക് സ്വാന്തനവര്‍ഷമാകാന്‍ പ്രേരണയും പ്രചോദനവും. വാഴപ്പിള്ളി പരതേനായ ആന്‍റണിയുടേയും മേരിയുടേയും ആറ് […]
Read Moreഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ചിത്രം
പാമ്പാക്കുട സെന്റ്.ജോൺസ് ഓർത്തഡോക്സ് ഇടവകയിൽപരേതയായ ഊത്തുകുഴിയിൽ സൂസൻ പൗലോസിന്റെ ഭവനത്തിൽ മകൻ ബേസിലും കുടുംബവും കോവിട് പ്രോട്ടോക്കോൾ അനുസരിച്ചു എത്തിയപ്പോൾ. ഷാർജയിൽ ജോലി ചെയ്യുന്ന പരേതയുടെ ഏകമകനും കുടുംബവും അമ്മയുടെ മരണ വാർത്ത അറിഞ്ഞു uae സർക്കാരിന്റെ എല്ലാ കോവിട് ടെസ്റ്റുകളും നടത്തിയ ശേഷമാണു നാട്ടിലെത്തിയത്എന്നാൽതന്റെ അമ്മയെ അവസാനമായി കാണാൻ14 ദിവസത്തെ ക്വാറന്റൈൻ കഴിയണം എന്നറിഞ്ഞു തളർന്നു പോയ ബേസിലിനു പാമ്പാക്കുട പള്ളി വികാരി അച്ഛനും, നിയമ പാലകരും, ആരോഗ്യ വകുപ്പും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു […]
Read Moreശത്രുക്കൾ വരുന്ന വഴി…
ഏതാനും ദിവസം മുൻപ് ഒരു പെൺകുട്ടി ഒരു കഥപറഞ്ഞു. അവളെ മണപ്പിച്ചു നടന്നൊരുത്തനോട് എപ്പോഴും എന്റെ ഗ്രൂപ്പുകളെക്കുറിച്ചും അതിലെ പോസ്റ്റുകളെക്കുറിച്ചും പറയാൻ തുടങ്ങിയത്രേ. കൂട്ടത്തിൽ എന്നെയും പൊക്കിപ്പറയുമല്ലോ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ കുറ്റം കണ്ടു പിടിക്കലായി അയാളുടെ പണി. കോളേജ് കാലത്തെ എന്നെ എടുത്തുയർത്തി അവളുടെ മുന്നിൽ വലിയൊരു ഫ്രാഡ് ആയി എന്നെ ചിത്രീകരിക്കുവാനായി അയാളുടെ ശ്രമം. ഇതിലെ ഒരു രസകരമായ കാര്യം അയാൾക്ക് എന്നെ അറിയില്ല, എനിക്കും അയാളെ അറിയില്ല, ഞാനയാളെ കണ്ടിട്ടുമില്ല. വർഷങ്ങൾക്ക് മുൻപ് […]
Read Moreകുട്ടികളുടെ മനസ്സിലെ കള്ളനും പോലീസും!
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreഓണ സദ്യ
ഓണ സദ്യ സദ്യ ഉണ്ണാത്തവരായി ആരും ഉണ്ടാകില്ല. ഓണം ഇങ്ങെത്തുമ്പോള്‍ നമ്മള്‍ ഏറ്റവുംകൂടുതല്‍ തയ്യാറെടുപ്പ് നടത്തുന്നതും ഓണസദ്യ ഒരുക്കാനായിരിക്കും.ഓണസദ്യഒരുക്കുമ്പോള്‍ ഓര്‍ക്കാനായി ചില വിശേഷങ്ങള്‍ ഇതാ. ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അര്‍ഥമുള്ള ‘സഗ്ധി’ എന്ന സംസ്കൃതശബ്ദത്തില്‍ നിന്നാണ് ‘സദ്യ’ എന്ന മലയാള വാക്കിന്റെ ഉദ്ഭവം. രുചികളെല്ലാം അടങ്ങിയിരിക്കണം ഒരു സദ്യയില്‍. സസ്യാഹാരം ആയിരിക്കും പ്രധാനമായും ഉള്‍പ്പെടുത്തുക. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ് സദ്യ. നിലത്തു പായ വിരിച്ച് അതില്‍ തൂശനില […]
Read More