സ്വകാര്യ ബസ് സർവീസ് ഉടനാരംഭിക്കുമെന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ ആരംഭിക്കുമെന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. ചി​ല സ​ര്‍​വീ​സു​ക​ള്‍ നാ​ളെ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​ല ബ​സു​ക​ള്‍ ഇ​ന്ന് സ​ര്‍​വീ​സ് തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ​സ് ഉ​ട​മ​ക​ള്‍ അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ആ​ണ് ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. അ​ത് സ​ര്‍​ക്കാ​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Share News
Read More

‘ബെവ് ക്യു’:ആപ്പിന് പേരായി

Share News

കോഴിക്കോട്​: സംസ്ഥാനത്ത്​ മദ്യ വിതരണത്തിനായി​ ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ആപ്പിന് പേരായി. ബെവ് ക്യു (Bev Q) എന്നാണ് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ്​ ആപ്ലിക്കേഷന്​ പിന്നില്‍. ആപ്ലിക്കേഷന്‍ തയ്യാറാക്കി ഗൂഗിൾ പ്ലേ സ്​റ്റോറില്‍ അപ്​ഡേറ്റ്​ ചെയ്യുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്​. ഇത്​ പൂര്‍ത്തിയാവുന്നതോടെ ഉടനെ ആവശ്യക്കാര്‍ക്ക് പ്ലേ സ്റ്റോറിൽ​ ഡൗണ്‍ലോഡ്​ ചെയ്​തെടുക്കാനാവും. ആപിന്​ ഇതുവരെ ഗൂഗിളിന്‍െറ അനുമതി ലഭിച്ചിട്ടില്ല. ഐ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൊച്ചി […]

Share News
Read More

രാജകുമാരിയില്‍ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

Share News

ഇടുക്കി: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് രാജകുമാരി ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കി മരച്ചീനി കൃഷി ആരംഭിക്കുവാന്‍ നിലം ഒരുക്കി. ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിക്കു മുന്നൊരുക്കങ്ങള്‍ നടത്തിയത്. പദ്ധതിയോട് അനുബന്ധിച്ച്  പഞ്ചായത്തിന്റയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള 17 ഹെക്ടര്‍ തരിശുഭൂമിയില്‍ ഇടവേള കൃഷിയായി […]

Share News
Read More

സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Share News

2019 സെപ്തംബർ മൂന്നിനും നാലിനും തിരുവനന്തപുരം കേന്ദ്രത്തിൽ ഫോറസ്റ്റ് ജീവനക്കാർക്കു വേണ്ടി നടത്തിയ മോഡേൺ സർവ്വെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.ഒക്‌ടോബറിലും ജനുവരിയിലും തിരുവനന്തപുരം/ താമരശ്ശേരി/ കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവ്വെ (മൂന്നു മാസം) പരീക്ഷാഫലവും പ്രസിദ്ധപ്പെടുത്തി.  സർവ്വെ ഡയറക്ടറേറ്റിലും സർവ്വെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) മറ്റ് ബന്ധപ്പെട്ട സർവ്വേ ഓഫീസുകളിലും പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.

Share News
Read More

കോവിഡ് കാലത്ത് പോഷകക്കുറവുള്ള കുട്ടികൾക്കായി തേനമൃത്

Share News

കോവിഡ് കാലത്ത് മൂന്ന് വയസ് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാർഷിക സർവകലാശാലയുടെ വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ‘തേനമൃത്’ ന്യൂട്രിബാറുകളുടെ വിതരണത്തിന് തുടക്കംകുറിച്ചു. സെക്രട്ടറിയേറ്റ് ലയം ഹാളിൽ നടന്ന ചടങ്ങിൽ  കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് തേനമൃത് പായ്ക്കറ്റുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.  നമ്മുടെ നാട്ടിലെ വളരെയധികം പോഷണക്കുറവുള്ള കുട്ടികളെക്കൂടി […]

