ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്.

Share News

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്കോർ നേടി മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്. ട്രസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും […]

Share News
Read More

ഇനിയും കൃപതോന്നി കരുതിടണേ

Share News

പാലാ മരിയസദനം മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിൽ സാമൂഹിക ക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ COVID Antigen Test നടത്തുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസവായി നടത്തപ്പെട്ട പരിശോധനയിൽ മരിയസദനം അന്തേവാസികൾ, ശ്രുശൂഷകർ, ജീവനക്കർ തുടങ്ങി 412 ഓളം ആളുകൾ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധന ഫലം നെഗറ്റീവ് സ്ഥിദ്ധീകരിയ്ക്കുകയും ചെയ്തു. കേരളത്തിൽ COVID വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 400ൽ അധികം അന്തേവാസികളുമായി മുന്നോട്ട് പോകുന്ന ഈ സ്ഥാപനത്തെ കുറിച് പലരും ആശങ്കകൾ പങ്കുവെയ്ക്കുമ്പോളും ദൈവ പരിപാലനയിൽ ആശ്രയിച്ച് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. – 02 10 2020

Share News

ചികിത്സയിലുള്ളവര്‍ 77,482 ഇതുവരെ രോഗമുക്തി നേടിയവര്‍ 1,35,144 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച 63 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, […]

Share News
Read More

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ്

Share News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപ് തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം പുറത്തറിയിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ മുറുകുന്നതിനിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായ ട്രംപിന് കോവിഡ് […]

Share News
Read More

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്

Share News

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം 81,484 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 63,94,069 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. ആകെ മരണ സംഖ്യ 99,773 ആയി ഉയർന്നു. രാജ്യത്ത് നിലവില്‍ 9,42,217 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 53,52,078 പേര്‍ രോഗമുക്തരായതായും കേന്ദ്ര […]

Share News
Read More

‘ഒരുസമയം അഞ്ചില്‍ കൂടുതല്‍ ആള്‍ പാടില്ല’: നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആർപിസി 144 അനുസരിച്ച് സർക്കാർ ഉത്തരവിറക്കി. ഒക്ടോബർ മൂന്ന് രാവിലെ ഒമ്പത് മണി മുതൽ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ജില്ലാ മജിസ്ട്രേറ്റുമാർക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിർദേശമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ […]

Share News
Read More

കേരള സംസ്ഥാനത്ത് മറ്റന്നാൾ (ഒക്‌ടോബർ 3) മുതൽ 144 പ്രഖ്യാപിച്ചു

Share News

കേരള സംസ്ഥാനത്ത് മറ്റന്നാൾ (ഒക്‌ടോബർ 3) മുതൽ 144 പ്രഖ്യാപിച്ചു… കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ്.CRPC 144 പ്രകാരമാണ് ഉത്തരവ്.

Share News
Read More

വ്യാഴാഴ്ച 8135 പേർക്ക് കോവിഡ്, 2828 പേർ രോഗമുക്തർ – 01 10 2020

Share News

ചികിത്സയിലുള്ളവര്‍ 72,339 ഇതുവരെ രോഗമുക്തി നേടിയവര്‍ 1,31,052 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,157 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, […]

Share News
Read More

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.

Share News

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് നല്‍കിയ പുതിയ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തസ്തികള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. കാസര്‍ഗോഡ് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകും. 1 സൂപ്രണ്ട്, 1 ആര്‍.എം.ഒ., 16 […]

Share News
Read More

അണ്‍ലോക്ക് 5: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി, ഒക്ടോബര്‍ 15 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാം.

Share News

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ‘അണ്‍ലോക്ക് 5’ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാം. പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ […]

Share News
Read More