ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. |ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്.

Share News

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ : വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ […]

Share News
Read More

ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ; മുഖ്യമന്ത്രിയുടെ പരിഗണനയില്‍

Share News

തിരുവനന്തപുരം: ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വീണ്ടും ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് ഐജിയെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിഗണിക്കും. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐജി പി വിജയനെ മെയ് 18ന് സസ്‌പെന്‍ഡ് ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ […]

Share News
Read More

എന്താണ് പാസ്പോർട്ടിനായുള്ള പോലീസ് വെരിഫിക്കേഷൻ ?

Share News

പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോർട്ട് അനുവദിക്കുക. പാസ്പോർട്ടിനായി അപേക്ഷകർ നൽകിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയാണ് പോലീസ് പരിശോധിക്കുക. അപേക്ഷകരുടെ ക്രിമിനൽ പശ്ചാത്തലപരിശോധനകളാണ് പോലീസ് വെരിഫിക്കേഷനിൽ ഉൾപ്പെടുന്നു. ഇക്കാര്യങ്ങൾ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി പോലീസ്, പാസ്പോർട്ട് ഓഫീസിലേക്ക് അയയ്ക്കും. സാധാരണയായി രണ്ടു തരത്തിലാണ് പാസ്പോർട്ട് അധികൃതർക്ക് പോലീസ് റിപ്പോർട്ട് നൽകുന്നത്. […]

Share News
Read More

പോലീസിൽ പരാതി നൽകാം, പോൽ ആപ്പിലൂടെ

Share News

നിങ്ങൾക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നൽകാനുണ്ടോ? ഇവിടങ്ങളിൽ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാർട്ട് ഫോണിലൂടെ പരാതി നൽകുവാനുള്ള സൗകര്യം കേരള പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, […]

Share News
Read More

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്

Share News

ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാപോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന […]

Share News
Read More

ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

Share News

. അറുനൂറ്റി നാൽപത്തിയഞ്ച് പേജുള്ള കുറ്റപത്രം എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് (അട്രോസിറ്റി എഗൈൻസ്റ്റ് വുമൻ ആൻറ് ചിൽഡ്രൻ) ലാൽ ആണ് സമർപ്പിച്ചത്. ശക്തമായ സാഹചര്യ തെളിവുകളുടെയും, സൈൻറിഫിക്ക്, സൈബർ ഫോറൻസിക്ക് തെളിവുകളുടെയും, ഡോക്ടർമാരുടെ റിപ്പോർട്ടിന്‍റെയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബീഹാറിലും, ഡൽഹിയിലും പോയി. പ്രതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. Ernakulam Rural Police

Share News
Read More

അദ്ദേഹം പുതുപ്പള്ളി യിലെത്തും : ഉണരാത്ത ഉറക്കത്തിനായി: ആരും മറക്കാത്ത ഓർമയായി..

Share News

കേരളപോലീസിലെ രൂപഭാവങ്ങളിൽ ഏറ്റവും വലിയ മാറ്റം നടപ്പാക്കാൻ തീരുമാനിച്ച ആഭ്യന്തര മന്ത്രി എന്ന ഖ്യാതിയും ശ്രീ ഉമ്മൻ ചാണ്ടി അന്ന് നേടി.. ശ്രീ ഉമ്മൻ ചാണ്ടി ഇന്ന് ആരും ഒരിക്കലും വിസ്മരിക്കാത്ത ഓർമയായി, ജനലക്ഷ്ങ്ങൾ സാക്ഷികളായി, മണ്ണിൽ മറയുന്നു.. പോലീസുകാര്യങ്ങളിൽ വ്യക്തിപരമായും പൊതുവായും വളരെ കരുതൽ ഉള്ള ഒരു വ്യക്തിയായാണ് ഞാൻ ശ്രീഉമ്മൻ ചാണ്ടിയെ ഓർക്കുന്നത്. 1982 ൽ അദ്ദേഹം മൂന്നു മാസക്കാലം ആഭ്യന്തരമന്ത്രിയായിരുന്ന പ്പോൾ ഞാൻ കോഴിക്കോട് കമ്മിഷണർ ആയിരുന്നു. അന്ന് ആദ്യമായി കോഴിക്കോട്ടു വന്നപ്പോൾ […]

Share News
Read More

മഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ നേരെ പോവാനും ഹസാഡ് ലൈറ്റുകൾ (Hazard light (4 ഇൻഡിക്കേറ്ററുകളും ഒരുമിച്ച് തെളിയുന്ന )) ഇട്ട് പോകുന്ന തെറ്റായ ശീലങ്ങൾ കണ്ടുവരുന്നുണ്ട്.

Share News

പലപ്പോഴും ഇത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. ഹസാഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം. ഹസാഡ് വാണിംഗ് ലൈറ്റ് തെളിയിക്കേണ്ട സന്ദർഭങ്ങൾ. വാഹനം യന്ത്ര തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ. ഈ സമയം വാണിംഗ് ട്രയാംഗിളും വാഹനത്തിന് പുറകിലായി റോഡിൽ വെക്കണം. എന്തെങ്കിലും പ്രതികൂല കാലാവസ്ഥയിൽ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാൽ […]

Share News
Read More

ഡോ.വി വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ 48-ാമ​തു ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ. ​വി. വേ​ണു​വും പോ​ലീ​സ് മേ​ധാ​വി​യാ​യി ഷെ​യ്ക് ദ​ർ​ബേ​ഷ് സാ​ഹി​ബും ചു​മ​ത​ല​യേ​റ്റു. സെ​ക്ര​ട്ടേ​റി​യ​റ്റ് ദ​ർ​ബാ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഡോ. ​വി.​പി. ജോ​യി​ക്കും പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന അ​നി​ൽ കാ​ന്തി​നും യാ​ത്ര യ​യ​പ്പു ന​ൽ​കി. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഒ​രേ ദി​വ​സം വി​ര​മി​ക്കു​ന്ന അ​പൂ​ർ​വ​ത​യ്ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വി.​പി.​ജോ​യ് ആ​രി​ലും അ​പ്രി​യം ഉ​ണ്ടാ​ക്കി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 900ൽ […]

Share News
Read More

ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി; ഡോ, വി വേണു ചീഫ് സെക്രട്ടറി

Share News

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നിലവില്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് വേണു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി എന്നകാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരുന്നു. വിരമിക്കുന്ന വി പി ജോയിയുടെ ഒഴിവിലേക്കാണ് നിയമനം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു 2024 ഓഗസ്റ്റ്് വരെ സ്ഥാനത്ത് തുടരും. […]

Share News
Read More