ഖാദി മാസ്‌ക്കുകൾ വിപണിയിലിറക്കും

Share News

തിരുവനന്തപുരം;ഖാദി തുണിയിൽ നിർമ്മിച്ച് അണുവിമുക്തമാക്കിയ ഖാദി മാസ്‌ക്കുകൾ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വിപണിയിലിറക്കുന്നു. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്‌ക്കുകൾ ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥൻമാർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ് അറിയിച്ചു.

Share News
Read More

ലോകായുക്ത സിറ്റിംഗ് 18 ന് ആരംഭിക്കും

Share News

വേനലവധി കഴിഞ്ഞുള്ള കേരള ലോകായുക്തയുടെ സിറ്റിംഗ് മേയ് 18 ന് ആരംഭിക്കും. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് 21 നും 22 നും ഡിവിഷൻ ബെഞ്ചും സിംഗിൾ ബെഞ്ചും സിറ്റിംഗ് നടത്തും. തിരുവനന്തപുരം;അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളു. പരിഗണിക്കേണ്ട കേസുകൾ സംബന്ധിച്ച വിവരം ലോകായുക്തയുടെ രജിസ്ട്രിയിൽ ബന്ധപ്പെട്ട കക്ഷികൾ/അഭിഭാഷകർ എന്നിവർ മേയ് 19 വൈകിട്ട് മൂന്നിന് മുൻപ് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകിയ ശേഷം അറിയിക്കണം.21 നും 22നും പോസ്റ്റ് ചെയ്ത കേസുകളുടെ വിവരം […]

Share News
Read More

മാസ്‌കില്ലാതെ യാത്ര ചെയ്തവർക്ക് സൗജന്യ മാസ്‌ക് വിതരണവും ബോധവൽക്കരണവും നടത്തി

Share News

തൃശ്ശൂർ  കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നുപീടികയിൽ മാസ്‌ക് ധരിക്കാത്ത പൊതുജനങ്ങൾക്ക് ബോധവൽക്കരണവും സൗജന്യ മാസ്‌ക് വിതരണവും നടത്തി. പൊതുജനങ്ങൾക്ക് സാനിറ്റൈസർ ഉപോയോഗിക്കുന്നതിന്റെ പ്രാധാന്യവും ബോധവത്കരണത്തിൽ ഉൾപ്പെടുത്തി. ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച മോണിറ്ററിംഗ് സമിതിയുടെ തീരുമാന പ്രകാരം നടത്തിയ പ്രവർത്തനത്തിൽ വാഹനത്തിൽ മാസ്‌കില്ലാതെ യാത്ര ചെയ്തവർക്കും സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കയ്പമംഗലം പ്രഥമികരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും നേതൃത്വം നൽകി.

Share News
Read More

സാംസ്‌കാരിക പരിപാടികളുമായി ‘സർഗസാകല്യം’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം

Share News

തിരുവനന്തപുരം;സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കും.സാംസ്‌കാരിക വകുപ്പിന്റെ  വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന പ്രധാനപ്പെട്ട പരിപാടികളും ഈ പേജിൽ കാണാം. പേജിന്റെ ഉദ്ഘാടനം 17ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവ്വഹിക്കും.കേരളീയ കലകളുടെ അധ്യയനം വ്യാപകമാക്കുന്നതിനും കലാകാരൻമാർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനും സാംസ്‌കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. […]

Share News
Read More

ലോക്ക്ഡൗണ്‍: കേസുകളുടെ എണ്ണം കുറഞ്ഞു

Share News

പത്തനംതിട്ട;ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവുവന്നതോടെ ലംഘനങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കുറഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജില്ലയില്‍ ഒരാഴ്ചത്തെ ഇടവേളക്കുശേഷം തുടര്‍ച്ചയായി രണ്ടു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടായത് ആശങ്കാജനകമാണെന്നും, പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നാട്ടിലേക്കു വരുന്ന സാഹചര്യത്തില്‍ ഏവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയുടെ പുറത്തുനിന്നു വരുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഫോണ്‍ മുഖേന വിവരം അറിയിക്കണം.  ക്വാറന്റൈന്‍ ലഘനം നടത്തുന്നുണ്ടോ എന്നുള്ള കാര്യം നിരീക്ഷിക്കുന്നതിന് […]