Share News
Read More

ഹ്രസ്വദൂര ബസ് സർവ്വീസുകൾ ബുധനാഴ്ചപുനരാരംഭിക്കും

Share News

കോവിഡ് 19 നെ തുടർന്ന് തടസ്സപ്പെട്ട കെ.എസ്.ആർ.ടി. സി. ഹ്രസ്വദൂര സർവ്വീസുകൾ ബുധനാഴ്ച(മെയ് 20) മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനത്തൊട്ടാകെ 1850 ഷെഡ്യൂൾ സർവീസുകളാണ് ജില്ലാടിസ്ഥാനത്തിൽ ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവ്വീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യതയും അനുസരിച്ച് മാത്രമേ സർവ്വീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ  വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുൻവാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക  അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ […]

Share News
Read More

കോവിഡ് പശ്ചാത്തലത്തിൽ കെഎസ്എഫ്ഇ ‘ജീവനം’ സൗഹൃദ പാക്കേജ്

Share News

തിരുവനന്തപുരം കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാൻ ഒരു ലക്ഷം രൂപ വരെ സ്വർണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് ആദ്യ നാലു മാസത്തേക്ക് പലിശനിരക്ക് മൂന്ന് ശതമാനവും തുടർന്ന് സാധാരണ നിരക്കിലുമായിരിക്കും. നോർക്ക ഐഡിയുള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്ന പ്രവാസി കേരളീയർക്കും ഇതേ വായ്പ ലഭിക്കും.പ്രവാസി ചിട്ടിയിലെ അംഗങ്ങൾക്ക് മൂന്ന് ശതമാനം പലിശനിരക്കിൽ 1.5 ലക്ഷം രൂപ വരെ വായ്പ നൽകും. 10,000 രൂപ വരെയുള്ള […]

Share News
Read More

പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം

Share News

തിരുവനന്തപുരം;എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം.  കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക്/ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിലെ താമസക്കാരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിൽ സൗകര്യപ്രദമായ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നതിനും ഗൾഫിലും ലക്ഷദ്വീപിലും അടിയന്തര ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലും പെട്ടുപോയിട്ടുള്ള […]

Share News
Read More

കേരളത്തിൽ 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Share News

ഇനി ചികിത്സയിലുള്ളത് 142 പേർ ഇന്ന് ആരും രോഗമുക്തി നേടിയില്ല ഇതുവരെ രോഗമുക്തി നേടിയവർ 497 ഇന്ന് പുതിയ 4 ഹോട്ട് സ്പോട്ടുകൾ കൂടി കേരളത്തിൽ ഇന്ന് 12 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ-5, മലപ്പുറം-3, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒന്നുവീതം കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിൽ ആയിരുന്ന ആരുടേയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,000 പേർ നിരീക്ഷണത്തിലാണ്. […]

Share News
Read More

എസ്.എസ്.എൽ.സി മൂല്യനിർണ്ണയം ആരംഭിച്ചു

Share News

എറണാകുളം: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പ് ആലുവ ഗേൾസ് സ്കൂളിൽ ആരംഭിച്ചു. 15 ചീഫ് എക്സാമിനർമാരുടെയും 50 അസി. എക്സാമിനർമാരുടെയും നേതൃത്വത്തിൽ ഇംഗ്ലീഷ് പരീക്ഷയുടെ മൂല്യനിർണ്ണയമാണ് നടക്കുന്നത്. ലോക്ക് ഡൗൺ മൂലം എല്ലാ അസി. എക്സാമിനർമാർക്കും ക്യാമ്പിൽ എത്താൻ കഴിയാത്തതിനാൽ ആലുവ വിദ്യാഭ്യാസജില്ലയിൽ നിന്നും 75 അധ്യാപകരെ മൂല്യനിർണ്ണയത്തിനായി നിയോഗിക്കും. തേവര ഹയർ സെക്കണ്ടറി സ്കൂൾ, എസ്.ആർ. വി സ്കൂൾ എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റ് മൂല്യനിർണ്ണയ ക്യാമ്പുകൾ. പരീക്ഷകൾ പൂർത്തിയായശേഷം ഇവിടെ ക്യാമ്പുകൾ ആരംഭിക്കും.

Share News
Read More