
സമുദായ ശക്തികരണം ഉണ്ടാവണമെങ്കിൽ കൂടുതൽ ജയകുമാർ മാരും ഷീജകുമാരിമാരും ഉണ്ടാവണം
സിവിൽ സർവീസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടിയ ശ്രീജയുടെ മാതാപിതാക്കളാണ് ജയകുമാറും ഷീജാകുമാരിയും
ചരിത്രത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ നേടിയിട്ടും ഒരു സർക്കാർ ജോലി നേടാൻ കഴിയാത്തവളാണ് ഷീജ. കൂലിപ്പണിക്കാരനാണ് ഭർത്താവ്. ദിവസം 1100 രൂപ കിട്ടുന്ന പണിക്കാരൻ
അവർ എല്ലാ പ്രതികൂലങ്ങളെയും നേരിട്ടു. ദൈവം കൊടുത്ത രണ്ട് മക്കളെ സ്വീകരിച്ചു.ശ്വാസം മുട്ടുള്ള ഷീജയും ഭർത്താവും ദൈവ വിശ്വാസം കൊടുത്ത ബലത്തിൽ മക്കളെ വളർത്തി

ജീവിതം ഞങ്ങൾക്ക് അടിച്ചു പൊളിക്കാനുള്ളതാണ്. മക്കൾക്ക് വേണ്ടി പഴക്കാനുള്ളതല്ല എന്ന് കരുതിയില്ല.
ഗോതമ്പു മണി അഴിഞ്ഞാലെ ജീവൻ ഉണ്ടാകൂ എന്ന് അവർ കാണിച്ചു തന്നു
മക്കൾക്ക് സ്വപ്നങ്ങൾ കൊടുത്തു. ഒപ്പം വിശ്വാസവും. ദൈവം ശക്തി തരും എന്ന് മക്കളെ പഠിപ്പിച്ചു.
ഓരോ ബുദ്ധിമുട്ടുകൾ വരുമ്പോൾ ഷീജ ഉപദേശിക്കും മോളെ ഒരു കൊന്ത ചൊല്ല്. മോൾ അമ്മയെ അനുസരിക്കും. കൊന്ത ചൊല്ലി അവൾ മുന്നോട്ട് പോയി. സിവിൽ സർവീസ് പരീക്ഷയിൽ 57-ആം റാങ്ക് നേടി
അഥവ നേടാതിരുന്നാലും ആ അമ്മ പാറയുമായിരുന്നിരിക്കണം മോളെ ഒരു കൊന്ത ചൊല്ലി ശാന്തമാവുക. അമ്മയും ചൊല്ലും നാലും അഞ്ചും കൊന്ത. ലോക രക്ഷകനായ യേശുവിന്റെ ജീവിത രഹസ്യങ്ങളുടെ ധ്യാന പ്രാർത്ഥന. അത് ചൊല്ലുമ്പോൾ ആ രഹസ്യങ്ങളുടെ രക്ഷകര ശക്തി പ്രാർത്ഥിക്കുന്നവർക്കും കൈവരുന്നു. വിശ്വാസം കൊടുക്കുന്ന ബലം
സമുദായ ശക്തീകരണത്തിനു ഒന്നാമതായി ഉണ്ടാവേണ്ടത് ഈ വിശ്വാസമാണ്. പിന്നെ ത്യാഗങ്ങൾ സഹിക്കാനുള്ള സന്നദ്ധത. ശ്രീജയോടു പ്രാർത്ഥിക്കാനോ ത്യാഗങ്ങൾ സഹക്കാനോ ആരും ഉപദേശിച്ചിരിക്കില്ല. അവൾ അമ്മയിലും അച്ഛനിലും നിന്ന് അത് കണ്ടു. ഇന്ന് വേണ്ടത് പ്രസംഗമല്ല മാതൃകകളാണ്
ചരിത്രത്തിൽ പി ജി എടുത്തിട്ടും ജോലി കിട്ടാത്തതോർത്ത് ഷീജക്ക് എല്ലാത്തിനോടും പകയോടെ കഴിയാമായിരുന്നു ഇന്ന് പല പെൺകുട്ടികളും പറയുന്നത് പോലെ നല്ല ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന് പറയാമായിരുന്നു
അവൾ പക്ഷേ ഭവാദ്മകമായി ജീവിതത്തെ നേരിട്ടു.ഇത്തരം ദമ്പതികളാണ് സമുദായത്തെ ശക്തുപ്പെടുത്തുന്നത്
ശ്രീജയെ പോലെ ഉള്ള കുട്ടികളെയും കുടുംബത്തെയും കണ്ടെത്തി അവരുടെ കഷ്ടപ്പാടിന്റെ ദിനങ്ങളിൽ സഹായിക്കുവാൻ സഭക്കു കഴിയേണ്ടതല്ലേ.?
നേട്ടങ്ങൾ കൈവരിച്ച് കഴിയുമ്പോൾ അതിൽ പങ്കാളിയാവാൻ എത്തുന്നത് നല്ല കാര്യമാണ്. സ്വർണം പണയം വച്ചും കുടുംബശ്രീ യിൽ നിന്ന് വായ്പ്പ എടുത്തും ദിവസം 40 കി മീ വരെ സൈക്കിൾ ചവിട്ടി പണി എടുത്ത് മക്കളെ പഠിപ്പിക്കുമ്പോഴും ഒരു താങ്ങ് ആകാൻ നമുക്ക് സാധിക്കുന്നുണ്ടോ?
ഞങ്ങൾ അറിഞ്ഞില്ല എന്നാണ് ഉത്തരം എങ്കിൽ പരീക്ഷയിൽ നാം ദയനീയമായി തോറ്റു
ശ്രീജയുടെ യും അമ്മ ഷീജയുടെയും അച്ഛൻ ജയകുമാറിന്റെയും വിജയ കഥ സഭക്ക് ആദ്മ ശോധനക്കുള്ള വിളിയാകണം
ഇത്തരം നൂറു കുട്ടികളെ കൈപിടിച്ച് വളർത്തുവാൻ ഓരോ കാലത്തും നമുക്കായാൽ സമുദായ ശക്തികരണം തനിയെ നടക്കും.
സാക്കത്ത് ഫൗണ്ടേഷനും മറ്റും അത് ചെയ്യുന്നു.
നാം റാലി നടത്തിയും വലിയ കാര്യങ്ങൾ പറഞ്ഞും സമയം ചെലവാക്കുന്നു. ആരോ പറഞ്ഞത് പോലെ റാലി കഴിഞ്ഞു അതിൽ തിളങ്ങിയവന്നിട്ടു പണി കൊടുക്കാൻ കരുക്കൾ നീക്കുന്നു.ഓരോന്നും ചെയ്യുമ്പോൾ എന്നെ കുറിച്ച് മാത്രം ചിന്തിക്കുന്നു
Thomas Devaprasad
