സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. മരുതിക്ക് ആദ്യംനടത്തിയ ആന്‍റിജന്‍ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി. വെഞ്ഞാറമൂട് സ്വദേശി ബഷീർ , പത്തനംതിട്ട സ്വദേശി മാത്യു, വടകര സ്വദേശി മോഹനന്‍, ഫറൂഖ് സ്വദേശിനി രാജലക്ഷ്മി എന്നിവരാണ് ഇന്ന് […]
Read Moreപട്ടാമ്പിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും പട്ടാമ്പിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 10 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൊപ്പം സി.എച്ച്.സിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയാണ് വിതരണം നടത്തിയത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലും മണ്ഡലത്തിലെ ഹെല്‍ത്ത് സെന്ററുകളിലും ജോലി ചെയുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 4370 എന്‍ 95 മാസക്കുകള്‍, 49,995 ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ എന്നിവയാണ് നല്‍കിയത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കും കൊപ്പം സാമൂഹിക […]
Read Moreപാലക്കാട് രൂപതയിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ആദ്യ മൃത സംസ്കാരം ഇന്നലെ 10.8.2020 തിങ്കളാഴ്ച നടന്നു.
പാലക്കാട് രൂപതയിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ആദ്യ മൃത സംസ്കാരം ഇന്നലെ 10.8.2020 തിങ്കളാഴ്ച നടന്നു. #പാലക്കാട് രൂപതയിലെ #യുവവൈദികർ വേറെ ലെവലാണ്…. കോവിഡ് പശ്ചാത്തലത്തിൽ, രോഗികളോടും കോവിഡ് ബാധിച്ച് മരിച്ചവരോടും അനുകമ്പയോടും ആദരവോടും കൂടെ പരിചരിക്കുന്നതിനും, മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കുന്നതിന് പാലക്കാട് രൂപതാ അംഗങ്ങളായ യുവ വൈദീകരെയും ,ഇതര ക്രൈസ്തവ സഭകളിലെ അംഗങ്ങളും, സന്നദ്ധ സേവനത്തിന് തയ്യാറായ തിരഞ്ഞെടുക്കപ്പെട്ട അൽമായരേയും കോർത്തിണക്കിക്കൊണ്ട് പാലക്കാട് സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് #സമരിറ്റൻസ്#പാലക്കാട് ഈ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആദ്യത്തെ […]
Read Moreലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി മലമ്പുഴയ്ക്കടുത്ത് കണ്ടെടുതു
മലമ്പുഴയ്ക്കടുത്ത് ലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി നിർമാണശാല നിലനിന്നിരുന്നു എന്നതിന് തെളിവുകൾ. ചൂളയിലേക്ക് വായു കടത്തിവിടുന്ന കളിമൺകുഴലുകളുടെ ഭാഗങ്ങളാണ് പാലക്കാട് വിക്ടോറിയ കോളജിലെ ചരിത്രാധ്യാപകൻ കെ. രാജന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.രണ്ടായിരം വർഷങ്ങൾക്കു മുൻപ് കേരളത്തിൽനിന്നും ഈജിപ്തിലേക്ക് ഇരുമ്പിന്റെ വൻതോതിലുള്ള കയറ്റുമതി നടന്നിരുന്നു എന്നു സൂചിപ്പിക്കുന്ന ജെനീസ രേഖകളെ ഇതു സാധൂകരിക്കുന്നു.
Read Moreകീം:ഡ്യുട്ടിയിക്കുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്
പാലക്കാട്: വാളയാർ കഞ്ചിക്കോട് ഗവ. ഹൈസ്കൂളിൽ നടത്തിയ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഡ്യുട്ടിയിലുണ്ടായിരുന്ന അധ്യാപികക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ മകൾക്കും ഭർത്താവിനും രോഗം ബാധിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ജൂലൈ 16ന് നടന്ന പരീക്ഷയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തിരുന്നു. അധ്യാപികയുണ്ടായിരുന്ന ക്ലാസ് മുറിയിൽ രാവിലെയും വൈകീട്ടുമായി നാൽപതോളം വിദ്യാർഥികൾ പരീക്ഷയെഴുതി. ഇവരെ നിരീക്ഷണത്തിലാക്കി. സ്കൂളിലെ ഇരുപതോളം അധ്യാപകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അധ്യാപികക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവിടെ പരീക്ഷ എഴുതിയവരെയും ജോലിക്കെത്തിയവരെയുമടക്കം കൂടുതൽ പേരെ […]
