ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6118 പേർക്ക് രോഗമുക്തി – 23 10 2020

Share News

ചികിത്സയിലുള്ളവർ 95,657; ഇതുവരെ രോഗമുക്തി നേടിയവർ 2,80,793 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകൾ പരിശോധിച്ചു 12 പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് സംവിധാനം സജ്ജമായിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.

Share News

ഒരു ജനറൽ ആശുപത്രിയിൽ ഈ സൗകര്യം ലഭ്യമാവുന്നത് കേരളത്തിൽ ആദ്യമായാണ്. ഒരു ദിവസം 500 പേരുടെ വരെ എക്സ് റേ എടുക്കാൻ ഇനി നമുക്ക് കഴിയും. ആധുനീക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ് റേ യൂണിറ്റിലുടെ ഇ-ഹെൽത്ത് സംവിധാനം വഴി ഔട്ട് പേഷ്യന്റ്, അത്യാഹിത വിഭാഗം, കൂടാതെ ഇ-ഹെൽത്ത് കണക്റ്റിവിറ്റി ലഭ്യമായ മറ്റു വിഭാഗങ്ങളിലും തത്സമയം എക്സ് റേ ചിത്രങ്ങൾ ലഭ്യമാവും. ചികിത്സാ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നു മാത്രമല്ല എക്സ് റേയ്ക്കായുള്ള രോഗികളുടെ കാത്തിരിപ്പും ഇതോടെ […]

Share News
Read More

സംസ്ഥാനത്ത് പുതിയ 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കം.

Share News

സംസ്ഥാനത്ത് പുതിയ 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. നാടും, രാജ്യവും, ലോകവും കോവിഡിനെ അതിജീവിക്കുമ്പോള്‍, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ടൂറിസം മേഖല മുന്നേറുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരിയെത്തിയത്. ടൂറിസം മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വലിയ തോതില്‍ തൊഴില്‍ നഷ്ടവുമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന് ശേഷം ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ പര്യാപ്തമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. […]

Share News
Read More

മന്ത്രിസഭാ തീരുമാനങ്ങൾ (21-10-2020)

Share News

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ […]

Share News
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവായി

Share News

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്റ്റംബര്‍ 18-ന് വിളിച്ചുചേര്‍ത്ത രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ  യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഉത്തരവായത്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ 86 മുനിസിപ്പാലിറ്റികള്‍ […]

Share News
Read More

2021 ലെ പൊതു അവധി ദിനങ്ങള്‍ അംഗീകരിച്ചു.

Share News

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു. തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. അവധി ദിനങ്ങളുടെ പട്ടിക ചുവടെ:

Share News
Read More

വ്യാഴാഴ്ച 7482 പേർക്ക് കോവിഡ്, 7593 പേർ രോഗമുക്തർ – 22 10 2020

Share News

ചികിത്സയിലുള്ളവർ 93,291; ഇതുവരെ രോഗമുക്തി നേടിയവർ 2,74,675 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകൾ പരിശോധിച്ചു എട്ടു പുതിയ ഹോട്ട് സ്പോട്ടുകൾ; 7 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ വ്യാഴാഴ്ച 7482 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂർ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂർ 377, കോട്ടയം 332, കാസർഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് […]

Share News
Read More

ഡോ. എഫ്എം. ലാസറിനെ കേരള പ്രദേശ് ഒബിസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.

Share News

കെപിസിസിയുടെ പോഷക സംഘടനയായ കേരള പ്രദേശ് ഒബിസി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ഡോ. എഫ്എം. ലാസർ. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ അംഗീകാരത്തോടെ സംസ്ഥാന ചെയർമാൻ പി.സുഭാഷ് ചന്ദ്രബോസാണ് നിയമനം നടത്തിയത്. ഗാന്ധി മാർഗ പ്രവർത്തകൻ, മികച്ച പ്രസംഗകൻ, അറിയപ്പെടുന്ന പരിശീലകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പേരെടുത്തിട്ടുണ്ട്. ഡോ. എഫ്എം. ലാസർ കോസ്റ്റൽ ഗാന്ധി എന്നാണ് അറിയപ്പെടുന്നത്. നേപ്പാളിൽ നിന്നും പീസ് അമ്പാസഡർ ഇൻ്റർനാഷണൽ പദവിയും ജെർമ്മനിയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തന രംഗത്തെ […]

Share News
Read More