സുധാകര്‍ മംഗളോദയം അന്തരിച്ചു

Share News

കോട്ടയം: പ്രമുഖ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 57 വയസായിരുന്നു. വൈകീട്ട് ആറ് മണിക്ക് കോട്ടയത്തെ വെള്ളൂരിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്ബരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള മനോരമ, മംഗളം […]

Share News
Read More

സാമൂഹികവ്യാപനം തുടങ്ങുന്നു; ടെസ്റ്റുകൾക്കു സന്നദ്ധരാകുക.

Share News

നമ്മുടെ നാട്- ന്യൂസ് റൗണ്ടപ്പ് തിരുവനന്തപുരത്തുനിന്ന് കേരളത്തിലെ കോവിഡ് സമൂഹികവ്യാപനം തുടങ്ങുകയാണ്.ആരിൽനിന്നും ആർക്കും രോഗം പടരാം എന്നു മനസ്സിലുറപ്പിക്കേണ്ട നേരം. ജീവന്റെ വിലയുള്ള ജാഗ്രതയുടെ മണിക്കൂറുകൾ. മിക്കവാറും എല്ലാ ജില്ലകളിലും പുതിയ കേസുകളിൽ ഉറവിടമറിയാരോഗികളുടെ ശതമാനം ഓരോ ദിവസവും ഉയരുന്നു. അനേകം ‘അജ്ഞാത കണ്ണികൾ’ സമൂഹത്തിലുണ്ട് എന്നുതന്നെയാണ് അതിന്റെ ഒരർത്ഥം. സമ്പർക്കരോഗീശതമാനം ഉയർന്നുകൊണ്ടേയിരിക്കുന്നത് ഹോട്ട്‌സ്‌പോട്ടുകളെ ക്ലസ്റ്ററുകളും ക്ലസ്റ്ററുകളെ സൂപ്പർക്ലസ്റ്ററുകളുമാക്കുന്നു. സൂപ്പർക്ലസ്റ്ററുകൾക്കിടയിൽ ‘അജ്ഞാത കണ്ണികൾ’ സ്വതന്ത്രമായി ഇറങ്ങി നടക്കുന്നതോടെ വലിയ നഗരങ്ങളിലെയും പ്രാന്തങ്ങളിലെയും ക്ലസ്റ്ററുകൾ വളർന്ന് സമൂഹമാകെയും ഒരൊറ്റ […]

Share News
Read More

കൊവിഡ്‌ ബാധിച്ച് വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റർ ക്ലെയർ (73) ആണ് മരിച്ചത്.

Share News

വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റർ ക്ലെയർ (73) ആണ് മരിച്ചത്. ബുധനാഴ്ച്ചയാണ് പനിയെ തുടർന്ന് കന്യാസ്ത്രീയെ പഴങ്ങനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒമ്പതോടെ മരണം സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു അവർ. കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ സിസ്റ്റർ രണ്ടര വർഷമായി കുഴുപ്പിള്ളി കോൺവെൻ്റിലെ അന്തേവാസിയാണ്.

Share News
Read More

ചെല്ലാനത്ത് പ്രത്യേക പരിശോധന സംഘം.

Share News

എറണാകുളം : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്ത് സ്പെഷ്യൽ ടെസ്റ്റിംഗ് ടീമിനെ ചുമതലപെടുത്താൻ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നോഡൽ ഓഫീസർക്ക് പ്രദേശത്തു ചുമതല നൽകും. അതിനു പുറമെ പ്രദേശത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനോട് ചേർന്നും പരിശോധനക്ക് ആവശ്യമായ സൗകര്യം ഒരുക്കും. പ്രദേശത്തെ ആക്റ്റീവ് സർവെയ്‌ലൻസ് ശക്തമാക്കാനും മന്ത്രി നിർദേശം […]

Share News
Read More

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കോവിഡ്.

