കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട് :മുഖ്യമന്ത്രി
കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കും. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണം. മാറി താമസിക്കാൻ ആവശ്യപ്പെട്ടാൽ ഉടൻ അവിടം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറണം. അതിന് യാതൊരു വിമുഖതയും കാണിക്കരുത്.പിണറായി വിജയൻമുഖ്യമന്ത്രി
Read Moreകരിപ്പൂരിൽ സംഭവിച്ച ദാരുണ അപകടത്തിന്റെ വിർച്വൽ റിയാലിറ്റി ദൃശ്യാവിഷ്‌കാരം
കോഴിക്കോട് :കരിപ്പൂർ വിമാനത്താവാളത്തിൽ നാടിനെ നടുക്കിയ വിമാന ദുരന്തത്തിന്റെ വിർച്വൽ റിയാലിറ്റി ദൃശ്യം നവമാധ്യമങ്ങളിൽ വൈറലാകുന്നു. കേരളത്തിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ വിമാനദുരന്തത്തിന്റെ വിർച്വൽ റിലയിറ്റി ദൃശ്യം കണ്ട അമ്പരപ്പിലാണ് നാടിപ്പോൾ. പ്രതികൂല കലാവസ്ഥയും, ലാൻഡിങ്ങിനിടെ നേരിട്ട തടസങ്ങൾ എല്ലാം ദൃശ്യത്തിൽ വ്യക്തമായി കാണാൻ സാധിക്കും. അഞ്ച് മിനിറ്റ് നേരം ദൈർഘ്യമുള്ള വീഡിയോ കരിപ്പൂരിലെ ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നു.
Read More1420 പേര്‍ക്ക് കൂടി കോവിഡ്, 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1715 പേര്‍ക്ക് രോഗമുക്തി – 08 08 2020
കേരളത്തില്‍ ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 41 പേര്‍ക്ക് […]
Read Moreസംസ്ഥാനത്ത് ഇരട്ടദുരന്തം:ഒറ്റകെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ അതുകൂടി കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. വിവരങ്ങള്‍ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ക്യാമ്ബ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായി പ്രോട്ടോകോള്‍ ഉണ്ടാക്കുകയും അനുയോജ്യമായ സ്ഥലങ്ങള്‍ നേരത്തെ കണ്ടെത്തുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണസേനയുടെ […]
Read Moreയാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻ ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ
മുപ്പത് വർഷത്തെ വ്യോയോമസേനയിലെ അനുഭവസമ്പത്ത്.. കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ് റൺവേ… എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്… ഇന്ധനം തീർത്ത ശേഷം ആ നില തുടരാൻ കഴിയാതെ ബെല്ലി ലാൻഡിംഗ്… റൺവേയിൽ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവേ എഞ്ചിൻ ഓഫ് ചെയ്ത് തീപിടുത്തവും സ്ഫോടനവും ഒഴിവാക്കി.. യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ, 20 മിനിറ്റ് കഠിനശ്രമത്തിനൊടുവിൽ കൈവിട്ട് പോകുമെന്നുറപ്പായപ്പോൾ തന്റെ ജീവൻ കൊടുത്തെങ്കിലും […]
Read Moreകേന്ദ്ര വ്യോമയാനമന്ത്രി കരിപ്പൂരിൽ: ധനസഹായം പ്രഖ്യാപിച്ചു
കോഴിക്കോട്: വിമാനാപകടം വിലയിരുത്താനായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി കോഴിക്കോട്ടെത്തി. കരിപ്പൂര്‍ ദുരന്തത്തില്‍ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സമയോചിത ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പ്രധാനം. ഊഹാപോഹത്തിനുള്ള സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു. റണ്‍വേ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്ബോക്സുകളും കിട്ടി. ഡാറ്റ റെക്കോര്‍ഡറും കണ്ടെത്തിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ […]
Read Moreകരിപ്പൂർ ദുരന്തം:ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു. കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ഇത് സാധ്യകമാകും. അതേസമയം,വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നാല് കാബിന്‍ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ഇവര്‍ക്കു പരിക്കുണ്ടെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ അറിയിച്ചു. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനെട്ടു പേര്‍ അപകടത്തില്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്.കനത്ത മഴയെത്തുടര്‍ന്നുണ്ടായ വഴുക്കലിനെ തുടര്‍ന്ന് […]
Read Moreപമ്പാ ഡാം തുറക്കാന്‍ സാധ്യത: ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
പത്തനംതിട്ട: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്ബാ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലെവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്ബാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ശബരിമല വനത്തിനുള്ളില്‍ അയ്യന്‍മലയിലും അച്ചന്‍കോവിലിലും ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്ന് പമ്ബ, അച്ചന്‍കോവില്‍ […]
Read More