ചമ്പക്കര നാലുവരിപാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Share News

എറണാകുളം: ചമ്പക്കര നാലുവരി പാലം മുഖ്യമന്ത്രി പിണറായി വിജയൻ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. 50 കോടി ചെലവിൽ നിർമ്മിച്ച ചമ്പക്കര പാലം കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി നിർമ്മിക്കുന്ന നാലാമത്തെ പാലമാണ്. 245 മീറ്റർ നീളമുണ്ട്. 2016 ൽ തുടക്കമിട്ട പാലത്തിൻ്റെ ആദ്യ ഘട്ട നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കി. അന്ന് രണ്ടു വരി പാതയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി ചമ്പക്കര […]

Share News
Read More

കാനകളുടെയും കൽവർട്ടുകളുടെയും നിർമ്മാണം പൂർത്തിയായി.

Share News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള അമ്മൻകോവിൽ റോഡ് കൽവർട്ട്, മുല്ലശ്ശേരി കനാൽ റോഡ് കൽവർട്ട്, മഹാകവി ഭാരതീയർ റോഡ് കൽവർട്ട്, എന്നിവയും അവയുടെ അനുബന്ധ കാനകളുടെയും പുനർ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ടി ജെ വിനോദ് എം.എൽ.എ നടത്തി.മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് ഇല്ലാതെ കിടന്നിരുന്ന കാനകളും, റോഡിൻറെ ലെവലിൽ വേണ്ടത്ര ഉയരം ഇല്ലാത്തതിനെ തുടർന്ന് ഗതാഗത തടസ്സസവും നീരൊഴുക്ക് തടസ്സവും സൃഷ്ടിച്ചിരുന്ന ഈ മൂന്ന് കൽവർട്ടുകളും പുനർനിർമ്മിച്ചതിലൂടെ മഴക്കാലത്ത് ഈ പരിസരത്തുണ്ടായിരുന്ന വെള്ളപ്പൊക്കത്തിന് ഒരു പരിധിവരെ […]

Share News
Read More

അങ്കമാലി ബെെപ്പാസ്!! കരയാംപറമ്പ് Junction മുതല്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ വരെ

Share News

ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !! അങ്കമാലി ബൈപ്പാസ്: ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചു *അതിരുകല്ലുകള്‍ ഉടന്‍ സ്ഥാപിക്കുംഅങ്കമാലി ബൈപ്പാസിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചതായി അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍. കിഫ്ബി തഹസില്‍ദാര്‍ യൂജിന്‍ ജോണ്‍നെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭുമിയില്‍ അതിരുകല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഈ ദിവസങ്ങളില്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. അതിരുകല്ലുകള്‍ സ്ഥാപിച്ചതിനു ശേഷം ബൈപ്പാസിന്‍റെ നിര്‍വ്വഹണ ചുമതലയുള്ള റോഡ്സ് & […]

Share News
Read More

വികസനത്തിലേക്കൊരു തുരങ്കപാത; വയനാട് ചുരത്തിന് ബദൽപാത വരുന്നു

Share News

വയനാട്,കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏകസഞ്ചാര പാതയാണ് പ്രസിദ്ധമായ താമരശേരി ചുരം. സിനിമകളിലൂടെയും മറ്റും ഏതൊരു മലയാളിക്കും പരിചിതമായ ഈ ചുരം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി തവണ വീതികൂട്ടുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. എന്നിരിക്കിലും രാജ്യത്തെ തന്നെ ഏറ്റവും പ്രധാന ചുരങ്ങളിലൊന്നായ താമരശേരി ചുരത്തിൽ വാഹനപ്പെരുപ്പം കൊണ്ടും മണ്ണിടിച്ചിൽ കൊണ്ടും പലപ്പോഴും ഗതാഗതതടസം ഉണ്ടാകുന്നുണ്ട്. മഴക്കാലത്ത് രൂക്ഷമാകുന്ന മണ്ണിടിച്ചിൽ കൊണ്ട് മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്.ദേശീയ പാത 766 – കോഴിക്കോട്-കൽപ്പറ്റ-മൈസൂർ-ബാംഗ്ലൂർ റോഡിലെ […]

Share News
Read More

സ്വച്ഛ് ഭാരത് ക്യാമ്പയിൻ ആരംഭിച്ചു.

Share News

എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയും എറണാകുളം നോർത്ത്  റെയിൽവേയും സംയുക്തമായി ചേർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ  സ്വച്ഛ് ഭാരത്  ക്യാമ്പയിന്   ആരംഭം കുറിച്ചു.  കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ദ്വിദിന സ്വച്ഛ് ഭാരത് ക്യാമ്പയിനാണ് ലക്ഷ്യം വക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം നോർത്ത് റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ പി .എ  […]

Share News
Read More

ഫ്ളഡ് ഫ്രീ കൊച്ചി ആപ്പ് (Flood free Kochi App).

Share News

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ജര്‍മന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയായ GlZന്‍റെ ഐ.സി.ടി – എ പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ തയാറാക്കിയ മൊബൈല്‍ ആപ്പ് മേയര്‍ സൗമിനി ജെയിന്‍ പ്രകാശനം ചെയ്തു. പ്രസ്തുത ആപ്പ് ആന്‍ഡ്രോയ്ഡിലുംപ്രവര്‍ത്തിക്കുന്നതാണ്, ഇത് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എറണാകുളം നിവാസികള്‍ക്ക്ും ജോലി ഇതര ആവശ്യങ്ങള്‍ക്കായി […]

Share News
Read More

മരണസംഖ്യ നിയന്ത്രിക്കാനും രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

Share News

എറണാകുളംജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ്144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഉത്തരവിട്ടു. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു 2. സാംസ്കാരിക പരിപാടികള്‍, ഗവണ്മെൻറ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ […]

Share News
Read More

ഗാന്ധി ജയന്തി ആഘോഷം .

Share News

എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ വച്ചു നടന്ന ഗാന്ധി ജയന്തി ആഘോഷം . മുൻ കേന്ദ്ര മന്ത്രിയും, കോൺഗ്രസ്സ് നേതാവുമായ പ്രൊഫ: കെ.വി.തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പങ്കെടുത്തു. T.J Vinod MLA

Share News
Read More

വീണത് രാഹുൽ ഗാന്ധിയല്ല… ഇന്ത്യയിലെ ജനാധിപത്യമാണ്…..

Share News

വീഴ്ത്തിയത് രാഹുൽ ഗാന്ധിയെയല്ല….ഇന്ത്യ എന്ന ജനാതിപത്യരാജ്യത്തെയാണ്… ഉത്തർപ്രദേശിലെ ഹത്രസിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് നീതി തേടി എത്തിയ രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോലീസ് നടത്തിയ കിരാത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും ദളിത് യുവതിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടും എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ബി.എസ്‌.എൻ.എൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല. T.J Vinod MLA

Share News
Read More

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു.

Share News

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു. 21 കോടി രൂപ ചിലവിൽ തമ്മനം പമ്പ് ഹൗസിൽ നിന്നും കുന്നുംപുറം വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു. 7.75 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന തിനാണ് 21 കോടി രൂപ അനുവദിച്ചു സാങ്കേതിക അനുമതി ലഭിച്ചത്. 2019- ൽ പണി ആരംഭിച്ച വാടത്തോട് […]

Share News
Read More