നിങ്ങളുടെ വോട്ടുകൾ ഒരു കാരണവശാലും പാഴാക്കരുത് |ദേശീയതയോട് ചേർന്നു നില്കുന്നത് അവര്ക്ക് വോട്ടു കൊടുക്കുക

Share News

ഇനി രണ്ടു ദിവസങ്ങളിൽ കേരളത്തിൽ ഇലക്ഷന് ആണ്….

വോട്ടു ചെയ്യുന്നവരോട് പറയാനുള്ളത്, നിവർത്തി ഉണ്ടെങ്കിൽ നിങ്ങളുടെ വോട്ടുകൾ ഒരു കാരണവശാലും പാഴാക്കരുത് എന്നു മാത്രമാണ്…

നിങ്ങൾ ഏത് പാർട്ടിയിൽ വിശ്വസിക്കുന്ന ആളായാലും, വോട്ടു ചെയ്യുക…

മറ്റൊരു പ്രധാന കാര്യം…., നിങ്ങൾ വോട്ടു ചെയ്യുന്നത്, കേവലം ഒരാളെ ജയിപ്പിക്കുക എന്ന ലക്ഷ്യം നോക്കി മാത്രമല്ല, മറിച്ചു ഒരാളെ തോല്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഉണ്ട് എന്നുള്ളത് മറക്കരുത്…

ഇക്കൊല്ലത്തെ, വോട്ടിംഗ് ഇൽ ശക്തമായ തൃകോണമത്സരം ഉണ്ടാകും എന്നുറപ്പാണ്…. ഒരുപക്ഷെ നിങ്ങൾ ഇഷ്ടപ്പെടുന്നവർ തോൽക്കുമായിരിക്കാം… അതുകൊണ്ട് വോട്ടു ചെയ്യാതിരിക്കരുത്… നിങ്ങളുടെ വോട്ടു അയാൾക്ക് കൊടുക്കുന്നത് കൊണ്ട് മറ്റൊരാൾക്ക് ജയിക്കുവാനുള്ള സാധ്യതയും തോല്കുവാനുള്ള സാധ്യതയും ഒരേപോലെ നിങ്ങൾ തുറന്നിടുന്നു…. ചിലപ്പോൾ 2-3 വോട്ടിൽ ജയിക്കാനും മതി…..

ഇനി ആർക്കു വോട്ടു ചെയ്യണം എന്നു ചോദിച്ചാൽ,….

ചിന്തിച്ചു വോട്ടു ചെയ്യുക….

ഞാൻ, എന്റെ പാർട്ടി, എന്റെ മതം എന്നത് ഒഴിവാക്കി, നമുക്ക് മുന്നിൽ നിൽക്കുന്ന സ്ഥാനാർഥികളിൽ ആരാണ് ദേശീയതയോട് ചേർന്നു നില്കുന്നത് അവര്ക്ക് വോട്ടു കൊടുക്കുക എന്നതാണ് എന്റെ അഭിപ്രായം…. മതത്തിനും ജാതിക്കും പ്രത്യേക താല്പര്യങ്ങൾക്കും മുൻ‌തൂക്കം കൊടുക്കുന്നവരെ ഒരു ദക്ഷിണ്യവും കൂടാതെ തോല്പിക്കാൻ ശ്രമിക്കുക…..

Share News