ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ യാത്രയായി!

Share News

അപാരമായ നിയമജ്ഞാനവും ബുദ്ധിശക്തിയും നീതിബോധവും കാര്യപ്രാപ്തിയും. ഇതൊക്കെ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുവാനുള്ള മിടുക്ക് .

ഇരുന്ന സ്ഥാനങ്ങൾക്ക് എന്നും അഭിമാനം. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടാകുന്ന നിയമകുരുക്കുകൾ നിഷ്പ്രയാസം പ്രായോഗിക ബുദ്ധിയോടെ മറികടക്കുവാൻ അദ്ദേഹം തന്റെ അധികാരങ്ങൾ എനിക്ക് വേണ്ടി , എന്നിലൂടെ അദ്ദേഹത്തിന്റെ മുന്നിൽ എത്തുന്ന പാവങ്ങൾക്ക് വേണ്ടി സധൈര്യം പ്രയോഗിച്ചിട്ടുണ്ട് .

കേരളത്തിലെ തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെ നിയമപരമായ മാർഗങ്ങളിലൂടെ നിയന്ത്രണത്തിലാക്കി സർക്കാർ റെയിൽവേ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അവരുടെ സ്വദേശത്തേക്കും തുടർന്ന് വീട്ടിലേക്കും എത്തിക്കുവാൻ തോട്ടത്തിൽ സാർ തന്നിട്ടുള്ള സഹായം ചെറുതല്ല .

കേരള ഹൈകോടതിയിൽ നിന്നും കൊച്ചി നഗരത്തിലെ തെരുവിൽ അലയുന്ന അഗതികൾക്ക് ലവ് ആൻഡ് കെയർ പ്രസ്ഥാനവുമായി സഹകരിച് ഭക്ഷണപൊതികൾ നൽകുവാൻ ആരംഭിച്ചപ്പോൾ അദ്ദേഹം നേതൃത്വം നൽകി .

കൊച്ചി നഗരത്തിൽ അഗതികൾക്ക് സമ്മാനങ്ങൾ നൽകുന്ന ലവ് ആൻഡ് കെയറിൻെറ സമ്മാനപ്പെട്ടികളുടെ ഉദ്ഘാടനം 2013 ജനുവരി 1 -ന് നിർവഹിച്ചതും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനായിരുന്നു .

നന്ദി സാർ . അങ്ങയെ ഭഗവാൻ ഹൃദയത്തിൽ സൂക്ഷിക്കും .

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അന്തരിച്ചു……

https://www.mathrubhumi.com/news/kerala/justice-thottathil-b-radhakrishnan-passes-away-1.8447889

nammude-naadu-logo

Share News