ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി
രജിസ്റ്റർ ചെയ്യാതെ എത്തുന്നവർക്ക് കനത്ത പിഴയും 28 ദിവസം ക്വാറന്റൈനും ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെടെ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്ക് വഴിയിൽ ആളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. ഇങ്ങനെ വരുന്നവർക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണ്. […]
Read More