
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.52ലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,51,767 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 6,387 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 140 പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു. ഇതോടെ മരണസംഖ്യ 4,337 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 54,758 ആയി ഉയര്‍ന്നു. 2,091 പേര്‍ക്കാണ് രോഗം പുതുതായി പിടിപ്പെട്ടത്. സംസ്ഥാനത്തെ മരണ സംഖ്യ 1,792 ആയി. മുംബൈയില്‍ മാത്രം 32,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 17,728 ആയി. ചൊവ്വാഴ്ച മാത്രം രോഗം ബാധിച്ച് ഒന്‍പതു പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണം സംഖ്യ 127 ആയി. 24 മണിക്കൂറിനിടെ 646 പേര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗികളുടെ എണ്ണം ഗുജറാത്തിലും ഡല്‍ഹിയിലും വര്‍ധിക്കുകയാണ്. 14,821 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 915 പേര് മരിച്ചു. ഡല്‍ഹിയില്‍ 14,465 പേര്‍ക്ക് രോഗം ബാധിച്ചു. 288 പേര് ഇവിടെ മരിച്ചു.