എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ?
എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ? ലോകം മുഴുവൻ ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. . വിദഗ്ധനായ ഒരു സർജൻ എങ്ങനെ ആണ് ഒരു സർജൻ ഉണ്ടാകുന്നത് ? സാധാരണയായി ശസ്ത്രക്രിയകൾ ചെയ്യുന്ന ജനറൽ സർജൻ MS ബിരുദധാരിയാണ്. ഏകദേശം ആറര വർഷം നീളുന്ന MBBS പഠനത്തിന് ശേഷം പിന്നൊരു മൂന്നു വർഷം സർജറി മാത്രം പഠിച്ചു പരിശീലിച്ചു വരുന്നവരാണ് ഈ സർജൻമാർ. അങ്ങനെ നീണ്ട ഒൻപതു വർഷത്തെ പഠനവും […]
Read Moreസഹോദരൻറെ കാവൽക്കാരൻ ആകുക എന്നതാണ് യഥാർത്ഥ മനുഷ്യാവകാശ ധർമ്മം
1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ ആഗോളതലത്തിൽ മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനം നടത്തിയ സാഹചര്യങ്ങളിൽ നിന്ന് ലോകം ബഹുദൂരം സഞ്ചരി ച്ചിരിക്കുന്നു. അംഗ രാഷ്ട്രങ്ങളിൽ ഇന്ന് ഐക്യരാഷ്ട്രസഭയ്ക്ക് എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സമകാലിക വിഷയങ്ങളിൽ ചർച്ചയാകുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട മറ്റൊരു പുതിയ മേഖലയാണ് സൈബർ ഇടങ്ങൾ. അപരന് മുഖം കൊടുക്കാതെ, സ്വന്തം ഉപകരണത്തിലൂടെ, സ്വന്തമായ ഇടങ്ങളിലിരുന്ന് അപരന് അവമതിപ്പ് ഉണ്ടാക്കുന്ന പൊതുഇടങ്ങളിലെ ഓരോ ഇടപെടലും സൈബർ മനുഷ്യാവകാശ ലംഘനങ്ങളാണ്. സൈബർലോകത്തെ മനുഷ്യാവകാശങ്ങളെ പറ്റി […]
Read Moreവാട്ട്സാപ്പിലൂടെ അപമാനിക്കപ്പെട്ടോ? വാട്ട്സ്ആപ്പിന് പരാതി നൽകാം
വാട്സാപ്പ് ഒഴിച്ചുകൂടാനാകാത്ത ഒരു സാമൂഹ്യ-മാധ്യമവിനിമയരീതിയായി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്‍റെ ഇന്‍റര്‍മീഡിയറി എന്ന നിര്‍വ്വചനത്തില്‍ വാട്സാപ്പ് ഉള്‍പ്പെടുന്നുവെന്നതുകൊണ്ട്, നിലവിലുള്ള ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പ്രകാരം അതില്‍ പോസ്റ്റു ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും, നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് വാട്സാപ് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. എന്നിരുന്നാലും, പല ഘട്ടങ്ങളിലും വാട്സാപ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് അത്തരത്തിലുണ്ടാകുന്ന പരാതികള്‍ക്ക് കൃത്യമായ മറുപടി നല്കാനാകാത്തതിനാല്‍ ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ആരെങ്കിലും നിങ്ങളുടെ വാട്സാപ്പിലൂടെ അല്ലെങ്കില്‍ നിങ്ങള്‍ […]
Read Moreഎപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്
വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക് അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും അവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞവ, ഉണ്ടായിരുന്നതിനാൽ ഇന്നത്തെ പോലെ കളിക്കുവാൻ വിലകൂടിയ സജ്ജീകരണങ്ങളോ അതോ മാതാപിതാക്കളുടെ മേൽനോട്ടമോ വേണ്ടി […]
Read Moreപിടിച്ചുനിൽക്കുന്നതിന് വേണ്ടി മലയാള പത്രങ്ങളിൽ നടത്തിയ വിഫലമായ പരസ്യമാണ് ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ
വാഹനകമ്പനികളുടെ വിവിധ മോഡലുകളുടെ പരസ്യങ്ങൾ ഇന്നത്തെ കാലത്ത് പത്രതാളുകളിൽ സർവ്വസാധാരണമാണ്…. പക്ഷെ പണ്ട് വണ്ടിപരസ്യങ്ങളൊന്നും ഒരു കമ്പനിയും നടത്താറില്ലായിരുന്നു. കാരണം പുതിയവണ്ടി വാങ്ങാൻ കെൽപുള്ളവർ ഫുൾ ക്യാഷുമായി ചെന്നാലും വണ്ടി കിട്ടണമെങ്കിൽ 2, 3 വർഷം കാത്തിരിക്കണം. കമ്പനികൾ അഡ്വാൻസ് വാങ്ങി ബുക്കിംഗ് സ്വീകരിച്ചാൽ തന്നെ അതൊരു ആഘോഷമായി…. നാടുമുഴുവൻ പാട്ടാകും, അല്ലെങ്കിൽ പാട്ടാക്കും.. ‘തോമാച്ചായന്റെ ഇളയമകൻ പുതിയ കാർ ബുക്ക് ആക്കി, MLA യുടെ recommendation ഉള്ളതുകൊണ്ട് ഉറപ്പായും അടുത്തേന്റെ പിന്നത്തെ വർഷം നോയ്മ്പുവീടലിന് വണ്ടി […]
Read Moreവ്യാവസായിക കണക്ഷൻ നടപടിക്രമങ്ങൾ
പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകൻ്റെ തിരിച്ചറിയൽ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകൻ്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. • വ്യാവസായിക കണക്ഷൻ ലഭിക്കുന്നതിന് പഞ്ചായത്തു ലൈസൻസോ വ്യാവസായിക ലൈസൻസോ / രജിസ്ട്രേഷനോ ആവശ്യമില്ല. […]
Read More100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.
100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല. താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും 1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്. 2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു. 3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ […]
Read More