ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1351 പേര്‍ രോഗമുക്തി നേടി – 26 08 2020

Share News

ചികിത്സയിലുള്ളത് 22,344 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 41694 കഴിഞ്ഞ 24 മണിക്കൂറിനിടെ 40,352 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട […]

Share News
Read More

ഓണം: കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ്

Share News

ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.

Share News
Read More

സെ​ക്ര​ട്ടറിയേ​റ്റി​ലെ തീ​പി​ടി​ത്തം: തിരുവനന്തപുരത്ത് പ്ര​തി​ഷേ​ധം കനക്കുന്നു

Share News

തിരുവനന്തപുരം: സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യതുമായി ബന്ധെപ്പെട്ട് തിരുവനന്തപുരത്ത് വൻ പ്രതിഷേധം. മ​ഹി​ള കോ​ണ്‍​ഗ്ര​സ്, എ​സ്ഡി​പി​ഐ, യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്‍​പി​ല്‍ എ​ത്തി. മ​ഹി​ള​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ എ​സ്ഡി​പി​ഐ, യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സി​ന് ബ​ലം പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നു. എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. അതേസമയം, കണ്ണൂര്‍ കളക്ടറേ‌റ്റിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേ‌റ്റു. […]

Share News
Read More

വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഉത്തരവ്‌, രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി; 1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്

Share News

കണ്ണൂര്‍: രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്. ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായി കണക്കാക്കും. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിന്റെയും നിലവിലെ കോവിഡ് സ്ഥിതിഗതികളെയും കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ […]

Share News
Read More

സെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം: മന്ത്രി ഇ പി ജയരാജന്‍

Share News

തിരുവനന്തപുരം: തീപ്പിടിത്തത്തെ പിന്തുടര്‍ന്ന് സെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാന്‍ ആസൂത്രിത ശ്രമമെന്ന് മന്ത്രി ഇപി ജയരാജന്‍. വ്യാപ അക്രമംനടത്താന്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്നും, പ്രതിപക്ഷനേതാവ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും ബി ജെ പി നേതാവ് കെ സുരേന്ദ്രനുമെല്ലാം പോലീസിനെ ആക്രമിച്ചുവെന്നും സംഘര്‍ഷമുണ്ടാക്കി മുതലെടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു. അക്രമം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തം ഉണ്ടായ ഉടനെ തന്നെ ജീവനക്കാരും ഫയര്‍ഫോഴ്‌സും ഫലപ്രദമായി ഇടപെട്ടു. എന്നാല്‍ […]

Share News
Read More

സെക്രട്ടറിയേറ്റിലെ തീപിടിത്തം: ഇന്ന് യുഡിഎഫ് കരിദിനം

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി യു‍ഡിഎഫ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും കത്തി നശിച്ചുവെന്നും നാളെ യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ആരുടെയും തറവാട്ട് സ്വത്തല്ല. സെക്രട്ടേറിയേറ്റിന് മുന്നിൽ അസാധാരണ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്, ഫയൽ തീയിൽ വേകുമ്പോൾ നോക്കി നിൽക്കണോ, ജനപ്രതിനിധികളെ അകത്തേക്ക് കയറ്റി വിടുന്നത് വരെ പുറത്ത് കുത്തിയിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല നേരത്തെ […]

Share News
Read More

അഭിമാനമാണ് പായൽ കുമാരി ഇനിയും വിജയം വരിക്കാൻ ആശംസകൾ

Share News

എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ ബീഹാറിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ പ്രമോദ്കുമാറിന്റെയും ബിന്ദുദേവിയുടെയും മകളായ പായലിനാണ് ഇത്തവണ മഹാത്മാ ഗാന്ധി സർവകലാശാല ബിരുദ പരീക്ഷയിൽ ബി. എ ആർക്കിയോളജി വിഭാഗത്തിൽ ഒന്നാം റാങ്ക്. ഇന്ന് എന്റെ ക്ഷണം സ്വീകരിച്ച് കളക്ടറേറ്റിലെത്തിയ ഈ മിടുക്കിക്ക് പ്രോത്സാഹനമായി ഒരു ലാപ്ടോപ് സമ്മാനിച്ചു. തുടർ പഠനത്തിന് ഇത് ഉപകരിക്കട്ടെ….വിദ്യാധനം സർവ്വധനാൽ പ്രധാനമാണെന്ന ഓർമപ്പെടുത്തൽ ആണ് പായൽ നൽകുന്നത്. സാഹചര്യങ്ങൾ കൊണ്ട് തടുക്കാൻ കഴിയില്ല വിദ്യ കൊണ്ടുള്ള വിജയം എന്ന് തെളിയിക്കുന്നതാണ് ഈ […]

Share News
Read More

പാലാ രൂപത വൈദികൻ ഫാ ജോസഫ് പടന്നമാക്കൽ (89) നിര്യാതനായി.

Share News

രാവിലെ 9 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കും . 10 മണിക്ക് അരുവിത്തുറ പള്ളിയിൽ വി കുർബാനയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും . ഭൗതിക ശരീരം ഇന്ന് 4 മണി മുതൽ വീട്ടിൽ ഉണ്ടായിരിക്കും .

Share News
Read More

ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1456 പേര്‍ രോഗമുക്തി നേടി – 25 08 2020

Share News

ചികിത്സയിലുള്ളത് 21,232 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 37,649 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,344 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള […]

Share News
Read More

സെക്രട്ടറിയേറ്റിൽ തീപിടിത്തം: ഫയലുകൾ കത്തിനശിച്ചു

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തം. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം. ഫയലുകൾ കത്തിനശിച്ചതായാണ് വിവരം. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, തീപിടിച്ച ശേഷം ഫയര്‍ഫോഴ്‌സ് എത്തുന്നവരെ അഗ്നി അണയ്ക്കാന്‍ ആരും ശ്രമിച്ചില്ല. രണ്ടു ജീവനക്കാര്‍ മാത്രമേ ജോലിയില്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ ക്വാറന്റൈനിലായിരുന്നു. ഗസ്റ്റ് ഹൗസിലെ ബുക്കിങ് രേഖകള്‍ മാത്രമാണ് കത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് […]

Share News
Read More