പത്തനംതിട്ടയിൽ കണ്ടെയ്ന്‍മെന്റ് സോണ്‍: നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും
കുലശേഖരപതി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട മുനിസിപ്പല്‍ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. പ്രദേശത്ത് ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ സംശയിക്കുന്നതിനാല്‍ ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനു ജില്ലാഭരണകൂടം ദുരന്തനിവാരണ അതോറിറ്റിക്ക് ശുപാര്‍ശ സമര്‍പ്പിച്ച സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. റാന്നി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ലാത്തതും, തിരുവല്ലയില്‍ മാര്‍ക്കറ്റ് അടച്ചതുമായി ബന്ധപ്പെട്ടും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. […]
Read More