Share News
Read More

ലോക്ക് ഡൗൺ കാലത്ത് അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ

Share News

ഗുരുവായൂർ‘ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി. അങ്കണവാടിയുടെ അകവും പുറവും ചുറ്റുമതിലിന് ഇരുവശവത്തും കിണറിന്റെ പുറത്തുമെല്ലാം ചിത്രങ്ങളും നിറങ്ങളും കൊണ്ട് ഭംഗിയാക്കി. വിവിധതരം മ്യഗങ്ങളും പക്ഷികളും കാർട്ടൂൺ കഥാപാത്രങ്ങളും ഡോൾഫിനുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ആരേയും ആകർഷിക്കുന്ന രീതിയിലാണ് ചുവരുകളിൽ നിറഞ്ഞിരിക്കുന്നത്.ഏഴു വയസ് മുതൽ വിവിധ പ്രായത്തിലുള്ള 15 ഓളം പേർ മൂന്ന് ദിവസം കൊണ്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചാണ് […]

Share News
Read More

അഞ്ച് ഏക്കറില്‍ കൃഷിചെയ്ത കപ്പ സൗജന്യമായി നല്‍കി യുവകര്‍ഷകന്‍

Share News

പത്തനംതിട്ട;അഞ്ച് ഏക്കറില്‍ കൃഷിചെയ്ത കപ്പ സൗജന്യമായി നല്‍കി യുവകര്‍ഷകന്‍. പറക്കോട് ജോതിര്‍ഗമയയില്‍ എസ്.കെ മനോജ് എന്ന യുവകര്‍ഷകനാണ് കൊട്ടത്തൂര്‍ ഏലായില്‍ കൃഷിചെയ്ത തന്റെ കാര്‍ഷിക വിള മുഴുവനായും ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. പറക്കോട്, ഏഴംകുളം, പുതുമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്ക് കപ്പ സൗജന്യമായി  നല്‍കിയത്. വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, രാഷ്ട്രീയ പ്രതിനിധി കെ.പി ഉദയഭാനു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.  ലോക്ക് ഡൗണ്‍ സമയത്ത് തന്റെ വാര്‍ഡിലെ പാവങ്ങള്‍ക്ക് പച്ചക്കറിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റും മനോജ് സൗജന്യമായി […]

Share News
Read More

ഇന്ന് 16 പേർക്ക് കൂടി കോവിഡ്

Share News

ഇനി ചികിത്സയിലുള്ളത് 80 പേർ;ഇതുവരെ രോഗമുക്തി നേടിയവർ 493 ഇന്ന് വെള്ളിയാഴ്ച 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

Share News
Read More

കോവിഡ് 19: ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം- ഡിഎംഒ

Share News

  പത്തനംതിട്ട കോവിഡ് 19 രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. സി.എസ്. നന്ദിനി പറഞ്ഞു. രോഗപകര്‍ച്ച തടയുന്നതിനും രോഗബാധിതര്‍ക്ക് കൂടുതല്‍ സങ്കീര്‍ണത ഉണ്ടാകാതിരിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു.  കോവിഡ് വൈറസ് ഗര്‍ഭിണികളെ എങ്ങനെയാണ് ബാധിക്കുന്നത്? കോവിഡ് വൈറസ് ഗര്‍ഭിണികളില്‍ പനി, ചുമ എന്നതില്‍ കവിഞ്ഞ് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സാധാരണ ജനങ്ങളിലേതുപോലെ ശ്വാസകോശങ്ങള്‍ക്കു തന്നെയാണ് ഗര്‍ഭിണികളിലും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്നത്. […]

Share News
Read More

വാളയാർ, മുത്തങ്ങ ചെക്ക്‌പോസ്റ്റുകൾ വഴിയുള്ള യാത്ര റീഷെഡ്യൂൾ ചെയ്യാം

Share News

കൽപറ്റ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് വാളയാർ, മുത്തങ്ങ ചെക്ക്‌പോസ്റ്റുകൾ വഴിയുള്ള യാത്ര റീഷെഡ്യൂൾ ചെയ്യാൻ അവസരം. യാത്രാപാസ് ലഭിച്ചവർക്ക് കോവിഡ് ജാഗ്രത പോർട്ടൽ വഴി തീയതി നേരത്തേയാക്കാനാണ് അവസരം. ഇതിനുള്ള ക്രമീകരണം പോർട്ടലിൽ വരുത്തിയിട്ടുണ്ട്.

Share News
Read More