
രാജ്യത്ത് ആദ്യമായി കോവിഡ് 19 സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചു.
രാജ്യത്ത് ആദ്യമായി കോവിഡ് 19 സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചു.

സംസ്‌ഥാനത്ത് കോവിഡ് രോഗവ്യാപനം പ്രത്യേകഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ബഹു. മന്ത്രി വി.എസ് സുനിൽകുമാർ, ജില്ലാ കളക്ടർ എസ്.സുഹാസ്, ഡി.എം.ഓ എന്നിവർക്കൊപ്പം എറണാകുളം ജില്ലയിലെ എല്ലാ എം.എൽ.എ, എം.പി മാരുടെയും യോഗം ഓൺലൈൻ ആയി നടത്തി.
കോവിഡ് 19 പോസിറ്റീവ് ആയിട്ടുള്ളവരുടെ ചികിത്സയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ ഒരുക്കേണ്ട സമയമായിരിക്കുന്നു. പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡ് തലത്തിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
പഞ്ചായത്ത്, നഗരസഭ വാർഡ് തലങ്ങളിൽ യഥാക്രമം 100, 50 എന്നിങ്ങനെ കോവിഡ് 19 പൊസിറ്റീവ് വ്യക്തികളെ പ്രവേശിപ്പിക്കാനുതകുന്നതാവും ഓരോ കേന്ദ്രവും.
കഴിഞ്ഞ ജൂൺ 30ന് അർധരാത്രിയോടെ കണ്ടയിന്മെന്റ് സോൺ ആക്കി മാറ്റിയ എറണാകുളം മാർക്കറ്റും ജനവാസകേന്ദ്രങ്ങളും ഉൾപ്പെടുന്ന ഡിവിഷൻ 67ന്റെ കാര്യത്തിൽ അടിയന്തിരമായി തീരുമാനം ഉണ്ടാക്കണം എന്ന് എറണാകുളം എം.എൽ.എ എന്ന നിലയിൽ ആവശ്യപ്പെട്ടപ്പോൾ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തിന് പരിഹാരം കാണാം എന്ന് മന്ത്രി ഉറപ്പ് നൽകി.
ടി ജെ വിനോദ് MLA