മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ എസ് ജെ എറണാകുളത്ത് എത്തി.

Share News

സിറോ മലബാർ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതർ ഉയർത്തുന്ന തർക്കങ്ങൾ പരിഹരിച്ച് അവിടെയും സഭയുടെ സിനഡും, പൗരസ്ത്യ തിരുസംഘവും, മാർപ്പാപ്പയും അംഗീകരിച്ച കുർബാന ക്രമം നടപ്പിലാക്കാൻ വത്തിക്കാനിൽ നിന്നും മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ എസ് ജെ എറണാകുളത്ത് എത്തി. കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മാർപാപ്പയുടെ പ്രത്യേക പ്രതിനിധി കൊച്ചിയിലെത്തി. […]

Share News
Read More

ലോക യുവജന സംഗമത്തിന് മുന്നോടിയായി പോർച്ചുഗലിൽ സീറോമലബാർ യൂത്ത് ഫെസ്റ്റിവെൽ

Share News

ലിസ്ബൺ: ലോക യുവജന സംഗമത്തിലെ സീറോമലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണമാക്കാൻ പോർച്ചുഗലിൽതന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോമലബാർസഭ. ഭാരതത്തിന് വെളിയിലെ സീറോമലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സീറോമലബാർ യൂത്ത് മൂവ്‌മെന്റ് കമ്പൈൻഡ് മിഷനാണ് സീറോമലബാർ യൂത്ത് ഫെസ്റ്റിവെലിന്റെ സംഘാടകർ. ജൂലൈ 26 മുതൽ 31 വരെയുള്ള ആറു ദിനങ്ങളിലായി ക്രമീകരിക്കുന്ന ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നത് ലിസ്ബണിന് സമീപമുള്ള മിൻഡേ പട്ടണമാണ്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോക യുവജന സംഗമം. അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ […]

Share News
Read More

എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യും |സീറോമലബാർ സഭാ സിനഡിന്റെ പ്രത്യേക സമ്മേളനം ആരംഭിച്ചു

Share News

കാക്കനാട്: സീറോമലബാർസഭയുടെ പ്രത്യേക സിനഡ് സമ്മേളനം ജൂൺ 12-ാം തിയ്യതി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ സിനഡ് പിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. തന്റെ ഉദ്ഘാടന സന്ദേശത്തിൽ ദിവംഗതനായ അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ നിസ്തുലങ്ങളായ സേവനങ്ങളെയും ധീരമായ നേതൃത്വത്തെയും മേജർ ആർച്ചുബിഷപ്പ് അനുസ്മരിച്ചു. സഭയ്ക്കും സമൂഹത്തിനും അഭിവന്ദ്യ […]

Share News
Read More

സീറോമലബാർ സഭ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ജൂൺ 12 മുതൽ

Share News

കൊച്ചി: സീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ജൂൺ 12 മുതൽ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് വിളിച്ചുചേർത്തു കൊണ്ടുള്ള ഔദ്യോഗിക ഡിക്രി സിനഡ് അംഗങ്ങളായ മെത്രാന്മാർക്കു നൽകിയിട്ടുണ്ട്. സീറോ മലബാർ സഭാ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായി, പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശപ്രകാരമാണ് അടിയന്തര സിനഡ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത […]

Share News
Read More

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

Share News

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം സ്വീകരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കേണ്ടതാണ്. പൊതുസമൂഹവും ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ ജാഗ്രത പാലിക്കട്ടെയെന്നും കർദ്ദിനാൾ പറഞ്ഞു.

Share News
Read More

യാഥാർഥ്യത്തെ തമസ്കരിക്കാനും അസത്യ പ്രചാരണത്തിലൂടെ തെറ്റായ പൊതുബോധം സൃഷ്ടിക്കാനുമുള്ള അവസാനത്തെ പരിശ്രമം മാത്രമാണിതെന്ന് ഇതിലൂടെ വ്യക്തമാണ്.

Share News

വിശദീകരണക്കുറിപ്പ് കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉയന്നയിച്ച ആരോപണങ്ങളിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തീരുമാനം അഭിവന്ദ്യ പിതാവിനെ എല്ലാ ആരോപണങ്ങളിൽനിന്നും വിമുക്തനാക്കുന്നതാണ്. 2021 ജൂൺ 21-ാം തിയ്യതി പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം നൽകിയ ഈ വിധി തീർപ്പിനെതിരെയാണ് അതിരൂപതാം​ഗമായ ബഹു. ഫാ. വർഗീസ് പെരുമായൻ കത്തോലിക്കാസഭയുടെ പരമോന്നത കോടതിയായ അപ്പസ്തോലിക് സി​ഞ്ഞത്തൂരായിൽ അപ്പീൽ നൽകിയത്. ഈ […]

Share News
Read More

ഈ ഇടപെടലുകൾ വ്യക്‌തിത്വത്തിന് നൽകിയ ഗുണങ്ങൾ വലുതായിരുന്നു. |എൺപത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നു. ആദരാഞ്ജലികൾ.

