വാളയാർ കേസ് സിബിഐയ്ക്ക്: വിജ്ഞാപനമിറങ്ങി
പാലക്കാട്: വാളയാർ കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനമിറങ്ങി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണ അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമതടസം നീങ്ങിയത്. സർക്കാർ രൂപീകരിച്ച പോലീസ് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി എ.എസ്. രാജു നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധി കഴിഞ്ഞ ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Read More