Read Moreപ്രകൃതിഭംഗി നുകരാൻ വിനോദസഞ്ചാരികൾക്ക് പകരം കാട്ടുപോത്തുകളെത്തി
പാലക്കാട് : പാവങ്ങളുടെ ഊട്ടിയാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ അവധിക്കാലത്തും മഴ പെയ്തു തുടങ്ങുമ്പോഴുമൊക്കെ നെല്ലിയാമ്പതിയുടെ കുളിര് ആസ്വാദിക്കാന്‍ വിനോദ സഞ്ചാരികളാണ് എത്തുക പതിവ്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നും മാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരെ നെല്ലിയാമ്പതി കാണാനെത്തുന്നവരുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ നെല്ലിയാമ്പതിയില്‍ സഞ്ചാരികളൊഴിഞ്ഞു. ജനത്തിരക്കില്ലാതായതോടെ നെല്ലിയാമ്പതി പാതകളിലൂടെ കാട്ടാനകള്‍ വിലസി തുടങ്ങി. ഇപ്പോഴിതാ കാട്ടുപോത്തു കൂട്ടങ്ങളും നെല്ലിയാമ്പതിയുടെ കാഴ്ചയാവുകയാണ്. ചുരംപാതയിലും തേയിലക്കാടുകളിലേക്കും ജനവാസ മേഖലകളിലേക്കുമൊക്കെ വന്യമൃഗങ്ങള്‍ എത്തിതുടങ്ങി. ഇവിടത്തെ സാധാരണ തോട്ടംതൊഴിലാളികള്‍ ഭീതിയിലാണ്. […]
Read Moreവലതു ഭാഗം കനാൽ യാഥാർത്ഥ്യമാകുന്നു. ഒരു ജനത പൊരുതി നേടിയ വിജയം മുഖ്യമന്ത്രിയ്ക്കും ജലസേചന മന്ത്രിയ്ക്കും അഭിനന്ദനങ്ങൾ-ഷാജി ജോർജ്
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഫർക്കയിലെ ജലസമരം വിജയത്തിലേക്ക് നീങ്ങുകയാണ്. 2014ൽ സുൽത്താൻ പേട്ട് രൂപതയുടെ ആവിർഭാവത്തോടെ രൂപികരിച്ച RBC അവയർനസ് കമ്മിറ്റി KRLCC പിന്തുണയോടെയാണ് വെള്ളത്തിനു വേണ്ടിയുള്ള സമരത്തിൽ വിജയം നേടിയത്. 48വർഷങ്ങൾ പഴക്കമുള്ള കൊഴിഞ്ഞമ്പാറ ഫർക്കയിലെ ജനങ്ങളുടെ ആവശ്യമാണ് ഇപ്പോൾ പുർത്തികരിക്കാൻ പോകുന്നത്. ആളിയാർ – പറമ്പിക്കുളം പദ്ധതിയുടെ ഭാഗമായ വലതു ഭാഗം കനാൽ (RBC) മൂലത്തറയിൽ നിന്ന് വേലന്താവളം വരെ നീട്ടണമെന്നായിരുന്നു വർഷങ്ങളായി ജനങ്ങൾ ഉയർത്തിയ ആവശ്യം.ഇതിനാവശ്യമായ പണം സംസ്ഥാന സർക്കാർ കിഫ് ബി […]
Read Moreഅവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു.
പാലക്കാട്:അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്ബനെ വനം വകുപ്പധികൃതര്‍ അവശനിലയില്‍ ആദ്യം കണ്ടെത്തിയത്. വായില്‍ ഗുരുതര പരിക്കേറ്റ് അവശ നിലയിലായിരുന്നതിനാല്‍ കൊമ്പന് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വായ പുഴുവരിച്ച നിലയിലായിരുന്നു. ഏകദേശം അഞ്ച് വയസു തോന്നിക്കുന്ന കുട്ടിക്കൊമ്ബന് എങ്ങനെയാണ് പരുക്കേറ്റത് എന്നതിനെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Read Moreറേഷന്‍കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം: 1. നിലവില്‍ ലഭ്യമാകുന്ന പുതിയ റേഷന്‍ കാര്‍ഡിലുള്ള പേരുകള്‍ കുറയ്ക്കാനും കൂട്ടിചേര്‍ക്കാനും തെറ്റു തിരുത്താനുമുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയകേന്ദ്രം മുഖാന്തരമോ, സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ മാത്രം സ്വീകരിക്കും. സേവനങ്ങള്‍ക്കായി അപേക്ഷകളില്‍ ഉള്‍ക്കൊള്ളിച്ച അനുബന്ധ രേഖകളുടെ പകര്‍പ്പ് നേരിട്ട് ഓഫീസില്‍ നല്‍കേണ്ടതില്ല. ലഭിച്ച അപേക്ഷകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ ഫോണ്‍ മുഖേന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബന്ധപ്പെട്ടവരെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടും. 2. പൊതുവിഭാഗം കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകള്‍ ഫ്രണ്ട് ഓഫീസിലെ ഡ്രോപ് ബോക്സില്‍ നിക്ഷേപിക്കണം. 3. കണ്ടെയിന്‍മെന്റ് സോണുകളും ഹോട്ട് സ്‌പോട്ടുകളും നിലനില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന താലൂക്കുകളിലെ അപേക്ഷകള്‍ (നിലവില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തവരുടെ അപേക്ഷകള്‍) അടിയന്തര […]
Read More