പ്രിയപ്പെട്ട ജോയൽ, ക്യാമറയിൽ പകർത്തിയ ഓരോ ഫ്രെയിമുകളും നിന്റെ ഓട്ടോഗ്രാഫുകളാണ് മരണമില്ലാതെ ജീവിക്കുന്നവ…
ജോയൽ തോമസ്
ക്യാമറയെയും ക്യാമറയ്ക്കുള്ളിൽ പതിയുന്ന ജീവിതങ്ങളെയും ഒരുപാട് സ്നേഹിച്ചവൻ. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച അവൻ യാത്രയായി
G-band നിർമ്മിച്ച ഞാൻ സംവിധാനം ചെയ്ത Dream big എന്ന ഡോക്യുമെന്ററി വെബ് സീരീസിന്റെ പല എപ്പിസോഡുകളും ചിത്രീകരിച്ചത് ജോയൽ ആയിരുന്നു നിരവധിയായ അവാർഡുകൾ സ്വന്തമാക്കിയ angel and Doll എന്ന ഷോർട്ട് ഫിലിമിലും ജോയൽ എന്നോടൊപ്പം ഉണ്ടായിരുന്നു.
ജോലിയോടുള്ള ആത്മാർത്ഥത അവന്റെ വർക്കുകളിൽ കാണാൻ കഴിയും നിരവധിയായ സിനിമകളിലും
പരസ്യങ്ങളിലും പല ക്യാമറമാന്‍മാരുടെ അസിസ്റ്റന്റ് ആയും അസോസിയേറ്റായും karikku വെബ് സീരീസിലും ജോയൽ വർക്ക് ചെയ്തിട്ടുണ്ട് ഗൾഫിൽ തന്റെ പ്രിയപ്പെട്ട ജോലി ചെയ്യുമ്പോഴും ചേട്ടാ ഞാൻ തിരിച്ചു വന്നിട്ട് നമുക്കൊരു സിനിമ പ്ലാൻ ചെയ്യണം
എന്നവൻ എന്നോട് പറഞ്ഞിരുന്നു ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനാവാതെ അവൻ പോയി.
മരിക്കുന്നതിനു തൊട്ടുമുൻപും തന്റെ ജോലിയിൽ മുഴുകിയ കലാകാരൻ. പ്രിയപ്പെട്ട ജോയൽനീ ക്യാമറയിൽ പകർത്തിയ ഓരോ ഫ്രെയിമുകളും നിന്റെ ഓട്ടോഗ്രാഫുകളാണ് മരണമില്ലാതെ ജീവിക്കുന്നവ…
ക്യാമറയും ക്യാമറയിലെ ജീവിതങ്ങളെയും പ്രണയിച്ചവനെ കണ്ണുനീർ കുതിർന്ന ബാഷ്പാഞ്ജലികൾ ഓർമ്മയിൽ എന്നും നീ ഉണ്ടാകും നാട്ടുകാരുടെയും കൂട്ടുകാരുടെയും വീട്ടുകാരുടെയും കുഞ്ഞാവേ സ്വർഗ്ഗത്തിൽ ഇരിക്കുന്ന ദൈവത്തിന്റെ ചിരിക്കുന്ന ഫോട്ടോകൾ ചിരിച്ചുകൊണ്ട് നീ ക്യാമറയിൽ പകർത്തുക മരണമില്ലാത്ത നിന്റെ ദൃശ്യങ്ങൾ ഭൂമി ഉള്ളടത്തോളം കാലം നിന്നെ ഓർമ്മിക്കപ്പെടും കണ്ണുനീരോടുകൂടി നിനക്ക് വിട നൽകുന്നു
Jinto Thomas