സർക്കാർ അഞ്ചാം വർഷത്തിലേക്ക്: ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം:എൽഡിഎഫ് സർക്കാറിൻറെ നാലുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളം ആര്‍ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തില്‍ സഹായകമായെന്നും തുടരെതുടരെ തടസങ്ങള്‍ ഉണ്ടായപ്പോഴും സംസ്ഥാനത്തെ വികസനരംഗം തളര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഭരണനേട്ടം വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിരോധം കണക്കിലെടുത്ത് ഇത്തവണ വാര്ഷികാഘോഷമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.
2017ല്‍ ആഞ്ഞടിച്ച ഓഖി ദുരന്തത്തെയും 2018ലെ നിപ്പാ ദുരന്തത്തെയും അതിജീവിക്കാന്‍ നമുക്കായി. എന്നാല്‍ 2018 ഓഗസ്റ്റിലെ പ്രളയം എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചു. വികസനപ്രതീക്ഷക്കും കുതിച്ചുചാട്ടത്തിനും വിഘാതം സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ഭൂരിഭാഗവും നാലു വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തെ അതിജീവിക്കാന്‍ ലോകത്താകെയുളള കേരളീയ സമൂഹം ഒറ്റക്കെട്ടായിസഹായിച്ചു. ഇതിനെ അതീജീവിക്കാന്‍ ഒത്തുചേര്‍ന്ന് ശ്രമിക്കുന്നതിനിടെയാണ് വീണ്ടും പ്രളയം ഉണ്ടായത്. അത് ഉണ്ടാക്കിയ ദുരന്തം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് കോവിഡ് 19 ന്റെ രംഗപ്രവേശം. ഇതിനെയെല്ലാം അതിജീവിക്കുക പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ ഈ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്തമേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു
നാലുവര്‍ഷവും വികസനലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള ശ്രമത്തോടൊപ്പം ദുരന്തനിവാരണചുമതലയും ഏറ്റെടുക്കേണ്ടി വന്നു. പ്രതിസന്ധി നേരിടുമ്ബോഴും സര്‍ക്കാര്‍ ലക്ഷ്യങ്ങളില്‍ നിന്ന് തെന്നിമാറിയില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് അതിജീവനത്തിന്റെ ശക്തിസ്രോതസായി മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങളുടെ മുന്പില് വാഗ്ദാനം ചൊരിഞ്ഞ് വോട്ട് നേടാനുള്ള അഭ്യാസം മാത്രമാണ് ചിലര്‍ നടത്തുന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണ് പറയുന്നത്, അത് നടപ്പാക്കാനുള്ളതാണ്. അതുകൊണ്ടാണ് എല്ലാവര്‍ഷവും ചെയ്ത കാര്യം വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷനിലുടെ 1, 19, 154 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. ഈ വര്‍ഷം കൊണ്ട് ഭുമിയും വിടുമില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കും. മത്സ്യതൊഴിലാളികള്‍ക്ക് പ്രാണഭയമില്ലാതെ ജീവിക്കാന്‍ പുനര്‍ഗേഹം പദ്ധതി നടപ്പാക്കി. ഈ വര്‍ഷം 35,000 പട്ടയം നല്‍കും. ഒഴുക്ക് നിലച്ച പുഴകളെ 390 പുനരുജ്ജീവിപ്പിച്ചു. കിണറുകള്‍, കുളങ്ങള്‍ തോടുകള്‍ ജലാശയങ്ങള്‍ ഇതെല്ലാം ശുദ്ധീകരിക്കാന്‍ കഴിഞ്ഞു. 546 പുതിയ പച്ചത്തുരത്തുകള്‍ സൃഷ്ടിച്ചു.പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ചര്യയാക്കി മാറ്റാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19നെ പ്രതിരോധിക്കാന്‍ കരുത്ത് നല്‍കിയ ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആര്‍ദ്രം മിഷന്‍. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെ ആര്‍ദ്രംമിഷന്‍ നടപ്പാക്കിയതിലൂടെ ഉന്നതമായ നിലവാരം നിലനിര്‍ത്താനായി. എണ്ണമറ്റനിരവധി ഇടപെടലുകള്‍ നടത്തുമ്ബോഴും കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ സഹായം ലഭ്യമാകില്ലെന്നത് ഗുരതുര അവസ്ഥയാണ്. അതിനെ മറികടക്കാന്‍ തനതായ വഴി കണ്ടെത്തുകയേ മാര്‍ഗമുളളു. പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചതായും പിണറായി പറഞ്ഞു.
വനിതകള്‍ക്കായി ഷീ ലോഡ്ജുകള്‍ സ്ഥാപിച്ചു ഫയര്‍ഫോഴ്‌സില്‍ ആദ്യമായി 100 ഫയര്‍ വുമണുകളെ നിയമിച്ചു. പൊലീസില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തും. 14,000 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, 40,000 ക്ലാസ് മുറികള്‍ ഹൈടെക് എന്നിവ നടപ്പാക്കി. കുടുംബശ്രീക്ക് റെക്കോര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായത്. വോട്ട് നേടാനുള്ള അഭ്യാസം മാത്രമാണ് പലര്‍ക്കും പ്രകടനപത്രിക.
അതിഥി തൊഴിലാളികള്‍ക്ക് ‘അപ്കാ ഖര്‍’ പദ്ധതിപ്രകാരം വീടുകള്‍ നിര്‍മിച്ചുനല്‍കി. എല്ലാ മേഖലയിലും മിനിമം വേതനം ഉറപ്പാക്കി. അസംഘടിത, സ്വകാര്യ മേഖലകളില്‍ വേതന സുരക്ഷ ഉറപ്പാക്കി. നാലാം വര്‍ഷത്തെ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്കായി 5 ലക്ഷം പട്ടയം നല്‍കാന്‍ ലക്ഷ്യമിട്ടു. അതില്‍ 1,43,000 പട്ടയം നല്‍കി. കേരള ബാങ്ക് രൂപീകരണമാണ് ഈ സര്‍ക്കാരിന്റെ വലിയ സംഭാവനയെന്നും ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
Related Posts
ആദരാഞ്ജലികൾ……
മാറുന്ന പഠനരീതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും
- pro-life
- കത്തോലിക്ക സഭ
- കെസിബിസി പ്രൊ ലൈഫ് സമിതി
- കെസിബിസി ഫാമിലി കമ്മീഷന്
- കേരളം
- കേരള കത്തോലിക്കാ മെത്രാൻ സമിതി
- ക്രൈസ്തവ ലോകം
- ജനിക്കാനുളള അവകാശം
- ജീവസമൃദ്ധി
- ജീവിക്കാനുള്ള അവകാശം
- നയം
- പ്രതിബദ്ധത
- പ്രൊ ലൈഫ്
- പ്രൊലൈഫ് പ്രേഷിതത്വ വിഭാഗം
- മാധ്യമ വീഥി
- വാർത്തകൾക്കപ്പുറം
- വീക്ഷണം