ഇത്തരം സ്ഥലം മാറ്റം ശരിയല്ലെന്ന് പറയാൻ സർവീസിലെ മൂപ്പന്മാർക്കും നട്ടെല്ല് ഇല്ലല്ലോ? അത് കൊണ്ട് ആതുര മേഖലയിലേക്ക് തിരിച്ച് വരിക.

Share News

മാഡം, താങ്കൾ ഒരു ഡോക്ടറാണല്ലോ?

ഭരിക്കുന്ന ജില്ലയിൽ നിന്ന് ഇന്ന് പോകണമെന്നും, മൂന്നാല് ജില്ലാ അകലെയുള്ള ജില്ലയിൽ അടുത്ത ദിവസം ചേരണമെന്നുമുള്ള കൽപ്പനക്ക്‌വിധേയപ്പെട്ട്‌ ജീവിക്കുന്നതാണ് സിവിൽ സർവീസെങ്കിൽ രോഗികളെ നോക്കുന്ന ഡോക്ടർ പണിയിലേക്ക്‌ മടങ്ങുന്നതല്ലേ ഭൂഷണം?

എന്ത് കാരണം കൊണ്ടായാലും ഒരു മിനിമം ബഹുമാനം അർഹിക്കുന്നുവെന്ന് തോന്നുന്നുണ്ട്. ഇത്തരം സ്ഥലം മാറ്റം ശരിയല്ലെന്ന് പറയാൻ സർവീസിലെ മൂപ്പന്മാർക്കും നട്ടെല്ല് ഇല്ലല്ലോ?

അത് കൊണ്ട് ആതുര മേഖലയിലേക്ക് തിരിച്ച് വരിക.ഇടക്കൊക്കെ ജനത്തിന്റെ തല്ല്‌ കിട്ടാം.

ആരാന്റെ തെറ്റിന് ഭരിക്കുന്നവരുടെ തൊഴി കിട്ടുന്നതിലും സുഖം ജനത്തിന്റെ പരിഭവം നമ്മൾ ചെയ്യുന്ന കാര്യത്തിന് നേരിട്ട് വാങ്ങുന്നത് തന്നെയാണ്.

ഇത് വായിച്ചാരും ഡോക്ടറെ തല്ലാൻ ഇറങ്ങല്ലേ. മാഡം ഇതിലും ഭേദം ആതുര സേവനം തന്നെ. ഈ പണി വിട്ട് സിവിൽ സർവീസ് നോക്കിയിരിക്കുന്ന ഡോക്ടറന്മാരും പ്ലീസ് നോട്ട്.

(സി ജെ ജോൺ)

Dr cj john Chennakkattu

Share News