“കോട്ടയത്തിന്റെ,സ്വന്തം ചാഴികാടൻ”

Share News

1965-ൽ കേരളകോൺഗ്രസ്‌ പ്രധിനിധി ജയിച്ചതിനു ശേഷംപിന്നീട് 1982ൽ ജോസഫ് ഗ്രൂപ്പ്‌ ലെ ഇ ജെ ലുക്കോസ് ആണ്, ഏറ്റുമാനൂരിൽ നിന്ന് ജയിക്കുന്ന പിന്നത്തെ കേരളകോൺഗ്രസ്‌ കാരൻ, കടുത്തുരുത്തി, ചെങ്ങനാശ്ശേരി, പൂഞ്ഞാർ പോലെ ഒരു കേരളകോൺഗ്രസ്‌ പാരമ്പര്യം ഒള്ള മണ്ഡലം അല്ല ഏറ്റുമാനൂർ,87ൽ ജോസഫ് ഗ്രൂപ്പിലെ കെ ടി മത്തായി യുഡിഫ് സ്ഥാനാർഥി ആയി മാത്സാരിച്ചപ്പോൾ കോൺഗ്രസ്‌ കാരൻ ആയ മുൻ mla ജോർജ് ജോസഫ് പൊടിപറ റിബൽ ആയി മാത്സാരിച്ചു, എന്നാൽ ഇരു മുന്നണി കളെയും പരാജ്‌യപെടുത്തി പൊടിപറ അവിടെ ജയിച്ചു, പിന്നീട് പൊടിപറ യെ മാണി സാർ പാർട്ടി യിൽ എടുത്തു, അതുപോലെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രിസിഡന്റ് ആയി ബാബു ചാഴികാടനെ നിയമിച്ചു, ഇതിന്റെ പിന്നിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു,1982-മാണി ഗ്രൂപ്പിലെ ഒ. ലുക്കോസ് കടുത്തുരുത്തി യിൽ, സിപിഎം സ്വാതന്ത്രൻ ആയ പിസി തോമസ് നോട്പരാജയപെട്ടു,87-ൽ പാർട്ടി പിഎം മാത്യു നെ കടുത്തുരുത്തിയിൽ നിർത്തി, എന്നാൽ അദ്ദേഹവും പരാജയപെട്ടു, അതിനു കാരണം പിസി തോമസ് ക്നാനായ വിഭാഗക്കാരൻ ആയിരുന്നു, കോട്ടയം രൂപത യുടെ പിന്തുണ പിസി തോമസ് നാ യിരുന്നു, ഈ അവസരത്തിൽ ക്നാനായ വിഭാഗക്കാരൻ ആയ ബാബു ചാഴികാടനെ മാണി സാർ രംഗത്ത് കൊണ്ടു വരുന്നു,1991-ൽ ഏറ്റുമാനൂരിൽ സ്ഥാനാർഥി ആകുന്നു, അതോടൊപ്പം കടുത്തുരുത്തി യിൽ ക്നാനായ ക്കാരുടെ പിന്തുണ ഉറപ്പാക്കി പിഎം മാത്യു വിനെ ജയിപ്പിക്കുകഎന്നത് ആയിരുന്നു ലക്ഷ്യം,എതിർ സ്ഥാനാർഥി ക്നാനായവിഭാഗക്കാരൻ ആയ ഇ ജെ ലുക്കോസ് ആയിരുന്നു, ആ സമയത്താണ് ഇലക്ഷന് പ്രചരണതിനിടെ ബാബു ചാഴികാടൻ ഇടി മിന്നൽ ഏറ്റു മരിക്കുന്നത്, ബാബു ചാഴികാടന്റെ അനുസ്മരണസമ്മേളനത്തിൽ മാണി സാർ പറഞ്ഞു, ഏറ്റുമാനൂരിലെ യുഡിഫ് സ്ഥാനാർഥി ഒരു ക്നാനായ ക്കാരൻ ആയിരിക്കും,ആ ഇലക്ഷന് പിഎം മാത്യു കടുത്തുരുത്തി യിൽ ജയിച്ചു.

