സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്.ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 24 ആയി ജൂണ്‍ 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28നാണ് മരിച്ചത്. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. പ്രമേഹത്തിന് പുറമെ വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹം നാട്ടിലെത്തിയപ്പോൾ തന്നെ അവശനിലയിലായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ […]
Read Moreഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും മോഹത്തിനു ചിറകു നൽകാൻ യുഡിഎഫ് തന്നെ അവസരമൊരുക്കിയോ എന്നതാകും ഇനിയുള്ള ചോദ്യം.
ജോർജ് കള്ളിവയൽ കെ. കരുണാകരനും കെ.എം. മാണിയും ശിഹാബ് തങ്ങളും പോലുള്ള കേരള രാഷ്ട്രീയത്തിലെ മാണിക്യങ്ങൾ രൂപം കൊടുത്ത ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിനു പഴയ പോലെ കഴിയുന്നില്ലെന്നതു വ്യക്തമാണ്. ഇന്ത്യയിൽ തന്നെ മുന്നണി രാഷ്ട്രീയത്തിന്റെ പാഠശാലയായിരുന്നു കേരളത്തിലെ വലത്- ഇടതു മുന്നണികൾ. വെറുമൊരു ജില്ലാ പഞ്ചായത്തിലെ അവസാനത്തെ മൂന്നു മാസത്തെ പ്രസിഡന്റു പദവിയുടെ പേരിലാണു മുന്നണിയിലെ പ്രബലമായ ഒരു കക്ഷിയെ ഒഴിവാക്കിയതെന്നതും കേട്ടുകേൾവിയില്ലാത്തതാകും. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലെ […]
Read Moreകോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളില്‍ സഭാസംവിധാനങ്ങള്‍ സജീവം: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാസഭയും കാഞ്ഞിരപ്പള്ളി രൂപതയും സജീവമാണെന്ന് രൂപതാബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം വെബ്‌കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിച്ചും കാര്‍ഷിക അനുബന്ധ സംസ്‌കാരം വളര്‍ത്തിയെടുത്തും നമുക്കു മുന്നേറണം. നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം സാമുഹ്യമാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ നന്മകളില്‍ നിന്ന് വഴിതെറ്റിപ്പോകാതിരിക്കുവാന്‍ പുതുതലമുറ ജാഗ്രതപുലര്‍ത്തണമെന്നും മാര്‍ പുളിക്കല്‍ സൂചിപ്പിച്ചു.രൂപതയുടെ വിവിധ പ്രവര്‍ത്തന മേഖലകള്‍ സജീവമാക്കുവാനുള്ള […]
Read Moreഇന്ന് 121 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 79 പേർ രോഗമുക്തി നേടി – 29 06 2020
കേരളത്തിൽ 121 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 9 പേർക്കും, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള […]
Read Moreയുഡിഎഫിലെ എല്ലാ ധാരണകളും ഞങ്ങൾ പാലിച്ചു:പുറത്താക്കിയത് ദുഃഖകരമെന്ന് റോഷി അഗസ്റ്റിന്
കോട്ടയം:യുഡിഎഫില്‍നിന്ന് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ പുറത്താക്കിയത് ദുഃഖകരമെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ. യുഡിഎഫിലെ എല്ലാ ധാരണകളും തങ്ങള്‍ പാലിച്ചു പോന്നിരുന്നു. ജനങ്ങളുടെ മനസില്‍നിന്നും ആര്‍ക്കും തങ്ങളെ പുറത്താക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി മുന്നണിയില്‍ തുടര്‍ന്ന് പതിറ്റാണ്ടുകള്‍ കാലം ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കെഎം മാണിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ വേണ്ട എന്ന് തീരുമാനിച്ചത് ഇപ്പോഴാണ് മനസിലാക്കുന്നത്. എന്ത് വിരുദ്ധതയാണ് ഞങ്ങള്‍ ചെയ്തത്. മുന്നണി പറഞ്ഞ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു. ഞങ്ങളെ പുറത്താക്കിയതില്‍ ഖേദിക്കുന്നത് കോണ്‍ഗ്രസുകാരാണെന്ന് റോഷി […]
Read Moreജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കി. ഇന്ന് ചേര്‍ന്ന മുന്നണിയോഗമാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. ജോസ് കെ. മാണി പക്ഷത്തെ പുറത്താക്കിയെന്ന കാര്യം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് സ്ഥിരീകരിച്ചു. മുന്നണി നിര്‍ദേശം അംഗീകരിക്കാത്ത ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ തുടര്‍ന്നുള്ള യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല തീരുമാനമെടുത്തതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു […]
Read Moreസത്യൻ പി എ യും ജോർജ് എഫ് സേവ്യർ വലിയവീടും ട്രാക്കിന്റെ പ്രസിഡന്റും സെക്രട്ടറിയും.
കൊല്ലം : റെഡ്ക്രോസ് ഹാളിലും ഗൂഗിൾ ആപ്പിലുമായി നടന്ന ട്രാക്ക് (ട്രോമാ കെയർ &റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ) ജനറൽ ബോഡിയിൽ പ്രസിഡന്റ് ആയി റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ യും സെക്രട്ടറി ആയി ജോർജ് എഫ് സേവ്യർ വലിയവീടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. സി ആർ ജയശങ്കർ (ഡെപ്യൂട്ടി ഡി എം ഓ ),ഡോ. ആതുരദാസ്.എം. (എമർജൻസി ഹെഡ്, ഹോളിക്രോസ് ഹോസ്പിറ്റൽ ),ജോർജ് തോമസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും […]
Read More