Share News

എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ നാല് പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ വെള്ളിയാഴ്ച  28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിത്. നാല് പേര്‍ ഇന്ന് രോഗമുക്തരായി. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ആറുപേര്‍ക്കും കോട്ടത്തറയിലും കല്‍പ്പറ്റയിലും ഒരാള്‍ക്കു വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് കര്‍ണ്ണാടകയില്‍ നിന്നെത്തിയ യുവാവില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നത്. കോട്ടത്തറയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗബാധയുണ്ടായത്. […]

Share News
Read More

കോട്ടയത്ത് 39 പുതിയ രോഗികള്‍; ആകെ 218 പേര്‍ ചികിത്സയില്‍.

Share News

ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും കോട്ടയം ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 10 പേരും വൈറസ് ബാധിതരില്‍ ഉള്‍പ്പെടുന്നു. ഏഴു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 218 പേരാണ് ചികിത്സയിലുള്ളത്. മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക […]

Share News
Read More

എറണാകുളം ജില്ലയിൽ 115 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Share News

എറണാകുളം ജില്ലയിൽ ഇന്ന്  115 പേർക്ക്  രോഗം  സ്ഥിരീകരിച്ചു. *വിദേശത്ത് /  ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 31*  സമ്പർക്കം വഴി രോഗബാധിതരായവർ •       ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന്   33 പേർക്ക് രോഗം സ്ഥിരീകരിച്ചു.•       ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന്   30  പേർക്ക് രോഗം സ്ഥിരീകരിച്ചു.•       കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന്  4 പേർക്ക് രോഗം സ്ഥിരീകരിച്ചു•       നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, […]

Share News
Read More

മരണസംഖ്യ ഉയരാതെ ഫലപ്രദമായ പിടിച്ചുനിർത്താനായി- മുഖ്യമന്ത്രി.

Share News

കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ മില്യൺ അഥവാ പത്തു ലക്ഷത്തിലെത്ര പേർ മരിച്ചു എന്ന കണക്കാണ് മരണത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള അളവുകോൽ. രോഗം പടർന്നുപിടിച്ച മറ്റു രാജ്യങ്ങളിലെ ഡെത്ത് പെർ മില്യണുമായി താരതമ്യപ്പെടുത്തിയാൽ ഇക്കാര്യം വ്യക്തമാകും.യുഎഇയിലെ ഡെത്ത് പെർ മില്യൺ 34 ആണ്. ആ തോതിലായിരുന്നു കേരളത്തിൽ മരണങ്ങൾ നടന്നതെങ്കിൽ ഇവിടെ ഇതിനകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. […]

Share News
Read More

ഭൂരഹിത ഭവനരഹിതർക്കായി പതിനാല് ജില്ലകളിലും കെയർ ഹോം ഫ്‌ളാറ്റ് സമുച്ചയം.

Share News

സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിത ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകും.ഓരോ സമുച്ചയത്തിലും 30 മുതൽ 40 വരെ കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ അഞ്ഞൂറോളം സ്‌ക്വയർഫീറ്റ് വീസ്തീർണ്ണമുള്ള ഫ്ലാറ്റുകളാകും ഉണ്ടാവുക എന്ന് […]

Share News
Read More

എന്നാണ് രോഗ കണക്ക് ആയിരം കടക്കുന്നത്

Share News

എന്നാണ് രോഗ കണക്ക് ആയിരം കടക്കുന്നത് എന്ന് ചോദിക്കുന്നത് നമ്മൾ പൊതു ജനങ്ങൾക്ക് നാണക്കേടാണ്. പുറത്ത്‌ നിന്ന് വരുന്നവരില്‍ നിന്നും മൂന്ന് ഇരട്ടിയാണ് സമ്പര്‍ക്കo മൂലം രോഗം വരുത്തുന്നവര്‍. പൊതു സമൂഹം ഉദാസീനത മൂലം ഈ യുദ്ധത്തില്‍ തോല്‍വി ഉണ്ടാക്കുന്നുവെന്നത് ഒരു സത്യമാണ്. സമൂഹത്തില്‍ ആരും രോഗ വഹിക്കുന്നവര്‍ ആകാമെന്ന അവസ്ഥ നല്ലതല്ല. നമ്മൾ തോല്‍ക്കാന്‍ പാടില്ല.

Share News
Read More