1991-ൽ കരുണാകരന്റെ നേതൃ തത്തിൽ യുഡിഫ് അധികാരത്തിൽ വരുന്നു, കരുണാകരൻ മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും പ്രാധാന്യം കൊടുത്തത്, ആന്റണി ഗ്രൂപ്പ്‌ നെയും മാണി ഗ്രൂപ്പ്‌ നെയും ഒതുക്കാൻ ആയിരുന്നു, മുന്നണി യിൽ പ്രശ്നങ്ങൾ ആരംഭിച്ചു, അതോടൊപ്പം റബ്ബർ വിലതകർച്ച, അങ്ങനെ ഒത്തിരി യേറെ പ്രതികുല സാഹചര്യങ്ങൾ ക്കു ഇടയിലാണ് ഏറ്റുമാനൂർ ബൈ ഇലക്ഷന് വരുന്നത് ldf സ്ഥാനാർഥി മുൻ mla, സിപിഎം ലെ കരുത്തൻ ആയ വൈക്കം വിശ്വൻ, ഈ സമയത്തു പാർട്ടി, ബാബു ചാഴികാടന്റെ സഹോദരൻ ബാങ്ക് ഒദ്യോഗസ്ഥ ൻ ആയ തോമസ് ചാഴികാടനെ സ്ഥാനാർഥി ആകുന്നു,തോമസ് ചാഴികാടൻ 800-വോട്ട് നു ജയിക്കുന്നു.1996-ലെ ഇലക്ഷൻ വരുന്നു, വൈക്കം വിശ്വൻവീണ്ടും എതിർ സ്ഥാനാർഥി, ആ ഇലക്ഷന് കേരളം മുഴുവൻ ഇടതു പക്ഷ തരംഗം വരുന്നു, എന്നാൽ തോമസ് ചാഴികാടന്റെ ഭൂരിപക്ഷം 13000-ആയി ഉയർത്തി. തോമസ് ചാഴികാടനു mla എന്ന നിലയിൽ ഒള്ള പ്രവർത്തനങ്ങൾക്ക് ഏറ്റുമാനൂർ ജനത നൽകിയ അംഗീകാരം ആയിരുന്നു ഇതു,2001-ലെ ഇലക്ഷന് സിപിഎം തമ്പി പൊടിപറ എന്ന മുൻ പഞ്ചായത്ത്‌ പ്രിസിഡന്റ് നെ നിർത്തി ചാഴികാടൻ ഭൂരിപക്ഷം 22000-ആയി ഉയർത്തി, എന്നാൽ 2006-ലെ ഇലക്ഷന് ഭൂരിപക്ഷം 5000-ആയി കുറഞ്ഞു, അന്ന് വലിയ ഇടതു പക്ഷ തരംഗം ആയിരുന്നു അതിന്റെ ഇടയിലും,ചാഴികാടൻ ജൈത്ര യാത്ര തുടർന്നു, ഈ കാലഘട്ടത്തിൽ ചാഴികാടൻ പാർട്ടി യുടെ നിയമസഭ കക്ഷി ഡെപ്യൂട്ടി ലീഡർ ആയി.

2011-ലെ assembily ഇലക്ഷന് മണ്ഡലം പുനഃസംഘടന ഉണ്ടായി സിപിഎം ശക്തി കേന്ദ്രങ്ങൾ ആയ കുമരകവും തിരുവർപ്പും ഏറ്റുമാനൂരിൽ ചേർക്കപ്പെട്ടു, അതോടൊപ്പം മുൻ എംപി ജ നകിയൻ ആയ സുരേഷ് കുറുപ്പ് എതിർ സ്ഥാനാർഥി ആയി, മാത്രം അല്ല പഞ്ചായത്ത്‌ ഇലക്ഷന് ആതിരമ്പുഴ ഉൾപ്പെടെ ഒള്ള പഞ്ചായത്ത്‌ കളിൽ കേരളകോൺഗ്രസും കോൺഗ്രസും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാതെ പോയതും ചാഴികാടനു തിരിച്ചടി ആയി മാറി,1800-വോട്ട് ന് ചാഴികാടൻ ഏറ്റുമാനൂരിൽ പരാജയപെട്ടു, ആ ഇലക്ഷന് യുഡിഫ് അധികാരത്തിൽ വന്നു 72/68-എന്ന നിലയിൽ ഏറ്റുമാനൂർ ജയിക്കാവുന്ന സീറ്റ്‌ ആയിരുന്നു, മുന്നണി ഒറ്റ കെട്ടായി നിന്നിരുന്നെങ്കിൽ, ഓരോ സീറ്റ്‌ ഉം അന്ന് പ്രാധാന്യം ആയിരുന്നു,2016-ഇലക്ഷന് ഇടതു പക്ഷ തരംഗം ഉണ്ടായി ഒപ്പം പാർട്ടി ക്കാരൻ റിബൽ ആയി നിന്ന് 3000-വോട്ട് കൊണ്ടു പോയി കൂടെ കോൺഗ്രസുകാർ കാലു വാരുകയും ചെയ്തു.മാണി സാറിനെ പാലായിൽ തോൽപ്പിക്കാൻ നോക്കി യിട്ട് നടന്നില്ല, പകരം മാണി സാറിന്റെ വിശ്വാസത്ൻ ആയ ചാഴികാടനെ തോൽപിച്ചു,

