നിയന്ത്രണം കടുപ്പിക്കുന്നു:തിരുവനന്തപുരത്ത് ആറ് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി
തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇന്നലെ 7 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാല്‍ (വാര്‍ഡ് നമ്ബര്‍ 70), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ് നം 72), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം (വാര്‍ഡ് നം 48), പുത്തന്‍പാലം വള്ളക്കടവ്(വാര്‍ഡ് നം 88) എന്നിവിടങ്ങളാണ് കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്. ഇവിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. […]
Read Moreഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു
തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക് ഡൗണ്‍ പിൻവലിച്ചു. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പിൻവലിച്ചിരുന്നു. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി ഞായറാഴ്ചകളിലെ അടച്ചിടൽ തുടരേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടത്തെ നിയന്ത്രണങ്ങളിൽ ഒരു […]
Read Moreബസ് ചാര്‍ജ് വര്‍ധനവ്:എതിർപ്പുമായി ചെന്നിത്തല
തിരുവനന്തപുരം:സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പിച്ച് ജനങ്ങളെ ശിക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് മനസിലാക്കേണ്ടതെന്നും ചെന്നിത്തല ആരോപിച്ചു. പോക്സോ കേസുകളില്‍ ഏറ്റവും കൂടുതല്‍ വിധികള്‍ പ്രഖ്യപിച്ചിട്ടുള്ള ജില്ലാ ജഡ്ജിമാരെ അടക്കം തഴഞ്ഞാണ് പി.ടി.എ അംഗമായ ആളെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്. ഇദ്ദേഹം പരമയോഗ്യനാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നതെന്നും […]
Read Moreസിബിഎസ്‌ഇ പരീക്ഷാ ഫലം ജൂലൈ 15നകം:പുതിയ വിജ്ഞാപനം പുറത്തിറക്കി
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരീക്ഷകൾ സംബന്ധിച്ച പുതിയ വിജ്ഞാപനം സിബിഎസ് ഇ പുറത്തിരക്കി. സുപ്രീംകോടതിയിൽ സിബിഎസ്‌ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിജ്ഞാപനം സമർപ്പിച്ചത്. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു. ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. മൂന്ന് സ്കീമുകളായാണ് പരീക്ഷകൾക്ക് മാർക്ക് നിശ്ചയിക്കുന്നത്.സ്കീം ഒന്ന് പ്രകാരം മൂന്നില് കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിഷയങ്ങൾ ഏതാണെന്ന് […]
Read Moreഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക് ചാർട്ട് ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു.. ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച് ഉപയോഗപ്പെടുത്തുക
ഖത്തറിൽ നിന്ന് വരും ദിനങ്ങളിൽ കേരളത്തിലേക്ക് ചാർട്ട് ചെയ്യപ്പെടുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫ്ലൈറ്റുകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു. . ആവശ്യമുള്ളവർ തന്നിരിക്കുന്ന നമ്പറുകളിൽ അന്വേഷിച്ച് ഉപയോഗപ്പെടുത്തുക.. മറ്റു ഫ്ലൈറ്റുകളെ പറ്റി അറിവുള്ളവർ അവ കമന്റുകളിൽ പോസ്റ്റ് ചെയ്യുക .. വിവിധ രാജ്യങ്ങളിൽ നിന്ന് ചാർട്ട് ചെയ്യപ്പെടുന്ന ഫ്ലൈറ്റ് വിവരങ്ങളും കമന്റിൽ പോസ്റ്റ് ചെയ്യുക.. ഈ പേജിലെ ഫോളോ വേർസ്സിന് ഒരു പക്ഷേ ഉപകാരപ്പെടും.. ഷെയർ ചെയ്യുക.. അത്യാവശ്യക്കാർക്ക് ഉപകരിക്കട്ടേ.. ഇതിനോടകം KMCC , Incas ,കൾച്ചറൽ […]
Read Moreമന്ത്രിസഭാ തീരുമാനങ്ങൾ
തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന 16 ക്ഷേമനിധിബോർഡുകൾ 11 ആയി കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡുമായി […]
Read Moreഎസ്.എസ്.എൽ.സി ഫലം ജൂൺ 30 ന്
എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)/ ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)/എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും.ഹയർസെക്കൻററി/വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10 നകം പ്രഖ്യാപിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാർച്ച് 10ന് ആരംഭിച്ച എസ്.എസ്.എൽ.സി/ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ചെങ്കിലും മാർച്ച് 19ന് കോവിഡ്19 പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലാണ് പുനഃക്രമീകരിച്ച് നടത്തിയത്.
Read Moreജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാ തല എക്‌സൈസ് ഓഫീസുകൾക്ക് മുന്നിൽ മദ്യനയത്തിനെതിരെ പ്രതിഷേധ ധർണ്ണ –
രാവിലെ 11 മണി- 5 പേർ സാമൂഹിക അകലം പാലിച്ച് പ്ലാക്കാർഡ് പിടിച്ച് കറുത്തമാസ് ക്ക് ധരിച്ച് നിൽക്കുക – പ്ലാക്കാർഡിൽ – മദ്യനയം തിരുത്തുക – കേരളം പിന്നോട്ട് – മദ്യനയത്തിൽ – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26-1 KCBC മദ്യ വിരുദ്ധ സമിതി -ഇന്ന് തന്നെ ക്രമീകരണങ്ങൾ ചെയ്യുക – ഫാ.ജോൺ അരീക്കൽ (KCBC മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി) അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള (സംസ്ഥാന സെകട്ടറിമാർ) – ജൂൺ 23 […]
Read Moreഎസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം കഴിഞ്ഞു; ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഫലം ജൂലൈ ആദ്യ വാരവും പ്രസിദ്ധീകരിക്കാൻ സാധ്യത. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുമായി മന്ത്രി രവീന്ദ്രനാഥ് അവസാനഘട്ട വിലയിരുത്തല്‍ നടത്തിയിരുന്നു. അതേസമയം, എസ്.എസ്.എൽ.സി. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഇവ പൂർത്തിയാക്കി ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ പറഞ്ഞു. ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ […]
Read More