മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നില്ല

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അ​വ​ലോ​ക​ന​ത്തി​നുശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​നം ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Share News
Read More

ഇന്ന് ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം

Share News

പ്രതിരോധ മാർഗ്ഗം കൊതുകു നശീകരണം കോഴിക്കോട്; ഇന്ന് (മെയ്16 )ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം.  ‘ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം’എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിദിനാചരണസേന്ദശം. ഡെങ്കിപ്പനിയെക്കുറിച്ചും അതു തടയുന്നതിനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുകയും  ഡെങ്കിപ്പനി വ്യാപനവും മരണങ്ങളും കുറക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിലൂടെലക്ഷ്യമിടുന്നത്.   ഈഡിസ്‌ കൊതുകുകള്‍ വഴി പകരുന്ന രോഗമാണ്‌ ഡെങ്കിപ്പനി.  ആര്‍ബോവൈറസ്‌ വിഭാഗത്തില്‍പ്പെടുന്ന ഫ്‌ളാവിവൈറസുകളാണ്‌ രോഗത്തിന് കാരണമാവുന്നത്.  ഡെങ്കിപ്പനി പ്രധാനമായും മൂന്നു തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെകാണപ്പെടുന്ന ക്ലാസിക്കല്‍ ഡെങ്കിപ്പനി,  രക്തസ്രാവത്തോടു കൂടിയതും […]

Share News
Read More

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം

Share News

തിരുവനന്തപുരം;സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും.പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന വകുപ്പുകൾ, ഏജൻസികൾ […]

Share News
Read More

ഉപാധികളോടെ ആരാധനാകർമ്മങ്ങൾക്ക് അനുമതി നൽകണം. മുഖ്യമന്ത്രിക്ക് കർദിനാൾ ആലഞ്ചേരിയുടെ കത്ത്.

Share News

തിരുവനന്തപുരം. ഉപാധികളോടെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ജോർജ് അലംചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു.ലോക്‌ഡൌൺ ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജനങളുടെ മാനസിക സംഘർഷം വർദ്ധിക്കും. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കും. എല്ലാ മതങ്ങൾക്കും ക്രൈസ്തവ സഭകൾക്കുമായി പൊതുവിൽ നൽകാവുന്നതാണെന്നും കത്തിൽ പറയുന്നു.ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദൈവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ […]

Share News
Read More

പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…സിസ്റ്റർ ടെസ്സ്

Share News

പരിഹസിക്കുമെന്നോർത്ത് പലായനം ചെയ്യാനാവില്ല… പൊള്ളുന്ന ജീവിതങ്ങൾക്ക് തണലാണ് ഞങ്ങൾ…

Share News
Read More

മദ്യപാനികൾക്ക് പ്രസ്ഥാനവും പ്രസ്താവനയും

Share News

കൊച്ചി ;മദ്യവിൽപ്പന പെർമിറ്റ് വഴി നിയന്ത്രിച്ചു മദ്യലഭ്യതയിൽ കുറവുവരുത്തണമെന്നു ഫോറം ഫോർ സോഷ്യൽ ഇന്ററസ്റ്റസ് എന്ന സംഘടന ആവശ്യപ്പെട്ടുവെന്നു മനോരമയുടെ കൊച്ചി ലേഖകൻ വാർത്ത നൽകി.ബവ്‌റിജസ് ഔട്ലെറ്റിൽ നിന്ന് ഒരാൾക്ക് ഒരേ സമയം 3 ലിറ്റർ വിതം എത്ര പ്രാവശ്യം വേണമെങ്കിലും വാങ്ങാമെന്നതിനാൽ മദ്യം മറിച്ചു വിൽക്കുന്നത് വ്യാപകമാണെന്നും, മദ്യ വിൽപ്പനയില്ലാത്ത ദിവസങ്ങളിൽപ്പോലും ഇത്തരത്തിൽ മദ്യം ലഭിക്കും. 30 വയസ്സ് കഴിഞ്ഞവർക്ക് ആഴ്ചയിൽ 1 കുപ്പി മദ്യം എന്നനിലയ്ക്കു ഏക്സയിസ് ഓഫീസുകളിൽ നിന്നും പെർമിറ്റ് നൽകി മദ്യ […]

Share News
Read More

പിഴവുകൾ വന്നാൽ തിരികെ നടക്കണമെന്ന കവിതയുമായി മാർ ജോസ് പുളിക്കൽ.