ജോസ് കെ മാണി,2009-ൽ കോട്ടയം എംപി ആയി, എംപി എന്ന നിലയിൽ ഒള്ള ജോസ് കെ മാണി യുടെ പ്രവർത്തങ്ങൾക്ക് കോട്ടയം ജനത നൽകിയ അംഗീകാരം ആണ്,2009-ൽ 70000-വോട്ട് നു ജയിച്ചജോസ് കെ മാണി യുടെ ഭൂരിപക്ഷം 2014-ൽ 121000-ആയി ഉയർന്നത്,2018-ൽ രാജ്യ സഭ ഇലക്ഷന് വരുന്നു മാണി ഗ്രൂപ്പ്‌ നു രാജ്യ സഭ സീറ്റ്‌ കിട്ടുന്നു, ജോസ് കെ മാണി യുടെ പേര് പിജെ ജോസഫ് നിർദേശിക്കുന്നു, ഒടുവിൽ ജോസ് കെ മാണി സ്ഥാനാർഥി ആകുന്നു, രാജ്യ സഭ സീറ്റ്‌ മാണി ഗ്രൂപ്പ്‌ നു അവകാശപെട്ടത് ആണ്, കാരണം 1979-ൽ മാണി ഗ്രൂപ്പ്‌ ലെ കെ സി സെബാസ്റ്റ്യൻ രാജ്യ സഭ അംഗം ആകുന്നു തുടർന്ന് കാലാവധി തീർന്നപ്പോൾ,1985-ൽ മാണി ഗ്രൂപ്പ്‌ ലെ തോമസ് കുതിരവട്ടം, രാജ്യ സഭ എംപി ആകുന്നു,91-കാലാവധി തിരുന്നു, (ഇതിനിടയിൽ അദ്ദേഹം പാർട്ടി വിട്ടു )എന്നിരുന്നാലും മാണി ഗ്രൂപ്പ്‌ നു അവകാശപെട്ട രാജ്യ സഭ സീറ്റ്‌ കോൺഗ്രസ്‌ നിഷേധിച്ചു, അന്ന് ജേക്കബ് നെ വെച്ചു കളിച്ചു പാർട്ടി യിൽ പ്രശ്നങ്ങൾ ഉണ്ടാക്കി പാർട്ടി പിളർത്തി, ഭരണത്തിൽ ഇരിക്കുമ്പോൾ രണ്ടു പേരേ രാജ്യ സഭ യിൽ അയയ്ക്കാൻ കഴിയും പിന്നീട് 2001-ൽ അധികാരം കിട്ടിയപ്പോഴും പാർട്ടി ക്കു അർഹത പെട്ട രാജ്യ സഭ സീറ്റ്‌ നിഷേധിച്ചു, മാണി സാർ സീറ്റ്‌ ചോദിക്കുമ്പോൾ ജേക്കബ് നെ കൊണ്ടും പിള്ളയെ കൊണ്ടും ചോദിപ്പിക്കും, ഒടുവിൽ കോൺഗ്രസ്‌ കാർ പറയും അടുത്ത പ്രാവശ്യം തരാം ഞങ്ങൾക്ക് ആന്റണി യെ അയയ്ക്കണം വയലാർ രവി യെ അയയ്ക്കണം തെന്നല ബാല കൃഷ്ണ പിള്ളയെ അയയ്ക്കണം പിജെ കുര്യനെ അയയ്ക്കണം ഒടുവിൽ മാണി സാറിന് സോണിയ ഗാന്ധി വാക്ക് കൊടുത്തു 2012-ൽ ഒഴിവ് വരുന്ന രാജ്യ സഭ സീറ്റ്‌ തരാം.2012-ൽ പാർട്ടി ക്കു രാജ്യ സഭ സീറ്റ്‌ കിട്ടി,1991-2012വരെയുള്ള (21)വർഷതിനിടെ ഒരു വർഷം ജോയി നടുകര, ആന്റണി ക്കു പകരം രാജ്യ സഭ യിൽ പോയത് ഒഴിച്ചാൽ 20-വർഷം ആണ് പാർട്ടി ക്കു അർഹത പെട്ട രാജ്യ സഭ സീറ്റ്‌ കോൺഗ്രസ്‌ നിഷേധിച്ചത്,2001-മുതൽ (11)വർഷക്കാലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ആയി സേവനം ചെയ്തജോയി എബ്രഹാത്തിന് പാർട്ടി ആ സീറ്റ്‌ കൊടുത്തു, അന്ന് ലയനം