ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടിതുരങ്കപാത: കോടഞ്ചേരി,തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ അനുമതിയായി.
ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാത നിർമ്മാണത്തിനാവശ്യമായ കോടഞ്ചേരി ,തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ നടപടികൾക്ക് അനുമതി ഉത്തരവ് ലഭിച്ചു. 11.1586 ഹെക്ടർ ഭൂമിയാണ് പ്രവൃത്തിക്കായി ഏറ്റെടുക്കുന്നത്.നേരത്തെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി സാമൂഹികാഘാത പഠനം നടത്തുന്നതിന് കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് & സയൻസ് കോളേജിനെ ടുമതലപ്പെടുത്തിയിരുന്നു. ഇവരുടെ സാമൂഹികാഘാത പഠന റിപ്പോർട്ട്,വിദഗ്ദ സമിതിയുടെ ശുപാർശ,കോഴിക്കോട് ജില്ലാ കളക്ടറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ 2013 ലെ എൽ.എ.ആർ.ആർ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. ലിന്റോ ജോസഫ്എം.എൽ.എ,തിരുവമ്പാടി
Read More