Share News

ഈ ചരമ വാർത്തയിൽ കാണുന്ന തോമസ് കൊടിയൻ അച്ചൻ പൊതു സമൂഹത്തിൽ പ്രശസ്‌തനല്ല. തൃക്കാക്കര ഭാരത മാതാ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ഹോസ്റ്റൽ വാർഡനായിരുന്നു. പ്രീ ഡിഗ്രി വിദ്യാർഥികൾ മാത്രമുള്ള ജൂനിയർ കോളേജാണ് അന്ന് ഭാരത മാതാ. കോളേജിൽ നടക്കുന്ന ക്യാമ്പുകളുടെ സംഘടകനായിരുന്നു അദ്ദേഹം . ആശയങ്ങളിൽ ഇന്നൊവേഷൻ നടത്താൻ പഠിപ്പിച്ചത് ഈ പാതിരിയായിരുന്നു. ഹോസ്റ്റലിൽ എല്ലാ ഞായറാഴ്ച രാവിലെയും എന്തെങ്കിലും സാംസ്‌കാരിക പരിപാടി നിർബന്ധമായിരുന്നു. ഹോസ്റ്റലിലെ നൂറോളം പേരും മുറ അനുസരിച്ചു പങ്കെടുക്കണം. പ്രസംഗം, […]

Share News
Read More

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദവും സിഞ്ഞത്തൂര അപ്പസ്തോലിക്കയുടെ അന്തിമവിധിയും: ഒരു അവലോകനം| പരാതിക്കാരെ നിയമവ്യവസ്ഥ അറിയാവുന്നവരുടെ മുന്നില്‍ പരിഹാസപാത്രമാക്കുവാന്‍ മാത്രമേ ഉപകരിച്ചുള്ളൂ എന്നതാണ് വസ്തുത

Share News

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദവും സിഞ്ഞത്തൂര അപ്പസ്തോലിക്കയുടെ അന്തിമവിധിയും: ഒരു അവലോകനം റവ ഡോ ജയിംസ് മാത്യൂ പാമ്പാറ, സിഎംഐ * ആമുഖം2023 ജനുവരി 31-ാം തീയ്യതി കത്തോലിക്കാ തിരുസ്സഭയുടെ പരമോന്നത കോടതി സിഞ്ഞത്തൂര അപ്പസ്തോലിക്ക പുറപ്പെടുവിച്ച, എറണാകുളം അങ്കമാലി അതിരൂപതയിലെ രണ്ട് വസ്തുവകകള്‍ വില്‍ക്കുന്നതു സംബന്ധമായ അന്തിമവിധി (Prot. N. 55722/21 CA: വി പെരുമായനും കൂട്ടരും Vs പൗരസ്ത്യതിരുസ്സംഘം) 2023 മാര്‍ച്ച് 14-ാം തീയ്യതിയിലെ വിധിപ്പകര്‍പ്പോടുകൂടി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി, 2023 ഏപ്രില്‍ 3-ാം […]

Share News
Read More

അതിരൂപതയുടെ ഭൂമി വിൽപ്പനയിൽകൂട്ടുത്തരവാദികൾ ആരെല്ലാം ?

Share News

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura പുറപ്പെടുവിച്ച അന്തിമവിധിയിൽ ശ്രദ്ധേയമായ ഒരു പരാമർശമുണ്ട്. അതിരൂപതയിലെ കാനോനിക സമിതികൾക്ക് ഭൂമിയിടപാട് വിഷയത്തിൽ “കൂട്ടുത്തരവാദിത്വമുണ്ട്” എന്നത്. എന്നാൽ അതിരൂപതയിലെ വിമതർ ലോകം മുഴുവൻ പ്രചരിപ്പിച്ചത് “ആലഞ്ചേരി ഞങ്ങളുടെ ഭൂമി വിറ്റുതുലച്ചു” എന്നായിരുന്നു. 2013 ഏപ്രില്‍ 22നാണ് മെഡിക്കല്‍ കോളജ് സംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായ മെത്രാൻ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ […]

Share News
Read More

സി പി എം ആലഞ്ചേരി പിതാവിനെ തരംതാണ ഭാഷയിൽ അവഹേളിക്കുന്നത് അവസാനിപ്പിക്കണം.

Share News

സീറോ മലബാർ സഭയുടെ ആത്മീയ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ, മാർക്സിസ്റ്റു പാർട്ടി നീചമായ ഭാഷയിൽ ഈയിടെ വിമർശിക്കുകയുണ്ടായി. മോദി സർക്കാർ അധികാരമേറ്റതിനു ശേഷം ക്രിസ്ത്യാനികൾക്ക് യാതൊരു വിധ അരക്ഷിതത്വവും ഉണ്ടായിട്ടില്ല എന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു എന്നതാണ് മാർക്സിസ്റ്റു പാർട്ടിയെ പ്രകോപിച്ചത്. ക്രിസ്ത്യാനികൾക്ക് എന്നല്ല, ഒരു ന്യൂനപക്ഷ വിഭാഗത്തിനും മോദി സർക്കാർ വന്നതിനു ശേഷം യാതൊരു വിധത്തിലുള്ള അരക്ഷിതത്വവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല സുരക്ഷിതത്വം വർദ്ധിച്ചിട്ടുമുണ്ട്. മോദി സർക്കാർ […]

Share News
Read More