മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനുശേഷം ബി.സന്ധ്യ ഈ മാസം 31ന് പോലീസ് വകുപ്പിന്റെ പടിയിറങ്ങും.

Share News

1988 ഐപിഎസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡിജിപി പദവിയിലെത്തിയശേഷമാണ് സര്‍വീസില്‍ നിന്നു വിടപറയുന്നത്. കോട്ടയം ജില്ലയിലെ പാലാ മീനച്ചിൽ താലൂക്കിൽ ഭാരതദാസിന്റെയും കാർത്ത്യായനി അമ്മയുടെയും മകളായി 1963 മെയ് 25ന് ജനിച്ചു. ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട്‌ ഹാർട്ട്‌ ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്‌.സി ബിരുദം നേടി. ഓസ്‌ട്രേലിയയിലെ വു35ളോംഗ്‌ഗോംഗ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിൽ പരിശീലനം നേടി. ബിർലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി […]

Share News
Read More

പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി.

Share News

പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി. സ്വന്തം വീടുകളിൽ പോലും പ്രതിരോധം തീർക്കാത്തവർക്ക്‌ നാട്ടിലെ മക്കളെ രക്ഷിക്കാനാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ലഹരി പദാർത്ഥം കൈവശം വച്ച കുറ്റത്തിന് പിടിക്കുന്ന കേസുകളിൽ ഇത് വരെ എത്ര പേർ ശിക്ഷിക്കപ്പെട്ടുവെന്ന അന്വേഷണാത്മക റിപ്പോർട്ടിനൊന്നും ആരും പുറപ്പെടില്ല. ഇത് തീരെ തുച്ഛമാണെന്നതാണ് അറിയുന്നത്. പിടിച്ചു പിടിച്ചുവെന്ന മാധ്യമ വാർത്തയിലൂടെ കഥ തീരും. ഇതും പ്രശ്നമല്ലേ? വ്യക്തികൾ മാത്രം […]

Share News
Read More

“വീട്ടിലിരുന്ന് പാർട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതൽ പതിനായിരം രൂപ വരെ സമ്പാദിക്കാം. “-ഒൺലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്.

Share News

വീട്ടിലിരുന്ന് പാർട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതൽ പതിനായിരം രൂപ വരെ സമ്പാദിക്കാം. ഒൺലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫയൽ അറേഞ്ച് മെന്റും, ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമാണ് ഓൺലൈൻ ജോബ് തട്ടിപ്പിൻ്റെ രണ്ടു പ്രധാന രീതികൾ. എസ്.എം.എസ് വഴിയോ, സോഷ്യൽ മീഡിയാ പരസ്യം വഴിയോ ആണ് […]

Share News
Read More

“തെല്ലും ഭയം ഇല്ലാതെ ഒരു സ്ത്രീ മുന്നോട്ടു വരികയും മുന്നിൽ കണ്ട വാഹനത്തിൽ കയറ്റി യാത്രയിൽ പ്രാഥമിക ശ്രുശ്രുഷ – CPR കൊടുത്ത് ഹൃദയമിടിപ്പ് പുനസ്ഥാപിച്ചു ശ്വാസോച്ഛ്വാസത്തിന് വഴിയൊരുക്കി, പരമാവധി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.”

Share News

ഇതൊരു നന്ദികുറിപ്പ് ആണ്. പറഞ്ഞില്ലെങ്കിൽ വലിയ നന്ദികേട് ആയതു കൊണ്ട് കുറിപ്പ് ഇടുകയാണ്. 02-02-2023 രാവിലെ 8.00 ന് കണ്ടെയ്നർ റോഡിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റി രക്തം വാർന്ന് കിടന്ന സ്ത്രീക്ക് മുന്നിൽ ഭയത്തോടെയും ആശങ്കയോടെയും പകച്ചു നിൽക്കാനേ ചുറ്റും കൂടിയ ആളുകൾ അടക്കം എല്ലാവർക്കും സാധിച്ചുള്ളൂ. ഈ അവസരത്തിൽ തെല്ലും ഭയം ഇല്ലാതെ ഒരു സ്ത്രീ മുന്നോട്ടു വരികയും മുന്നിൽ കണ്ട വാഹനത്തിൽ കയറ്റി യാത്രയിൽ പ്രാഥമിക ശ്രുശ്രുഷ – CPR കൊടുത്ത് […]

