ആരോഗ്യവകുപ്പും, പോലീസും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കേണ്ടതാണ്

Share News

കോവിഡ് വ്യാപന ഭീഷണി ശക്തമായതിനെ തുടർന്ന് കൊച്ചി നഗരസഭയിലെ 43- പാലാരിവട്ടം, 44- കാരണക്കോടം, 46- ചക്കരപ്പറമ്പ്, 55- ഗിരിനഗർ, 56- പനമ്പിള്ളി നഗർ എന്നീ ഡിവിഷനുകൾ കണ്ടെയ്‌ൻമെൻറ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും, പോലീസും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കേണ്ടതാണ്. പൊതുജനങ്ങളുടെ പരിപൂർണ പിന്തുണ അഭ്യർത്ഥിക്കുന്നു. #stay_home#stay_safe#കരുതലായ്_എറണാകുളം

Share News
Read More

കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ.

Share News

കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ. ഒരു കുട്ടി പോലും ഒറ്റപ്പെട്ടു പോകരുതെന്ന നിർബന്ധത്തോടെ.കടവന്ത്ര ശാസ്ത്രി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ സിനി അനീഷും സഹപ്രവർത്തകരും ടെലിവിഷൻ ചലഞ്ചിനെക്കുറിച്ച് കേൾക്കുമ്പോൾ അവരുൾപ്പെടുന്ന പെരുമാനൂർ ഡിവിഷൻ കണ്ടെയ്ൻമെയ്ന്റ്‌ സോണായിരുന്നു. എല്ലാ പരിമിതികൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓരോരുത്തരും അവരെക്കൊണ്ടാവുന്നത് ശേഖരിച്ചപ്പോൾ ഒരു ടിവി എന്ന ലക്ഷ്യം നാലു ടിവിയിലെത്തി. അങ്ങനെ, ആ സ്നേഹക്കൂട്ടായ്മയിൽ നാല് കുഞ്ഞുങ്ങളുടെ മുഖത്ത് പൂ പുഞ്ചിരിയും വിരിഞ്ഞു

Share News
Read More

കോവിഡാനന്തര ജീവിതത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത നമുക്ക് അനിവാര്യമാണ് എന്നുകൂടി അനുഭവങ്ങൾ പഠിപ്പിക്കുകയാണ്. ജൈവ പച്ചക്കറി കൃഷി ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാകുകയാണ്.

Share News

കോവിഡാനന്തര ജീവിതത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത നമുക്ക് അനിവാര്യമാണ് എന്നുകൂടി അനുഭവങ്ങൾ പഠിപ്പിക്കുകയാണ്. ജൈവ പച്ചക്കറി കൃഷി ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാകുകയാണ്. കാർഷിക ഗ്രാമമായ മുളന്തുരുത്തിയിൽ തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ ജൈവ പച്ചക്കറിക്കൃഷി “ചോറിനൊരു കൂട്ടാൻ” പദ്ധതി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. തുടർച്ചയായ ആറാം വർഷമാണ് സൊസൈറ്റി ജൈവ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കുന്നത്. വീട്ടുമുറ്റപച്ചക്കറിത്തോട്ടവും ഇതോടൊപ്പം ചെയ്യുന്നുണ്ട്.

Share News
Read More

ചെല്ലാനത്ത് വ്യാപക ആന്റിജന്‍ പരിശോധന

Share News

കൊച്ചി : കൊച്ചി ചെല്ലാനത്ത് രോഗവ്യാപനം തടയാന്‍ ശക്തമായ ഇടപെടലുമായി ആരോഗ്യവകുപ്പ്. ചെല്ലാനത്ത് വ്യാപകമായി ആന്റിജന്‍ പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം. മൊബൈല്‍ ലാബ് എത്തി ആളുകളുടെ സ്രവസാമ്ബിള്‍ ശേഖരിക്കും. ഫലം ഒരു ദിവസത്തിനകം ലഭ്യമാക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. ചെല്ലാനത്ത് രണ്ട് സ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് പണിക്കാരിയായ സ്ത്രീക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് എണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പോസിറ്റീവാണെന്ന ഫലം പുറത്തുവന്നത്. ഇവരുടെ ഭര്‍ത്താവും മകനും മല്‍സ്യത്തൊഴിലാളികളാണ്. […]

Share News
Read More

‘ദൈവത്തിനു നന്ദി’:അ​ങ്ക​മാ​ലി​യി​ല്‍ പി​താ​വ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കു​ഞ്ഞ് ആ​ശു​പ​ത്രി വി​ട്ടു

Share News

കോ​ല​ഞ്ചേ​രി: അ​ങ്ക​മാ​ലി​യി​ല്‍ പി​താ​വ് കട്ടിലിലെറിഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പിഞ്ചു കു​ഞ്ഞ് ആ​ശു​പ​ത്രി വി​ട്ടു.കോഴഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയില്‍നിന്ന് കുഞ്ഞും അമ്മയും പുല്ലുവഴി മാതൃശിശു പരിചരണ കേന്ദ്രമായ സ്നേഹജ്യോതിയിലേക്കാണ് പോകുന്നത്.നേ​പ്പാ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തു​വ​രെ അ​മ്മ​യും കു​ഞ്ഞും സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണ​ത്തി​ലാ​കും. ജൂണ്‍ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 54 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ […]

Share News
Read More

ഇവിടെ ഇറക്കുന്നത് പൈപ്പുകളാണ്..

