28 വർഷങ്ങൾ: സിസ്റ്റർ അഭയ കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: സിസ്റ്റർ കേസിൽ അഭയ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. അഭയ മരിച്ച് 28 വർഷങ്ങൾ കഴിയുമ്പോഴാണ് വിധി വരുന്നത്. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ […]
Read More