Share News
Read More

പിആര്‍ സുനുവിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു

Share News

തിരുവനന്തപുരം: ബലാത്സംഗ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. പൊലീസ് അക്‌ട് 86 പ്രകാരമാണ് നടപടി. ഈ വകുപ്പ് ഉപയോഗിച്ച്‌ സംസ്ഥാനത്ത് ആദ്യമായാണ് ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. മുളവുകാട് പട്ടികജാതിയില്‍പ്പെട്ട യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഡിജിപിയുടെ നടപടി. പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. 15 തവണ വകുപ്പ് തല നടപടിയും ആറ് തവണ സസ്‌പെന്‍ഷനും […]

Share News
Read More

കൊച്ചി മഹാനഗരത്തിന്റെ പുതിയ കാവൽക്കാരന്, കെ സേതുരാമൻ ഐ പി എസിന് ആശംസകൾ.

Share News

തേയിലതോട്ടത്തിൽ നിന്നും മെട്രോ നഗരത്തിലേക്ക്.മൂന്നാറിലെ ലയത്തിൽ നിന്നും കൊച്ചി പോലീസ് കമ്മീഷണർ പദവിയിലേക്ക് എത്തിച്ചേർന്ന കെ സേതുരാമൻ ഐ പി എസിന്റെ വിജയയാത്രയുടെ കഥ.മൂന്നാറിലെ ടാറ്റാ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യയുടെയും സുബ്ബമ്മാളുടെയും മകനായാണ് കെ സേതുരാമൻ ജനിക്കുന്നത്. അഞ്ചാം വയസ്സിൽ ചോലമല ഡിവിഷനിലെ ഏകാധ്യാപക വിദ്യാലയത്തിൽ ടെക്സ്റ്റ്‌ ബുക്ക് ഇല്ലാതെ പഠിച്ച ബാല്യത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിനുണ്ട്. സ്ലെയ്റ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ. അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത് അഞ്ചാം ക്‌ളാസിന് ശേഷമുള്ള സൈനിക് സ്കൂളിലെ പഠനമാണ്.സൈനിക് […]

Share News
Read More

എന്റെ മനസ്സിൽനിന്നും തൃശൂർ ഒരിക്കലും മായുകയില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും |ആദിത്യ ആർ ഐപിഎസ്.

Share News

തൃശൂരിന് വിട, സ്നേഹത്തോടെ. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്. സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പോലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്. 2020 ജനുവരി 8 നാണ് ഞാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. അവിടന്നങ്ങോട്ട് സംഭവബഹുലമായ നാളുകൾ! 2020 ജനുവരി 30 ന് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തു. പിന്നെ അടച്ചിടലിന്റെ ദിവസങ്ങൾ, […]

Share News
Read More

‘മിസ്സിംഗ്‌’ കേസുകളിൽ കാണാതാകുന്ന അനേകർ എങ്ങോട്ടു പോകുന്നു? കേരളത്തെ പിടിച്ചുകുലുക്കാൻ പര്യാപ്തമായ അന്തർദേശീയ അവയവ മാഫിയയുടെ ഒരു കണ്ണിയാണോ ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത് എന്ന ചോദ്യം ഈ ബഹളത്തിൽ മുങ്ങിപോകാൻ ഇടയാകരുത്.

Share News

അതിരുവിടുന്നത് അന്ധവിശ്വാസമോ പണക്കൊതിയോ? അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ടു സ്ത്രീകളെ മനുഷ്യക്കുരുതി നടത്തിയ വാർത്തയിൽ കേരളം നടുങ്ങി നിൽക്കുകയാണ്! പോലീസും മാധ്യമങ്ങളും പ്രതികളും ഒരേ കഥ ആവർത്തിക്കുന്നു! അന്വേഷണം പുരോഗമിക്കുന്നതേയുള്ളു.. . മൃതശരീരങ്ങൾ അനേകം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു എന്നും, കുറേ ഭാഗങ്ങൾ പാകം ചെയ്തു കഴിച്ചു എന്നുംമറ്റുമുള്ള കാര്യങ്ങൾ, സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പല ചോദ്യങ്ങളും ഉയർത്തുന്നതാണ്. കണ്ടെടുക്കാൻ കഴിയാത്ത അവയവങ്ങൾ എന്തൊക്കെയാണ്? മാസങ്ങളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട ഈ രണ്ടുവ്യക്തികളുടെയും കണ്ടെത്താൻ കഴിയാത്ത ശരീരഭാഗങ്ങൾക്കു യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? […]

Share News
Read More

“നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു.” |സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത്

Share News

കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ളവർ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്നങ്ങൾ ഞാൻ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. […]

Share News
Read More