ഇന്ന് 339 പേര്‍ക്ക് കോവിഡ്; 149 പേര്‍ക്ക് രോഗമുക്തി

Share News

കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേർക്കും, കണ്ണൂർ , കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂർ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 15 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേരുടെയും, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള 8 പേരുടെ വീതവും, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 7 പേരുടെ വീതവും, മലപ്പുറം ജില്ലയിൽ നിന്നുള്ള 6 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 3 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

നിലവിൽ 2795 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.
• സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 185960 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 182699 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, 3261പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 220677വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ, റിപീറ്റ് സാമ്പിൾ, ഓഗ്മെന്റെഡ്  ഉള്‌പ്പെവടെ)  സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 4854 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
• ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 66934 സാമ്പിളുകൾ ശേഖരിച്ചതിൽ 63199 സാമ്പിളുകൾ നെഗറ്റീവ് ആയി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു