എന്താണീ ‘അമിക്കസ് ക്യൂറി’..?
ഇന്ത്യൻ നിയമവ്യവസ്ഥയിൽ, ‘അമിക്കസ് ക്യൂറി’ എന്ന പദം സുപ്രിം കോടതി നിർവചിച്ചിരിക്കുന്നത് “ജയിലിൽ നിന്നോ മറ്റേതെങ്കിലും ക്രിമിനൽ വിഷയത്തിൽ നിന്നോ ഒരു ഹർജി ലഭിച്ചാൽ പ്രതിയെ ആരും പ്രതിനിധീകരിക്കുന്നില്ലെങ്കിൽ ഒരു അഭിഭാഷകനെ കോടതിയുടെ സുഹൃത്തായി ‘അമിക്കസ് ക്യൂറി’യായി നിയമിക്കുന്ന രീതി ‘ എന്നായിരുന്നു. പ്രതിയുടെ കേസ് വാദിക്കാനും വാദിക്കാനും കോടതിയിൽ ആരും പ്രതിനിധീകരിക്കാത്ത ഒരു കക്ഷിയുടെ കാര്യത്തിലും ആവശ്യമെന്നു തോന്നിയാൽ സിവിൽ വിഷയങ്ങളിലും കോടതിക്ക് ഒരു അഭിഭാഷകനെ ‘അമിക്കസ് ക്യൂറി’യായി നിയമിക്കാം; പൊതു പൊതു പ്രാധാന്യമുള്ള അല്ലെങ്കിൽ […]
Read Moreകുറ്റവാളികളെ കൃത്യമായി കുരുക്കാൻ ക്രിമിനൽ നടപടിക്രമം (ഐഡന്റിഫിക്കേഷൻ) ബിൽ, 2022
ഇതുവരെ നിലവിലുണ്ടായിരുന്ന 1920-ലെ തടവുകാരെ തിരിച്ചറിയൽ നിയമം, കുറ്റവാളികളും അറസ്റ്റിലായവരും ഉൾപ്പെടെയുള്ള വ്യക്തികളുടെ തിരിച്ചറിയാവുന്ന ചില വിവരങ്ങൾ (വിരലടയാളങ്ങളും കാൽപ്പാടുകളും) ശേഖരിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കുന്നുണ്ടായിരുന്നു. കൂടാതെ, ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണത്തെ സഹായിക്കുന്നതിന് ഒരു വ്യക്തിയുടെ അളവുകളോ ഫോട്ടോകളോ എടുക്കാൻ ഒരു മജിസ്‌ട്രേറ്റ് ഉത്തരവിടാമെന്ന അവസ്ഥയുമുണ്ടായിരുന്നു. വ്യക്തിയെ കുറ്റവിമുക്തനാക്കുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്താൽ, എല്ലാ വസ്തുക്കളും നശിപ്പിക്കപ്പെടണമെന്നുമായിരുന്നു ചട്ടം. ക്രിമിനൽ അന്വേഷണത്തിന് മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയിൽ ഇന്ന് പുരോഗതി ഉണ്ടായിട്ടുണ്ട്. ഡിഎൻഎ ടെക്‌നോളജി (ഉപയോഗവും […]
Read Moreഇന്ത്യൻ ശിക്ഷാ നിയമം 1860|1860 ഒക്ടോബർ ആറിനാണ് ഇന്നുള്ള ഇന്ത്യൻ ശിക്ഷാ നിയമം അംഗീകരിക്കപ്പെട്ടത്.
നിയമം നിലവിൽ വന്നതാകട്ടെ, 1862 ജനുവരി ഒന്ന് മുതല്ക്കും. ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന ഏകീകൃത കോഡ് ആണിത്.ഇന്ത്യയ്ക്ക് പൊതുവായി ഒരു ശിക്ഷാനിയമം ആവശ്യമായതിനാൽ നിയമമാക്കപ്പെട്ട ഒരുകൂട്ടം നിയമങ്ങൾ അടങ്ങിയതാണ് ഇന്ത്യൻ ശിക്ഷാനിയമം 1860. പഴയ ശിക്ഷാ നിയമം ഇപ്പോൾ പരിഷ്കരിച്ച് ‘ഭാരതീയ നിയമ സംഹിത’ ആക്കുവാൻ ആണല്ലോ പുതിയ നീക്കം. ശിക്ഷാ നിയമത്തിൽ പറഞ്ഞിട്ടുള്ളതിനു വിരുദ്ധമായോ വീഴ്ചവരുത്തിയോ ഇന്ത്യയ്ക്കുള്ളിൽ പ്രവർത്തിച്ച് കുറ്റക്കാരനാകുന്ന ഏതൊരു വ്യക്തിയേയും ഈ നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ശിക്ഷാർഹനായി […]
Read Moreഅധികാരമുള്ള ആളാൽ പിടിക്കപ്പെടുക അല്ലെങ്കിൽ തടയപ്പെടുക എന്നതാണ് അറസ്റ്റ് എന്ന വാക്കിന്റെ അർത്ഥം.
