കോവിഡ്കാലത്തെ ബദല്‍ജീവിതവും സമീപനങ്ങളും ,ന്യൂമാന്‍ അസോസിയേഷന്‍ ഓണ്‍ലൈന്‍ മീറ്റിംഗ് -ഇന്ന് 5 മണിക്ക്

Share News

പ്രിയമുള്ളവരെ, കോവിഡ് സാഹചര്യം പരിഗണിച്ച് ന്യൂമാന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ മാസത്തെ ചര്‍ച്ചായോഗം 27-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നു. കോവിഡ് കാലയളവില്‍ അദൃശ്യവത്ക്കരിക്കപ്പെടുന്ന ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, അതിഥിതൊഴിലാളികള്‍ തുടങ്ങിയവരുടെ ജീവത്പ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം നമ്മുടെ ദൈനംദിന ജീവിതത്തില്‍ അടിയന്തിരമായി അനുവര്‍ത്തിക്കേണ്ട ബദല്‍ ജീവിത ശൈലികളും സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. വിഷയം അവതരിപ്പിക്കുന്നവര്‍ : ജോസഫ് ജൂഡ് (സെക്രട്ടറി, KRLCBC Labour commission) ബേബി ചാലില്‍ എസ്.ജെ. (ഡയറക്ടര്‍, തുടി ആദിവാസി ഗവേഷണകേന്ദ്രം, […]

Share News
Read More

പൊതു ഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ല, വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം: ഓണം മാര്‍ഗരേഖ അറിയാം

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതു ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക്. പൊതുഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ലെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓണാഘോഷങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കള്‍ കൊണ്ടുവരാന്‍ പാടില്ല. പൊതു ഇടങ്ങളിലും ഓഫീസുകളിലും പൂക്കളങ്ങള്‍ പാടില്ല. വീടുകളില്‍ പൂക്കളങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. വ്യാപാരികളുടെയും വ്യവസായികളുടെയും അവരുടെ സംഘടനകളുടെയും അടിയന്തര യോഗം […]

Share News
Read More

ന്യൂനപക്ഷങ്ങള്‍ക്ക് അപമാനമായ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനൊന്നാകെ ആക്ഷേപവും അപമാനവുമായി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടക്കുന്ന അഴിമതിയും അനീതിയും കാണാതെ പോകുന്നത് ദുഃഖകരമാണ്. സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും മതമൗലികവാദപ്രവര്‍ത്തനങ്ങളുടെയും കള്ളക്കടത്തിന്റെയും ഇടത്താവളമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചിരിക്കുന്നു. ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്‌സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി […]

Share News
Read More

കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ വിലക്ക്

Share News

കൊ​ച്ചി: കേ​ര​ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നാ​ഴ്ച്ച​ത്തേ​ക്ക് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് കോ​വി​ഡ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. സെ​പ്റ്റം​ബ​ര്‍ 25നാ​ണ് സം​സ്ഥാ​ന ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ​ള്ളി​ക്കാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും കു​റ​വ​ട്ടൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും പ്ര​സി​ഡ​ന്‍റു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ധി പ​റ​ഞ്ഞ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Share News
Read More

കോവിഡ്: ആഗോള രോഗബാധിതരുടെ എണ്ണം 2.43 കോടി കഴിഞ്ഞു

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് ക​ണ​ക്കു​ക​ൾ ര​ണ്ട​ര​ക്കോ​ടി​യി​ലേ​ക്ക്. ഇ​തി​നോ​ട​കം 24,323,081 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ എ​ട്ടു​ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ക​യാ​ണ്. 8,28,887 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ലോ​ക​ത്താ​ക​മാ​നം രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1.68 കോ​ടി​യാ​ണ്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും വൈ​റ​സ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​വു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ അ​റു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക് ക​ട​ന്നു. 6,000,331 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്. പു​തി​യ ക​ണ​ക്കു​ക​ള്‍​പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​മേ​രി​ക്ക​യി​ല്‍ 44,603 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1,286 […]

Share News
Read More

നിയമസഭയിൽ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലുള്ള മറുപടി പ്രസംഗത്തിന്റെ പൂർണ്ണരൂപം./ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങൾക്ക് പ്രധാനം

Share News

ഞങ്ങൾക്ക് പ്രധാനം ജനങ്ങളാണ്. ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങൾക്ക് പ്രധാനം. ഞങ്ങൾ ജനങ്ങളിൽ നിന്നും വന്നവരാണ്. ആ ജനങ്ങളിലേക്ക് തന്നെയാണ് ഞങ്ങൾ ഇറങ്ങുന്നത്. ഞങ്ങളെ ജനങ്ങൾക്ക് അറിയാം. ജനങ്ങളെ ഞങ്ങൾക്കും അറിയാം.അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തെയും ജനങ്ങൾക്ക് അറിയാം. അധാർമ്മികമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് അർഹതപ്പെട്ട നിലപാട് ജനങ്ങളിൽ നിന്നും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.ബാക്കി കാര്യങ്ങൾ ജനമധ്യത്തിൽ വച്ചു നമുക്ക് കാണാം. മുഖ്യ മന്ത്രി പിണറായി വിജയൻ

Share News
Read More

ക​ണ്ണൂ​രി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ന്‍റെ ബീ​മു​ക​ള്‍ തകര്‍ന്ന് വീണു

Share News

കണ്ണൂര്‍: നിട്ടൂരിൽ തലശ്ശേരി- മാഹി ബൈപ്പാസിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു. നി​ട്ടൂ​രി​ന് സ​മീ​പത്തെ ബാലത്താണ് സംഭവം നടന്നത്. നിര്‍മ്മാണത്തിലിരുന്ന നാല് ബീമുകളാണ് തകര്‍ന്നത്. ബുധനാഴ്ച രണ്ട് മണിയോടെയാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകേ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 18 കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായാണ് ബൈപപ്പാസ് നിര്‍മ്മിക്കുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് നിന്ന് ആരംഭിച്ച്‌ കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് റോഡ് അവസാനിക്കുന്നത്.

Share News
Read More

സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയത് ആയുധങ്ങളുമായി: യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച് മന്ത്രി ഇ പി ജയരാജന്‍

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച്‌ മന്ത്രി ഇ പി ജയരാജന്‍. ആയുധങ്ങളുമായാണ് സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ അതിക്രമിച്ചു കയറിയതെന്നും കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് പൊലീസിനെ ആക്രമിച്ചത്. പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ കോവിഡിന്റെ […]

Share News
Read More

മന്ത്രിസഭ അംഗീകാരം നല്‍കി

Share News

കൃഷിയും കര്‍ഷക ക്ഷേമവും വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ കമ്പ്യൂട്ടര്‍വല്‍കൃത മാക്കുന്നതാണ് പദ്ധതി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. കൃഷിഭവനുകള്‍ മുതലുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കുന്നതിന് അഗ്രികള്‍ച്ചര്‍ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിക്കുക, കാര്‍ഷിക മേഖലയിലെ ദുരിത്വാശാസ വിതരണത്തിനായി […]

Share News
Read More

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1000 രൂപ ധനസഹായം

Share News

കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമായി 1,000 രൂപ അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പെന്‍ഷന്‍ ലഭിക്കുന്ന 5425 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഈ ധനസഹായം ലഭിക്കുന്നതാണ്. ഇതിനുള്ള അനുമതി സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹ സാന്ത്വനം […]

Share News
Read More