Share News

പിഴവുകൾ വന്നാൽ തിരികെ നടക്കണമെന്ന കവിതയുമായി മാർ ജോസ് പുളിക്കൽ..കോട്ടയം‘” മരണം മണക്കുന്നു, വൈറസിൽ താണ്ഡവം ഉയരുന്നു,. ഊഴിതൻ ഉടൽ നിറയെ, കാലം കറുത്തു മനുഷ്യൻ,വിതുമ്പി ഭീതി വിതച്ചീ കോവിഡിൻ തേർവാഴ്ച, ആരു തിർത്തിതീ മഹാമാരി ആരോടുക്കുമീ വൈറസിൻ ക്രൂരത..കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ കൊറോണാ കാലത്ത് കവിതയെഴുതി, അദ്ദേഹം അത് ചൊല്ലി, ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായി. കോവിഡ് ദുരിതത്തിൽ വിലപിക്കുന്ന ലോകത്തിന് പ്രത്യാശയുടെ സന്ദേശം പകരുകയാണ് ഈ കവിത.ആരോടുക്കുമീ വൈറസിൻ ക്രൂരത.. എന്നു […]

Share News
Read More

വയനാട് പ്രത്യേക ശ്രദ്ധ; കണ്ടെയ്ൻമെന്റ് സോൺ വിട്ട് യാത്ര അനുവദിക്കില്ല

Share News

തിരുവനതപുരം;രോഗബാധയുടെ തോതനുസരിച്ച് വയനാട് ജില്ലയിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലായിടത്തെയും കണ്ടെയ്ൻമെന്റ് സോണുകൾ പ്രത്യേകമായി സംരക്ഷിക്കും. സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകൾ വിട്ട് യാത്ര അനുവദിക്കില്ല.ആരോഗ്യ പ്രവർത്തകരും പോലീസും ഫീൽഡിൽ ജോലി ചെയ്യുന്ന മറ്റുള്ളവരും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഇവർക്ക് ആവശ്യമായ വിശ്രമം എങ്ങനെ അനുവദിക്കാനാവുമെന്നത് പരിശോധിക്കും. നിരീക്ഷണത്തിലും റിവേഴ്‌സ് ക്വാറന്റൈനിലും കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നതിന് വാർഡ്തല സമിതികളുടെ പ്രവർത്തനം പ്രധാനമാണ്. ഇവരും തുടർച്ചയായി പ്രവർത്തിക്കുന്നവരാണ്. ഇതിൽ പ്രവർത്തിക്കുന്ന വോളണ്ടിയർമാരുടെ മറ്റൊരു ടീമിനെ […]

Share News
Read More

വിദേശത്തു നിന്നെത്തിയത് 3732 പേർ; ഡൽഹിയിൽ നിന്ന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കും

Share News

ഐലന്റ് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നത് ആലോചനയിൽ* എട്ട് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ എത്തും തിരുവനതപുരം കേരളത്തിലെ നാലു വിമാനത്താവളങ്ങളിലെത്തിയ 17 വിമാനങ്ങളിലും കൊച്ചി തുറമുഖത്തെത്തിയ മൂന്ന് കപ്പലുകളിലുമായി 3732 മലയാളികൾ വിദേശത്തുനിന്ന് മടങ്ങിയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 29 ട്രെയിനുകളിലായി കേരളത്തിൽ നിന്ന് 33000 അതിഥി തൊഴിലാളികൾ തിരികെ പോയിട്ടുണ്ട്. കപ്പലിലെത്തിയ മൂന്ന് തമിഴ്‌നാട് സ്വദേശികൾക്ക് രോഗബാധയുണ്ടായതായി റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കപ്പലിലെത്തിയ മറ്റുള്ളവർക്ക് പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചു.ഡൽഹിയിൽ നിന്ന് രാവിലെ വന്ന ട്രെയിനിൽ […]

Share News
Read More

ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ്

Share News

ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ കേസ് തിരുവനതപുരം;ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജില്ലകളിൽ മോട്ടോർ സൈക്കിൾ ബ്രിഗേഡ് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് സമീപം പോലീസ് ഉദ്യോഗസ്ഥർ ബൈക്കുകളിൽ പട്രോളിംഗ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും. വീടുകളിലെ ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ സംസ്ഥാനത്ത് കേസെടുത്തു. തിരുവനന്തപുരത്ത് 53, കാസർകോട് 11, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് കേസെടുത്തത്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് നൽകിയ അവധി തുടരണോയെന്ന് ആലോചിക്കും. നാളെ (16ന്) അവധിയായിരിക്കുമെന്ന് […]

Share News
Read More