കെ.പി.സി.സി അദ്ധ്യക്ഷൻ ശ്രീ.കെ.സുധാകരൻ ധീര രക്തസാക്ഷികളുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്നു.
1959 ലെ വിമോചന സമരത്തിന്റെ ഭാഗമായി നടന്ന അങ്കമാലി വെടിവെയ്പ്പിൽ ഏഴ് ധീര പോരാളികൾ രക്തസാക്ഷിത്വം വഹിച്ചതിന്റെ അറുപത്തിരണ്ടാമത് വാർഷിക ദിനം. കെ.പി.സി.സി അദ്ധ്യക്ഷൻ ശ്രീ.കെ.സുധാകരൻ ധീര രക്തസാക്ഷികളുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്നു.
Read Moreകേരളത്തിൽ മാത്രമാണ് യൂണിയനും, കൊടി പിടുത്തവും, രാഷ്ട്രീയവും, മതവും പറഞ്ഞ് കമ്പനി പൂട്ടിക്കലുള്ളത്.
കിഴക്കമ്പലം കിറ്റക്സ് മാനേജിംഗ് ഡയറക്ടർ ശ്രീ: സാബു.എം.ജേക്കബ്ബിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു.!! “മുങ്ങാൻ പോകുന്ന കപ്പലിനെന്തിനാ കപ്പിത്താൻ” എന്നൊരു ചൊല്ലുണ്ട്. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മുൻ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് നമ്മൾ കേട്ടു. റവന്യൂ വരുമാനത്തിൻ്റെ 89% സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി മാറുന്നു.കടമെടുത്ത തുകയുടെ പലിശ അടക്കാൻ വീണ്ടും കടമെടുക്കുന്നു. കടത്തിൽ മുങ്ങിത്താണ സംസ്ഥാനത്തിൻ്റെ അവസ്ഥക്ക് കേരളം ഭരിച്ചവരാണ് ഉത്തരവാദികൾ. സംസ്ഥാനത്ത് കൃഷിയും, വ്യവസായവും തകർന്നു. ആകെയുള്ളത് ജനത്തെ കൊള്ളയടിക്കുന്ന ലോട്ടറിയും, മദ്യവും മാത്രം. വിദേശത്തും അന്യസംസ്ഥാനത്തും […]
Read Moreകൂട്ടായ പ്രവർത്തനത്തിലൂടെ കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ സമർപ്പണ ബോധത്തോടെ പരിശ്രമിക്കും|പി ടി തോമസ്
കെപിസിസി വർക്കിംഗ് പ്രസിഡന്റായി എന്നെ ചുമതലപ്പെടുത്തിയ കോൺഗ്രസ്സ് ഹൈക്കമാന്റിനോടും, കോൺഗ്രസ്സിന്റെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരായ പ്രവർത്തകർ മുതൽ അധികാരശ്രേണിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കന്മാരോടും എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നു. കോൺഗ്രസ്സ് പ്രസ്ഥാനത്തെ ഒപ്പം നിന്ന് സ്നേഹിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകരോടും, നേതാക്കന്മാരോടും, കോൺഗ്രസ്സ് സജീവമായി നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഈ നാട്ടിലെ ജനാധിപത്യ വാദികളും മതേതര വിശ്വാസികളുമായ എല്ലാ നല്ലവരായ ആളുകളോടും എന്റെ ഈ സ്ഥാനലബ്ദിയിലെ സന്തോഷം ഞാൻ ചേർത്ത് വയ്ക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ വിനയപൂർവം […]
Read Moreഎഐസിസി ജനറൽ സെക്രട്ടറി ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു.
എഐസിസി ജനറൽ സെക്രട്ടറി ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ തലവനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ്. പശ്ചിമ ബംഗാളിൻറെ ചുമതല ആയിരുന്നു. 2008 മുതൽ 2012 വരെ മൻമോഹൻ സിംഗ് സർക്കാരിൽ വിവിധ വകുപ്പുകളുടെ സഹമന്ത്രി ആയിരുന്നു. അന്നത്തെ മന്ത്രി സഭയിൽ ഏറ്റവും ചെറുപ്പക്കാരനായിരുന്ന ഇദ്ദേഹം രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരൻ ആയാണ് അറിയപ്പെടുന്നത്. അടുത്ത വർഷം ആദ്യം നടക്കാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമാണിത് .
Read Moreഅപകീർത്തികരമായ പരാമർശം: നിയമ നടപടിയുമായി ഡോ.കെ.എസ് രാധാകൃഷണൻ
തിരുവനന്തപുരം: തന്നെ വ്യക്തിപരമായും ബി.ജെ.പി പാർട്ടിയെയും അപമാനിക്കാൻ ശ്രമിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ എസ് രാധാകൃഷണൻ. ‘അഭിലാഷ് പി.കെ മാർക്സിസ്റ്റ്’ എന്ന വ്യാജ ഐഡിക്കെതിരെയാണ് പരാതി നൽകിയിട്ടുളളത്. തന്നെയും ബി.ജെ.പിയെയും അപമാനിക്കാനുള്ള വ്യാജ വാർത്ത എന്ന നിലയിലാണ് പരാതിപ്പെട്ടിട്ടുള്ളത്. കൊച്ചി പോലീസ് കമ്മിഷണർ , ഡി.ജി.പി എന്നിവർക്ക് ഇമെയിൽ വഴിയാണ് ഡോ.കെ.എസ് രാധാകൃഷണൻ പരാതി നൽകിയത് . എന്നെ വ്യക്തിപരമായും പാർട്ടിയെ ഒട്ടാകെയും അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജ ഫെയ്സ്ബുക്ക് […]
Read Moreഅവരുടെ കഞ്ഞി കുടി മുട്ടിക്കാനുള്ള ഈ ഹീന ശ്രമത്തിന് ജോസ് കെ മാണി കൂട്ടുനിൽക്കില്ലന്ന് പ്രത്യാശിക്കാം.
