റിസോർട്ടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന റേവ് പാർട്ടികളിൽരാസലഹരിയുടെ വിതരണം നടക്കുന്നു .
കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസിന്റെ പിടിയിൽ. മോഡലിംഗ് ആർട്ടിസ്റ്റായ ചേർത്തല അർത്തുങ്കൽ സ്വദേശി റോസ് ഹെമ്മ (ഷെറിൻ ചാരു ) (29 വയസ്സ് ) ആണ് എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിൽ ആയത്. ഇവരിൽ നിന്ന് 1.90 ഗ്രാം MDMA കണ്ടെടുത്തു. ഉപഭോക്താക്കൾക്കിടയിൽ “സ്നോബോൾ ” എന്ന കോഡിലാണ് ഇവർ മയക്ക് മരുന്ന് […]
Read More