കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു
തിരുവനന്തപുരം: കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2,750 രൂപയായിരുന്നത് 2100 രൂപയാക്കിയാണ് കുറച്ചത്. ട്രുനാറ്റ് ടെസ്റ്റിന് 2,100 രൂപയും ജീന്‍ എക്‌സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമാണ് പുതിയ നിരക്ക്. നിലവില്‍ ട്രുനാറ്റ് ടെസ്റ്റിന് 3,000 രൂപയായിരുന്നു. 900 രൂപ കുറച്ച് 2100 രൂപയാക്കി നിശ്ചയിച്ചു. ആന്റിജന്‍ ടെസ്റ്റിന് നിലവിലെ നിരക്കായ 625 രൂപ തുടരും. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ […]
Read Moreകോവിഡ് രോഗിയുടെ മരണം: പ്രാഥമിക റിപ്പോർട്ട് ഡിഎംഇ തള്ളി
കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയുടെ പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തള്ളി. മാത്രമല്ല വിശദമായ റിപ്പോർട്ട് നൽകണമെന്നും ഡിഎംഇ ആവശ്യപ്പെട്ടു. വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ആശുപത്രി സുപ്രണ്ടിന്റെ റിപ്പോർട്ട്. അതേസമയം, മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ വരുത്തിയ അനാസ്ഥയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു. നോഡല്‍ ഓഫീസര്‍മാരും, നഴ്സിംഗ് ഓഫീസര്‍മാരും ഹെഡ് നഴ്സും യോഗത്തില്‍ പങ്കെടുക്കും.
Read Moreഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6839 പേർക്ക് രോഗമുക്തി – 21 10 2020
ചികിത്സയിലുള്ളവർ 93,425; ഇതുവരെ രോഗമുക്തി നേടിയവർ 2,67,082 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകൾ പരിശോധിച്ചു ആറു പുതിയ ഹോട്ട് സ്പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ബുധനാഴ്ച 8369 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂർ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂർ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസർഗോഡ് 200, വയനാട് […]
Read Moreകഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു.
കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു. ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്ന്. തെളിവായിട്ട് അദ്ദേഹം ഹാജരാക്കിയത് കേരള സർക്കാർ സ്പാർക്കിലൂടെ ശമ്പളം നൽകുന്ന താൽക്കാലിക ജീവനക്കാരുടെ എണ്ണമാണ്. 2020 ജനുവരിയിലെ കണക്കനുസരിച്ച് ഏകദേശം 1135 വിഭാഗങ്ങളിലായി 1,17,384 പേരാണ് കരാർ / ദിവസവേതന വിഭാഗത്തിൽ നിലവിൽ ജോലി ചെയ്യുന്നത്. ഇവരെയെല്ലാവരെയും അനധികൃതമായി ഈ സർക്കാർ നിയമിച്ചതാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഇത് അവഗണിച്ചതായിരുന്നു. അപ്പോഴാണ് […]
Read Moreകേരളത്തിൻ്റെ സ്വന്തം ‘നീം ജി’ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും.
പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ‘നീം ജി’ നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ചു. 33 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയക്കുന്നത്. ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് നീം ജി ഓട്ടോകളുടെ പ്രത്യേകത. കോവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്. നേപ്പാളിന് […]
Read Moreസംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. -20 10 2020
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന്‍ (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ […]
Read Moreപപ്പായ തൈ വില്പനക്ക് തയ്യാറാക്കിയിട്ടുണ്ട്. 25 ൽ കൂടുതലെണ്ണം ആവശ്യമുള്ളവർ നേരത്തെ പറയുക.
തൈ ഒന്നിന് 50 രൂപ,പത്തു തൈ ഒന്നിച്ചെടുക്കുമ്പോൾ ഒന്നിന് 45രൂപ വിലയും,25 തൈകളിൽ കൂടുതൽ വാങ്ങുമ്പോൾ ഒന്നിന് 40 രൂപ വിലയുമാണ് ഈടാക്കുക.തൈകൾ കിഴക്കൻചേരി കണ്ണൻകുളത്തെ വീട്ടിലാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9744955181 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക. Santhosh Arackal Motivationl trainer Organic farmer & exporter
Read Moreകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവ് സഖാവ് സി.എച്ച്. കണാരൻ ചരമ വാർഷികദിനമാണ് ഇന്ന്.
ദേശീയ പ്രസ്ഥാനത്തിൻ്റെയും നവോത്ഥാന പോരാട്ടങ്ങളുടേയും ഭാഗമായി രാഷ്ട്രീയ രംഗത്തെത്തിയ സി എച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയായി മാറി. അനാചാരങ്ങളും അന്ധവിശ്വാസവും ചൂഷണവും നിലനിന്ന കേരളീയ സമൂഹത്തിൽ അതിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അടിച്ചമർത്തപ്പെട്ട ജനതയെ സംഘടിപ്പിച്ച് അവരെ പുരോഗമനാശയങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ ഉജ്ജ്വലമായ പങ്കാണ് സഖാവ് സി. എച്ച് നിര്‍വ്വഹിച്ചത്. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരാക്കാനും പോരാട്ടങ്ങളില്‍ അണിനിരത്തി ബഹുജനപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതിനും സഖാവ് വഹിച്ച പങ്ക് എക്കാലവും സ്‌മരിക്കപ്പെടും. അതുല്യ സംഘാടകനായിരുന്ന സി എച്ചിൻ്റെ […]
Read Moreതദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് വേണ്ടെന്ന സർക്കാർ തീരുമാനം അഴിമതി ഒളിപ്പിച്ചുവയ്ക്കാനാണ്.
ഓഡിറ്റ് വേണ്ടെന്ന വിചിത്രമായ ഉത്തരവിട്ട ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടെയുള്ള അഴിമതിയെല്ലാം മൂടിവയ്ക്കാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ ശ്രമം. സകലരംഗത്തും അഴിമതി നടത്തുക മാത്രമല്ല, അത് മൂടിവയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. സ്പ്രിംഗ്‌ളര്‍ ഇടപാടിലും പമ്പാ മണല്‍ കടത്തിലും ബെവ്ക്യൂ ആപ്പിലും ലൈഫ് മിഷന്‍ തട്ടിപ്പിലും ഇത് കണ്ടതാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്നത്. 2019-20 വര്‍ഷത്തെ […]
Read More