അറസ്റ്റ് എല്ലാവരും കേൾക്കാറുള്ള പദമാണ് അറസ്റ്റ്. എന്നാൽ പോലീസ് പിടിച്ച് രേഖപ്പെടുത്തുന്നത് മാത്രമല്ല യഥാർത്ഥത്തിൽ അറസ്റ്റ്. അധികാരമുള്ള ആളാൽ പിടിക്കപ്പെടുക അല്ലെങ്കിൽ തടയപ്പെടുക എന്നതാണ് അറസ്റ്റ് എന്ന വാക്കിന്റെ അർത്ഥം. ഹൗസ് അറസ്റ്റ് അഥവാ വീട്ടുതടങ്കൽ എന്ന് കേട്ടിട്ടില്ലേ… പദം വന്ന വഴി, ‘നിറുത്തുക’ അഥവാ ‘തടയുക’ എന്നർത്ഥം വരുന്ന ‘അററ്റർ’ എന്ന ഫ്രഞ്ചു വാക്കിൽ നിന്നുമാണ് അറസ്റ്റ് എന്നവാക്ക് ഉരുത്തിരിഞ്ഞത്. നിർഭാഗ്യവശാൽ അറസ്റ്റ് ഇന്ത്യൻ നിയമങ്ങളിൽ നിർവ്വചിക്കപ്പെട്ടിട്ടില്ല എന്നതാണ് രസകരം. ക്രിമിനൽ നടപടി നിയമങ്ങളിൽ ഉള്ളത് […]
Read Moreഅന്യായമായ നിയമം, ഒരു നിയമവുമല്ല’ ശരിയോ ??|”An unjust law is no Law at all”.|ജനാധിപത്യ രാജ്യത്ത് ഒരു നിയമം റദ്ദാക്കപ്പെടുന്നതു വരെ അത് പരിപാലിക്കേണ്ടത് പൗരൻമാരുടെ ചുമതലയാണ്.
അമേരിക്കയിലെ പൗരാവകാശ പ്രവർത്തകൻ എന്ന് പേരെടുത്ത മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പ്രസിദ്ധമായ ഉദ്ധരണിയാണ് “An unjust law is no Law at all”. വിപ്ളവകാരികൾക്ക് അമൃത് പോലെയാണ് ഇദ്ദേഹത്തിൻ്റെ ഉദ്ധരണികൾ. എന്നാൽ വംശീയ വേർതിരിവിനെതിരായ അഹിംസാത്മക പ്രതിരോധത്തിന്റെ രീതികളോട് വിയോജിക്കുന്ന വെള്ളക്കാരായ പുരോഹിതരുടെ വിമർശനത്തിന് മറുപടിയായി അദ്ദേഹം എഴുതിയ “ബെർമിംഗ്ഹാം ജയിലിൽ നിന്നുള്ള കത്തിൽ” നിന്നാണ് ഉദ്ധരണി വന്നിട്ടുളളത്. സമാധാനമല്ല ലഹളയാണ് നിയമങ്ങളുടെ അനീതിക്കെതിരെയുണ്ടാവേണ്ടത് എന്ന് വ്യംഗ്യം. എല്ലാ നിയമങ്ങളും നീതിയുക്തമല്ലെന്നും നിയമലംഘനത്തിലൂടെ അന്യായമായ […]
Read Moreനീതിയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്ന തുലാസ് ഏന്തിയ കണ്ണ് മൂടിയ ദേവത ആരാണ്?
ഗ്രീക്ക് ദേവതയായ തെമിസ് ദേവിയുടെ സങ്കല്പത്തിൽ നിന്ന് ഉദയം ചെയ്ത റോമൻ ദേവതയാണ് ജസ്റ്റീഷ്യ ദേവി എന്ന് പറയപ്പെടുന്നു. അതിനും പിന്നിൽ കഥകൾ കാണാം, തെമിസ് ദേവതയുടെ പുത്രിയായി ‘ഡൈക്’ എന്ന ദേവതയുണ്ട്, ഈ പദത്തിനർത്ഥം ജസ്റ്റിസ് എന്നാണ്!. ഈ ഡൈക് എന്ന സങ്കലപ്പത്തെ അഗസ്റ്റസ് അടർത്തി മാറ്റി ജസ്റ്റീഷ്യ ദേവിയായി റോമിൽ ആരാധിച്ചതായി കാണാം. ഇക്കാലത്തോ അതിനും മുന്നിലോ ഇതേ പോലെ ഈജിപ്ഷ്യൻ ദേവതയായി കാണുന്ന ‘മാത്’ (Ma’at)നീതിയുടെ പ്രതീകമായി ആരാധിക്കപ്പെട്ടു; ഇതേ പോലെ ഭാരതത്തിലും […]
Read Moreകോടതി സിറ്റിംഗ് സമയമാറ്റം അശാസ്ത്രീയവും,അപക്വവുമായ ആലോചന.
