രോഗവ്യാപന ഭീതിയില്‍ മനുഷ്യത്വം മറക്കരുത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കാക്കനാട്: മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊറോണ വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രോഗവ്യാപനത്തിന്‍റെ ക്ഷിപ്രതയും രോഗത്തെ ചെറുക്കാന്‍ പര്യാപ്തമായ വാക്സിന്‍റെ അഭാവവും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഗുരുതരമായ ഈ സാഹചര്യത്തെ നേരിടുവാന്‍ സാഹോദര്യത്തിലും പരസ്പരമുള്ള കരുതലിലും എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു സീറോമലബാര്‍സഭയുടെ കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നിന്നിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രോഗബാധയില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും […]
Read Moreദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം.
കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആരാധനായജ്ഞം. ജൂലായ് 24-ാം തീയതി ആരംഭിച്ച് ഓഗസ്റ്റ് 2-ന് അവസാനിക്കുന്ന പ്രാര്‍ത്ഥനായജ്ഞം കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാനകാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30-ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹസന്ദേശം നല്കി ഉദ്ഘാടനം ചെയ്യും. മാനസാന്തരത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും സന്ദര്‍ഭമാണിതെന്നും മഹാമാരിയുടെ സങ്കീര്‍ണതകള്‍ക്കുമധ്യേ വിഹ്വലരായി നില്ക്കുന്ന ജനസാമാന്യത്തിന് പ്രത്യാശ പകരാനും ദൈവികമായ സമാശ്വാസം […]
Read Moreകോവിഡ് പ്രതിരോധം: കത്തോലിക്കാസഭ ചെലവഴിച്ചത് 50.16 കോടി രൂപ.
Congratulations to the Kerala Catholic Church for the great service during the Covid times. Glad to know that the Catholic Church did services of above 50 crore rupees in Kerala in last few months. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും ലോക്ക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ചെലവഴിച്ചത് 50,16,73,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി ജൂണ്‍ […]
Read Moreഇരുപതിനായിരം കർഷകർക്കായി തലശേരി അതിരൂരത സഹായ പദ്ധതി നടപ്പാക്കുന്നു .
തലശേരി: കർഷകർക്ക് നാമമാത്ര പലിശക്ക് പണം ലഭ്യമാക്കു ന്നതിനായി തലശേരി അതിരുപത രംഗത്ത്. കോവിഡ് കാലത്ത് കർഷകരും സാധാരണക്കാരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. തലശേരി അതിരൂപതയും, കേരള ഗ്രാമീൺ സംയുക്തമായാണ് കാർഷിക വായ്പാ പദ്ധതി തുടങ്ങുന്നതു്. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഇരുപതിനാ യിരത്തിലേറെ വരുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് കാർഷിക ജോലിക്കും, കന്നുകാലി വളർത്തലിനുമായി നാലു ശതമാനം പലിശ നിരക്കിൽ പണം കിട്ടുന്നതാണി പദ്ധതി. കൈവശ ഭുമി […]
Read Moreസപ്തതിയുടെ നിറവിൽ പാലാ രൂപത
സംസ്ഥാനത്തെ ഏറ്റവും പ്രമുഖ രൂപതയെന്നും ഇന്ത്യയിലെവത്തിക്കാനെന്നുമറിയപ്പെടുന്ന പാലാരൂപത സപ്തതി നിറവില്‍. ഭാരതത്തിലെ ആദ്യവിശുദ്ധയായ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്‍കിയ പാലാ രൂപതയ്ക്ക്ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയുംസ്വന്തം. 1950 ജൂലൈ 25നാണ്പന്ത്രണ്ടാം പീയൂസ്മാര്‍പ്പയുടെ തിരുവെഴുത്ത്വഴിയാണ് പാലാരൂപത സ്ഥാപിതമായത്.ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെസ്ഥാപനം.മാര്‍സെബാസ്റ്റ്യന്‍വയലിലായിരുന്നു പ്രഥമമെത്രാന്‍. 1950-നവംബര്‍ 9ന് റോമിലെവിശുദ്ധത്രേസ്യായുടെദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍എവുജിന്‍ടിസറൻ്റ് സെബാസ്റ്റ്യന്‍ വയലിനെ മെത്രാനായിഅഭിഷേകംചെയ്തു. 1951ജനുവരി 4 നായിരുന്നുരൂപതയുടെ ഉദ്ഘാടനം. പാലാ, മുട്ടുചിറ, കുറവിലങ്ങാട്,ആനക്കല്ല്(ഭരണങ്ങാനം), രാമപുരം എന്നീ അഞ്ച്ഫൊറോനകളായിരുന്നു ആരംഭത്തില്‍ ഉണ്ടായിരുന്നത്. ഫാ.എമ്മാനുവേല്‍ മേച്ചേരിക്കുന്നേലിനെവികാരി ജനറലായും […]
Read Moreദൈവസ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ സാഹോദര്യവും ഐക്യവും വളരും: മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളര്‍ച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോഖ്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വര്‍ഷാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്. ശതാബ്ദി വര്‍ഷ ലോഗോയുടെ പ്രകാശനകര്‍മവും ആര്‍ച്ച് ബിഷപ്പ് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ […]
Read More