ഇവിടെ ഇറക്കുന്നത് പൈപ്പുകളാണ്..
ഒരു എം പി യുടെ ആര്ജ്ജവത്തിന്റെ സാക്ഷ്യപത്രം.. … കൊരട്ടി jts ജംഗ്‌ഷനിലെ വെള്ളകെട്ടിൽ ദുരിതമനുഭവിച്ച തദ്ദേശീയരോടുള്ള ചേർത്തുപിടിക്കൽ. ദേശീയ പാത വികസനത്തിന് മുൻപ് ഇരു വശങ്ങളിലും വീതിയേറിയ കാനകൾ ഉണ്ടായിരുന്നു ഇവിടം. വീതി കൂട്ടിയപ്പോൾ കാനകൾ മൂടി പോവുകയും ചെയ്തു. 2018, 2019 ലെ പ്രളയ കാലഘട്ടങ്ങൾ ഈ മേഖലയിലെ പല വീടുകൾ മുങ്ങി പോകുന്നതിനും, നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ പ്രതിസന്ധി പരിഹരിയ്ക്കുവാൻ വിവിധ തലങ്ങളിൽ സജീവ ഇടപെടലുകൾ. ബെന്നി ബഹന്നാൻ MP യെ സ്ഥലം […]
Read Moreഅവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു.
പാലക്കാട്:അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്ബനെ വനം വകുപ്പധികൃതര്‍ അവശനിലയില്‍ ആദ്യം കണ്ടെത്തിയത്. വായില്‍ ഗുരുതര പരിക്കേറ്റ് അവശ നിലയിലായിരുന്നതിനാല്‍ കൊമ്പന് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വായ പുഴുവരിച്ച നിലയിലായിരുന്നു. ഏകദേശം അഞ്ച് വയസു തോന്നിക്കുന്ന കുട്ടിക്കൊമ്ബന് എങ്ങനെയാണ് പരുക്കേറ്റത് എന്നതിനെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Read Moreമദ്യനയം കേരളത്തെ ഭ്രാന്താലയമാക്കുന്നു – അഡ്വ.ചാർളി പോൾ
അങ്കമാലി. സർക്കാരിന്റെ മദ്യനയം കേരളത്തെ അക്ഷരാർത്ഥത്തിൽ ഭ്രാന്താലയമാക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ പറഞ്ഞു. ലോക ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി എറണാകുളം. അങ്കമാലി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി എക്സൈസ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കോവിഡ് കാലത്ത് അമ്പത് ദിവസം മദ്യശാലകൾ ഇല്ലാതിരുന്ന കാലത്ത് സമൂഹത്തിൽ ഗുണപരമായ നന്മകൾ ഉണ്ടായി, മദ്യശാലകൾ തുറന്നതോടെ കൊലപാതകങ്ങളും അടിപിടി അക്രമണങ്ങളും […]
Read Moreക്വാറന്റൈനിലുള്ളവരെ ഒറ്റപ്പെടുത്തരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം:ലോകത്തിനു മാതൃകയാകുംവിധം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനം നേടിയ യശസിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയിൽപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. അന്യദേശങ്ങളില്‍ നിന്നും കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങള്‍ കേള്‍ക്കാനിടയായി. ക്വാറന്റൈനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബംഗളുരുവില്‍ നിന്ന് എത്തിയ 14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കിയ […]
Read Moreസംസ്ഥാനത്ത് ഇന്ന് 10 കോവിഡ് ഹോട്സ്പോട്ടുകൾ കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം (5), വഞ്ചിയൂര്‍ (82), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്‍മകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴല്‍മന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുത്തോളി (കണ്ടൈന്‍മെന്റ് […]
Read Moreസംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം : കേരളത്തിൽ 211 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 35 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 23 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് 21 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നും 18 പേർക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്ന് 17 പേർക്ക് വീതവും, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്ന് 14 പേർക്ക് വീതവും, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ നിന്ന് ഏഴ് […]
Read Moreസംസ്ഥാന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
കൃഷിവകുപ്പിന്റെ 2020ലെ കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതൻ പത്മശ്രീ ശ്രീ.കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്, കർഷകോത്തമ, യുവകർഷക, യുവകർഷകൻ, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കർഷകജ്യോതി, കർഷകതിലകം (വനിത), ശ്രമശക്തി, കൃഷി വിജ്ഞാൻ, ക്ഷോണിസംരക്ഷണ, ക്ഷോണി രത്‌ന, കർഷകഭാരതി, ഹരിതകീർത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റെസിഡൻസ് അസോസിയേഷൻ, ഹൈടെക് ഫാർമർ, മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി, കർഷകതിലകം (സ്‌കൂൾ വിദ്യാർത്ഥിനി), കർഷക പ്രതിഭ (സ്‌കൂൾ വിദ്യാർത്ഥി), മികച്ച […]
Read Moreകാരുണ്യ, ഇ-ഹെൽത്ത് ഹെല്‍പ് ലൈന്‍ സേവനങ്ങളും ദിശ വഴി
പുതിയ ലോഗോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു തിരുവനന്തപുരം: ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ് കോവിഡിനെപ്പറ്റിയുള്ള സംശയവുമായി ബന്ധപ്പെട്ട് ദിശയില്‍ വിളിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ ജനുവരി 22നാണ് ദിശയെ കോവിഡ്-19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്. സംശയ നിവാരണം, രോഗലക്ഷണങ്ങള്‍, കോവിഡ് മുന്‍കരുതലുകളും യാത്രകളും, ഭക്ഷണം, മരുന്ന്, കോവിഡ് പരിശോധന എന്നീ വിഭാഗങ്ങളിലായി ആയിരക്കണക്കിന് കോളുകളാണ് ദിവസവും […]
Read More