
കൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്.
തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒടുവിൽ അരങ്ങേറുന്ന കൊട്ടി കലാശം ഒരു തികഞ്ഞ ധൂർത്താണ്. പൂരത്തിന് ആനയെ എഴുന്നള്ളിക്കും വിധത്തിൽ സ്ഥാനാർത്ഥികളെ ഇങ്ങനെപ്രദർശിപ്പിക്കുന്നത് കൊണ്ട് ജനങ്ങളുടെ വോട്ട് നൽകൽ

പെരുമാറ്റത്തിൽ ഒരു സ്വാധീനവും ഉണ്ടാവില്ല. കൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്.

ഇതൊക്കെ മാറ്റേണ്ട കാലമായി.ഇമ്മാതിരി പ്രകടനം കൊണ്ടാണ് ജയിച്ചതെന്ന മിഥ്യാ ബോധം പിടികൂടിയാൽ പിന്നെ, ആ ജയിച്ചവർ ജനങ്ങൾക്കായി ഒത്തിരി ചെയ്തുവെന്ന പ്രതീതി ജനിപ്പിക്കുന്ന കെട്ടുകാഴ്ചകൾക്കാവും പ്രാധാന്യം നല്കുന്നത്.ചെയ്യൽ കുറച്ച് കളയും. കക്കൂസിലും ബസ് സ്റ്റോപ്പിലും നന്നാക്കിയ ചെറു റോഡുകളിലുമൊക്കെ ജന പ്രതിനിധി ചെയ്തതെന്ന ബോർഡ് വച്ച് തകർക്കും. മനസ്സിൽ കുടിയേറാൻ ചെയ്യുന്നത് ശുഷ്കവുമാകും. ഇമ്മാതിരി ജനാധിപത്യ ദുരന്തങ്ങൾ പണ്ടത്തേക്കാൾ കൂടുതൽ ഇപ്പോൾ ഉണ്ടാകുന്നുമുണ്ട്.

(സി ജെ ജോൺ)
Drcjjohn Chennakkattu