ഞാൻ ഇതുവരെ വിചാരിച്ചിരുന്നതു പ്രകാരം ഈ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള പ്രായയോഗ്യത അത് തൊണ്ണൂറ് വയസ്സ് പിന്നിട്ടവർക്കാണെന്നുള്ളതായിരുന്നു.ഇതിപ്പോൾ , ചുള്ളരിൽ ചുള്ളനായ സുന്ദര കുട്ടപ്പൻ ജോസ് .കെ.മാണി ആ സ്ഥാനത്തേക്ക് വന്നേക്കുമെന്ന വാർത്തയറിഞ്ഞപ്പോൾ ,സാറേ…. കോരിത്തരിച്ചു പോയി.ഇനി അതിന് വല്ല വിഘ്നവും സംഭവിച്ചാൽ കാർഷിക കമ്മീഷൻ പദവി ജോസ്മോനുവേണ്ടി സൃഷ്ടിക്കും. അല്ല പിന്നെ … . മുന്നണി രാഷ്ട്രീയത്തിൽ നന്ദികേടിന്റെ കാലം ഇതോടെ അവസാനിച്ചു. അതു പോട്ടെ….ജോസ് മോൻ ത്യജിച്ച രാജ്യസഭാ സീറ്റ്ഇതിന് പകരം ലഭിക്കുമെങ്കിൽ […]
Read Moreചെന്നിത്തലയെ മഴയത്ത് നിര്‍ത്തരുത്|എം വി നികേഷ് കുമാർ
രമേശ് ചെന്നിത്തലയെ ഞാന്‍ ആദ്യം കാണുന്നത് പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിനടുത്ത് വെച്ചാണ്. അവിടുത്തെ മൊത്തക്കച്ചവടക്കടയിലാണ് സാധനങ്ങള്‍ വില കുറഞ്ഞ് കിട്ടുക. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അധികം ദൂരം ഉണ്ടെങ്കിലും ഒന്നിച്ച് സാധനം എടുക്കുമ്പോള്‍ അവിടെച്ചെന്നെടുക്കാനെ അനുവാദമുള്ളൂ. ട്രെയിന്‍ പോയി ഗേറ്റ് തുറക്കാന്‍ ബസ്സുകളും അത്യാവശ്യം കാറുകളും കാത്തു നില്‍ക്കുകയാണ്. വരിവരി നില്‍ക്കുന്ന ബസ്സുകളെയും കാറുകളെയും കടന്ന് നടക്കവേ ദാ ഇരിക്കുന്നു ഒരു കാറില്‍ രമേശ് ചെന്നിത്തല. അപരിചിതനായ എന്നെക്കണ്ടപ്പോള്‍ ചെന്നിത്തല പാല്‍ പുഞ്ചിരി തൂകി. ചെന്നിത്തല […]
Read Moreഎന്നെ ശകാരിച്ചും പ്രോത്സാഹിപ്പിച്ചും നേതൃനിരയിലേക്ക് കൊണ്ട് വന്നത് വയലാർജി ആയിരുന്നു.|മാത്യു കുഴൽനാടൻ
കെഎസ്‌യു.. എന്നെ ഞാനാക്കിയ പ്രസ്ഥാനം.. വെറുതെ ആലങ്കാരികമായി പറഞ്ഞതല്ല. അക്ഷരാർത്ഥത്തിൽ സത്യമാണ്.. കോതമംഗലം, എം എ കോളേജിൽ പ്രീഡിഗ്രി പഠിക്കുമ്പോൾ ഒരു സാധാരണ കെഎസ്‌യു പ്രവർത്തകൻ മാത്രമായിരുന്നു ഞാൻ. പിന്നീട് തിരുവനന്തപുരം ഗവ: ലോ കോളേജിൽ ചേർന്ന ആദ്യദിനം തന്നെ കെഎസ്‌യു വിന്റെ നേതാക്കൾക്കൊപ്പം കൂടി. ഒന്നാംവർഷ ക്ലാസ്സിൽ നിന്നും ഞാനും നിയാസും മാത്രമാണ് ആദ്യദിനം തന്നെ കെഎസ്‌യു ആണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഇത് ലോ കോളേജിന്റെ അന്നത്തെ സാഹചര്യത്തിൽ ഐതിസാഹസികത ആയിരുന്നു. അന്നുമുതൽ എസ്എഫ്ഐ […]
Read Moreഹൈക്കോടതി വിധിയും 80:20 അനുപാതവും പിന്നെ കുറേ ഗീർവാണങ്ങളും| മുൻ മന്ത്രി കെ ടി ജലീൽ
മുൻ മന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിലൂടെ അദ്ദേഹത്തിൻെറ നയവും നിലപാടുകളും വ്യക്തമാക്കുന്നു . പാലൊളി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുപാതം പിന്നാക്കക്കാരായ മുസ്ലിങ്ങൾക്ക് 80%വും ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരായ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിതർക്കും 20% വും എന്ന തോതിൽ നിശ്ചയിച്ച് വിഎസ് സർക്കാരിൻ്റെ അവസാന കാലത്ത് 22.2.2011 ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തതായി മനസ്സിലാകുന്നത്. മേൽ ഉത്തരവ് പ്രകാരം തന്നെയാണ് തുടർന്ന് […]
Read More