പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കി പണിയണം: അനുമതി ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍
തിരുവനന്തപുരം: പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേരളത്തിന്റെ പുതിയ അപേക്ഷ. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയാൽ പരമാവധി 20 വർഷം മാത്രമേ പാലത്തിന് ആയുസ് ഉണ്ടാകുകയുള്ളവെന്നും പാലം പുതുക്കി പണിതാൽ 100 വർഷം വരെ നിലനിൽക്കുമെന്നും അപേക്ഷയിൽ സർക്കാർ വ്യക്തമാക്കുന്നു. അടിയന്തരമായി പാലാരിവട്ടം മേൽപ്പാലം ഗതാഗത യോഗ്യമാക്കണം. അല്ലെങ്കിൽ കൊച്ചിയിലെ ഗതാഗതം സ്തംഭിക്കും. സെപ്റ്റംബറിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കുമെന്നും സർക്കാർ അപേക്ഷയിൽ ബോധിപ്പിച്ചു.ബല പരിശോധന നടത്തിയതു കൊണ്ടു മാത്രം […]
Read More”ഇനി എവിടെയും വണ്ടി നിര്‍ത്തും”: അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസുമായി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം:കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, യാത്രക്കാരെ ആകര്‍ഷിക്കാനും പുതിയ പദ്ധതികളുമായി കെഎസ്‌ആര്‍ടിസി. ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളിൽ മാത്രമല്ലാത്തെ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തും. പുതിയ പരിഷ്‌കാരം വരുന്നതോടെ എവിടെ നിന്നു വേണമെങ്കിലും ബസില്‍ കയറാം. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ശേഖരിച്ചാകണമെന്ന് എം ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി.ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് […]
Read Moreശ്രീകല ടീച്ചർക്ക് ആദരാഞ്ജലിയർപ്പിക്കുന്നതോടൊപ്പം ഇത്തരം ദുർഗതി ആർക്കും ആവർത്തിക്കാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ശ്രീകല ടീച്ചർക്ക് ആദരാഞ്ജലി… കൊട്ടിയം നിത്യസഹായമാതാ ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി ശ്രീകല ടീച്ചർ ഒരു ധീരയായിരുന്നു. ഇഷ്ടപ്പെട്ടയാളെ ജീവിത സഖിയായി തെരഞ്ഞെടുത്തപ്പോൾ ഉറ്റവർ ഉയർത്തിയ എതിർപ്പുകളെ ചങ്കുറപ്പോടെ നേരിട്ടവർ.ഏഴു വർഷങ്ങൾ മുമ്പ് തൻ്റെ ഭർത്താവ് ഓസ്റ്റിൻ സാർ, ജീവിതയാത്രയിൽ തന്നെയും മക്കളെയും തനിച്ചാക്കി നിത്യതയിൽ വിലയം പ്രാപിച്ചപ്പോഴും ശ്രീകല ടീച്ചർ പിടിച്ചുനിന്നു.കുടുംബനാഥൻ ബാക്കിവച്ച ഉത്തരവാദിത്വങ്ങൾ, മക്കളുടെ പഠനമടക്കം, ഏറ്റെടുത്ത് സധൈര്യം മുന്നോട്ടു കൊണ്ടുപോയി പക്ഷേ,നാല് വർഷം മുമ്പ്,തൻ്റെ ഭർത്താവ് ബാക്കിവച്ച അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചതോടെ കാര്യങ്ങളാകെ […]
Read Moreവരാപ്പുഴയിൽ, ശ്രീ പപ്പൻ ചേട്ടന്റെ മരണാനന്തരം 1998 ലാണ് , പപ്പൻ മെമ്മോറിയിൽ സ്പോർട്ട്സ് അക്കാദാമി സ്ഥാപിതമായത്.