Share News

ഒരു എം പി യുടെ ആര്ജ്ജവത്തിന്റെ സാക്ഷ്യപത്രം.. … കൊരട്ടി jts ജംഗ്‌ഷനിലെ വെള്ളകെട്ടിൽ ദുരിതമനുഭവിച്ച തദ്ദേശീയരോടുള്ള ചേർത്തുപിടിക്കൽ. ദേശീയ പാത വികസനത്തിന്‌ മുൻപ് ഇരു വശങ്ങളിലും വീതിയേറിയ കാനകൾ ഉണ്ടായിരുന്നു ഇവിടം. വീതി കൂട്ടിയപ്പോൾ കാനകൾ മൂടി പോവുകയും ചെയ്തു. 2018, 2019 ലെ പ്രളയ കാലഘട്ടങ്ങൾ ഈ മേഖലയിലെ പല വീടുകൾ മുങ്ങി പോകുന്നതിനും, നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ പ്രതിസന്ധി പരിഹരിയ്ക്കുവാൻ വിവിധ തലങ്ങളിൽ സജീവ ഇടപെടലുകൾ. ബെന്നി ബഹന്നാൻ MP യെ സ്ഥലം […]

Share News
Read More

മദ്യനയം കേരളത്തെ ഭ്രാന്താലയമാക്കുന്നു – അഡ്വ.ചാർളി പോൾ

Share News

അങ്കമാലി. സർക്കാരിന്റെ മദ്യനയം കേരളത്തെ അക്ഷരാർത്ഥത്തിൽ ഭ്രാന്താലയമാക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ പറഞ്ഞു. ലോക ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി എറണാകുളം. അങ്കമാലി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി എക്സൈസ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കോവിഡ് കാലത്ത് അമ്പത് ദിവസം മദ്യശാലകൾ ഇല്ലാതിരുന്ന കാലത്ത് സമൂഹത്തിൽ ഗുണപരമായ നന്മകൾ ഉണ്ടായി, മദ്യശാലകൾ തുറന്നതോടെ കൊലപാതകങ്ങളും അടിപിടി അക്രമണങ്ങളും […]

Share News
Read More

എറണാകുളം മാർക്കറ്റിൽ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു മാർക്കറ്റുകളിലും അതീവ ശ്രദ്ധ വേണം. അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തുന്ന സ്ഥിതി ഉണ്ടാവരുത്

Share News

ജില്ലയിലെ കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലീസ് പരിശോധന കർശനമാക്കും. മാസ്ക് ധരിക്കാത്തവർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണ്. പക്ഷെ ജാഗ്രത അനിവാര്യമാണ്. ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ […]

Share News
Read More

എൻ്റെ റൂട്ട്മാപ്പ് എൻ്റെ ഉത്തരവാദിത്വം – Yeldo Mar Baselios College

Share News

എൻ്റെ റൂട്ട്മാപ്പ് എൻ്റെ ഉത്തരവാദിത്വം കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതിനോടൊപ്പം തന്നെ റൂട്ട്മാപ്പ് കണ്ടെത്താൻ സാധിക്കാത്ത സമ്പർക്കത്തിലൂടെ രോഗം വരുന്ന രോഗികളുടെ എണ്ണവും കൂടി വരികയാണ്. ഈ സാഹചര്യത്തിൽ Yeldo Mar Baselios കോളജ് ലെ National Service scheme ന്റെ നേതൃത്വത്തിൽ NSS volunters, മറ്റ് വിദ്യാർത്ഥികൾ, കോളേജിലെ വിവിധ department കളുടെ സഹായത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നത് എളുപ്പമാക്കുവാൻ ജനങ്ങൾ ദിവസവും പോകുന്ന […]

Share News
Read More

പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് വിദ്യാധനം സ്കോകോളർഷിപ്പും ബിഷപ്പ് ഡോ. ജോസഫ് കുരീത്തറ എക്സലൻസ് അവാർഡും നൽകും.

Share News

കൊച്ചി ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം പഠനത്തിലും വൈദികാന്തസ്സിലും രൂപതാ നേതൃത്വത്തിലും അസാധാരണമായ മികവ് പുലർത്തുകയുണ്ടായി. ഇടക്കൊച്ചി അക്വിനാസ് കോളേജ്, സിയന്ന കോളേജ്, പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി, തോപ്പുംപടി കാതലിക് സെൻറർ, സെയ്ൻ്റ് ജോസഫ്സ് കോളേജ്, സി.ഐ. പി.ടി പ്രസ്സ്, വിദ്യാലയങ്ങളോടുകൂടിയ ധാരാളം കോൺവെൻ്റുകൾ എന്നിവയുൾപ്പടെ കൊച്ചി രൂപതയുടെ ഇന്നു കാണുന്ന പ്രധാനപ്പെട്ട വികസന സംരംങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിൻ്റെ സംഭാവനകളാണ്. കലാ രംഗത്ത് നിരവധി പേരെ വളർത്തിയെടുത്ത കൊച്ചിൻ ആട്സ് അക്കാദമി, ഇന്ത്യൻ കമ്യൂണിക്കേറ്റർ […]

Share News
Read More