1 . കോടതി സമയക്രമം മാറ്റുന്നത് ചെറുത്തു തോൽപ്പിക്കേണ്ട ഒന്നാണ്. വിവിധ കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്ന്, കോടതി ജഡ്ജിമാർക്ക് , രാവിലെ കോടതി ഓഫിസുകൾ തുറക്കുന്ന സമയത്ത് പല വെരിഫിക്കേഷനുകളും നടത്തി വേണം കോടതിയിലിരിക്കുവാൻ എന്നതാകുന്നു. ജഡ്ജിമാർ കേസ് പഠിച്ച് വരുവാൻ അവർക്ക് സമയമില്ലാതാകും എന്നത് സുപ്രധാനമാണ്. മുന്നിൽ വരുന്ന കേസ് എന്തെന്ന് അറിയുവാൻ വേറെ സമയമില്ല. 2. രാവിലെ പത്തിന് തുറക്കുന്ന കോടതി ഓഫിസുകളിൽ അപ്പോൾ തന്നെ സിറ്റിംഗ് നടത്തുക പ്രായോഗികമല്ല, വെരിഫിക്കേഷനുകൾ നടത്താതെയുള്ള […]
Read Moreഎത്ര വർഷം കാണാതായാൽ മരിച്ചതായി കണക്കാക്കാം ?
പല കാരണങ്ങളാൽ കാണാതാകുന്നവരുടെ എണ്ണം നിരവധിയാണ്. മരിച്ചുപോയവരും നാടുവിട്ടുപോയവരും മാറി നിൽക്കുന്നവരുമൊക്കെ ആ കൂട്ടത്തിൽ ഉൾപ്പെടാം. ഇന്ത്യൻ തെളിവു നിയമം വകുപ്പ് 108 പ്രകാരം ഏഴ് വർഷമായി വിവരങ്ങളൊന്നുമില്ലാതെ കാണാതായ ആളെ സംബന്ധിച്ച് അയാൾ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചുവോ എന്നത് സംബന്ധിച്ച തർക്കത്തിന്, അയാൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉറപ്പ് പറയുന്ന ആളാണ് തെളിവ് ഹാജരാക്കേണ്ടത്. ഏഴുവർഷമായി കാണാതായി എന്നതിന് തെളിവെന്ത് ? ഏഴുവർഷമായി കാണാതായിരിക്കുന്ന ആളെ സംബന്ധിച്ച അവകാശ തർക്കങ്ങളിൽ മരിച്ചതായി കണക്കാക്കി രേഖകൾ ഉണ്ടാകണമെങ്കിൽ ഏഴുവർഷം മുമ്പ് […]
Read Moreപൊതിച്ചോറും പുതിയ വസ്ത്രങ്ങളുമായി യാത്ര ചെയ്ത ചീഫ് ജസ്റ്റിസ്.|..അദ്ദേഹത്തിന്റെ വിധികൾ, ഇടപെടലുകൾ സമൂഹത്തിൽ നിറഞ്ഞുനിൽക്കും.|ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ
പൊതിച്ചോറും പുതിയ വസ്ത്രങ്ങളുമായി യാത്ര ചെയ്ത ചീഫ് ജസ്റ്റിസ്. ഇന്നലെ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സാറിനെ വീണ്ടും അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. പിന്നെ അദ്ദേഹത്തിന്റെ വാഹനത്തിന്റെ പിന്നാലെ ടു വീലർ ഓടിച്ചു പുറകെ പോയി. പച്ചാളം ശ്മാശാനത്തിൽ ഒരിക്കൽ കൂടിഅദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം തീനാളങ്ങൾ ഏറ്റുവാങ്ങുമ്പോൾ വിതുമ്പുന്ന പല പ്രമുഖരെയുംഅവിടെകണ്ടു. അന്തരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ സാർ എല്ലാവർക്കും എല്ലാമായിരുന്നു.കേരള ഹൈക്കോടതിയിലും സുപ്രിം കോടതിയിലും പ്രവർത്തിക്കുന്ന ഏതാനും ജഡ്ജിമാർ സുഹൃത്തുക്കളാണ്. എന്നാൽ […]
Read More