വോളിബോളിനെ ഒരു സാമൂഹ്യ വികാരമായി ഹൃദയത്തിലേറ്റിയിരുന്ന വരാപ്പുഴയിൽ, ശ്രീ പപ്പൻ ചേട്ടന്റെ മരണാനന്തരം 1998 ലാണ് , പപ്പൻ മെമ്മോറിയിൽ സ്പോർട്ട്സ് അക്കാദാമി സ്ഥാപിതമായത്. സ്വന്തമായികളിസ്ഥലം വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്ന് മണ്ണംതുരുത്തിലെ ഇന്നു കാണുന്ന സ്ഥലം പഞ്ചായത്ത് വിലക്കു വാങ്ങുകയായിരുന്നു.. ഗ്രൗണ്ടിന്റെ ഉൽഘാടനം നിർവഹിച്ചത്. സി.പി. പാപ്പച്ചൻ മാസിറ്ററാണ്. ഉൽഘാടനത്തോടനുബന്ധിച്ചു നടത്തിയ പ്രദർശന മത്സരത്തിൽ സതേൺ റെയിൽവേസിലെ 12 പ്രമുഖ താരങ്ങളെ സ്വന്തം ചിലവിൽ ഇവിടെ കൊണ്ടുവന്നത് അന്നത്തെ കോച്ചും അക്കാദാമിയുടെ സ്ഥാപകാംഗവുമായ ശ്രീ.എ.സി ജോസേട്ടനാണ്. […]
Read Moreസാബത്തിന്‍റെ മദ്ധ്യാനങ്ങളില്‍ ഒരു ദൈവചൈതന്യ ദൂതന്‍
വിശപ്പ് പൊരിയുന്ന വയറുകള്‍ക്ക് മുന്നില്‍ ദൈവത്തിനുപോലും പ്രത്യക്ഷപ്പെടാനാകുക അപ്പത്തിന്‍റെ രൂപത്തിലാണ്. കടപ്പാടിന്‍റെ നേരിയ സ്പര്‍ശം പോലുമില്ലാത്ത ഒരാള്‍ കൃത്യദിവസം കൃത്യനേരത്ത് സ്വാദിഷ്ഠമായ ഭക്ഷണവുമായെത്തുമ്പോളത് ദൈവമായിരിക്കുമെന്ന് നഗരത്തിലെ തെരുവോരങ്ങള്‍ വാസഗ്രഹങ്ങളാക്കിയ നിസ്വരും നിരാലംബരുമായവര്‍ കരുതുന്നുണ്ടാകും. നന്മ ചെയ്യാന്‍ ദൈവത്തിന് കൈയ്യില്ല; അതുകൊണ്ട് നിങ്ങളാകുക ദൈവത്തിന്‍റെ കൈകള്‍ എന്ന് ബാല്യത്തില്‍ മതബോധന ക്ലാസുകളില്‍ കേട്ടതാകാം വടൂക്കര സ്വദേശി ടോണിയെ ഞായറാഴ്ച തോറും നഗരവീഥികളില്‍ നന്മയുടെ മന്ദാലിനനായി നിരവധി പേര്‍ക്ക് സ്വാന്തനവര്‍ഷമാകാന്‍ പ്രേരണയും പ്രചോദനവും. വാഴപ്പിള്ളി പരതേനായ ആന്‍റണിയുടേയും മേരിയുടേയും ആറ് […]
Read Moreഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2129 പേര്‍ രോഗമുക്തി നേടി – 02 09 2020
സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 […]
Read Moreശ്രീനാരായണഗുരു ജയന്തി ആശംസകൾ നേരുന്നു.
‘ജാതിഭേദം മതദ്വേഷംഏതുമില്ലാതെ സർവ്വരുംസോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’എല്ലാ സഹോദരങ്ങൾക്കും ശ്രീനാരായണഗുരു ജയന്തി ആശംസകൾ നേരുന്നു….
Read Moreദേശീയ അല്മായ നേതൃസമ്മേളനം സെപ്തംബര്‍ 5ന്
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ അല്മായ നേതൃസമ്മേളനം വെബ് കോണ്‍ഫറന്‍സായി സെപ്തംബര്‍ 5ന് നടത്തുന്നു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെപ്തംബര്‍ 26ന് നടത്തുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന് മുന്നൊരുക്കമായിട്ടാണിത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം, ദേശീയതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വിഷയാവതരണവും ചര്‍ച്ചകളും നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷന്‍ […]
Read More