കഴിഞ്ഞസമയം ആയിരുന്നു ജോസഫ് ഗ്രൂപ്പ്‌ കാർ ഫ്രാൻസിസ് ജോർജ് നു വേണ്ടിരാജ്യ സഭ സീറ്റ്‌ ചോദിച്ചത് മറക്കാൻ പാടില്ല, ജോയി എബ്രഹാം എംപി ആയി, ജോയി എബ്രഹാവും കോൺഗ്രസ്‌ ലെ പിജെ കുര്യനും ഒരുമിച്ചു കാലാവധി തിരുന്നു പക്ഷെ ഒരാൾക്കേ പകരം പോകാൻ സാധിക്കു, ആ സമയതാണ് പാർട്ടി ക്കു രാജ്യ സഭ സീറ്റ്‌ കിട്ടുന്നത്.ജോസഫ് അദ്യം ജോയി എബ്രഹാത്തിന്റെ പേര് നിർദ്ദേശിക്കുന്നു അതിനു പാർട്ടി യിൽ പിന്തുണ കിട്ടിയില്ല, അന്ന് തോമസ് ചാഴികാടന്റെ പേരാണ് പാർട്ടി യിൽ ഉ യർന്നു വന്നത് , ഉടനെ ജോസഫ് ചുവട് മാറ്റി, ഇതിലൂടെ ഒരു കാര്യം ജോസഫ് സാധിച്ചു, മാണി സാറിന്റെ വിശ്വാസത്ൻ ആയിരുന്നജോയി എബ്രഹാത്തെ തന്റെ കൂടെ കൂട്ടാൻ സാധിച്ചു, പിന്നീട് പാർട്ടി പിടിക്കാൻ ജോസഫ് ന്റെ വലം കൈ ആയി ജോയി എബ്രഹാം മാറി,

പിജെ ജോസഫ് ഒരു നിർദേശം വെയ്ക്കുന്നു ജോസ് കെ മാണി രാജ്യ സഭ യിൽ പോകണം അല്ലെങ്കിൽ ഞങ്ങൾ ക്ലെയിം ഉ ന്നയിക്കും ഞങ്ങളുടെ സ്ഥാനാർഥി ഡി കെ ജോൺ, ഒടുവിൽ ജോസ് കെ മാണി ലോകസഭ എംപി സ്ഥാനം രാജി വെച്ചു രാജ്യ സഭ യിൽ പോകുന്നു, ആർക്കും ഒന്നും പിടി കിട്ടുന്നില്ല,2019-ലെ പാർലമെന്റ് ഇലക്ഷന് വരുന്നു, ജോസഫ് കോട്ടയം സീറ്റ്‌ നു വേണ്ടി രംഗത്ത് വരുന്നു, കോൺഗ്രസ്‌ പിന്തുണ യ്ക്കുന്നു, ഗുരുതര അവസ്ഥ യിൽ കഴിഞ്ഞിരുന്ന മാണി സാറിനോട് ജോസഫ് കോട്ടയം സീറ്റ്‌ ചോദിച്ചത് ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റ് ആയിരുന്നു”, ഔസേപച്ചാ ഞാൻ ഇതു ഔസേപച്ഛന്റെ തൊടുപുഴ ചോദിക്കുന്നത് പോലെ അല്ലെ,” ഇതാണ് മാണി സാർ ജോസഫ് നോട്‌ ചോദിച്ചത് ഇതിന് ശേഷം ആണ് മാണി സാറിന്റെ ആരോഗ്യനില വഷളായത്, എന്നാൽ സ്റ്റെയറിങ് കമ്മിറ്റി യിൽ വന്നു കോട്ടയം സീറ്റ്‌ ചോദിച്ചജോസഫ് നു പാർട്ടി നേതാക്കൾചുട്ട മറുപടി കൊടുത്തു സി ഫ് സാർ രംഗം ശാന്തം ആക്കാൻ പറഞ്ഞു “സ്ഥാനാർഥി യെ മാണി സാർ തീരുമാനിക്കും ഇതാണ് പാർലമെന്ററി പാർട്ടി തീരുമാനം,” അന്ന്ഒരു പാർട്ടി നേതാവ് പറഞ്ഞു ‘മാണി സാറെ, സാർ സ്ഥാനാർഥി യെ തീരുമാനിച്ചോ, എന്നാൽ കോട്ടയത്തെ കേരളകോൺഗ്രസ്‌ പ്രവർത്തകർ ആയ ഞങ്ങളുടെ അഭിപ്രായം കേൾക്കണം “മാണി സാർ അതു അംഗീകരിക്കുന്നു, കോട്ടയം പാർലമെന്റ് മണ്ഡലം പരിധി യിൽ ഒള്ള മണ്ഡലം പ്രിസിഡന്റ് മാരുടെ അഭിപ്രായം കേൾക്കുന്നു, അതു അനുസരിച്ചു തോമസ് ചാഴികാടനെ സ്ഥാനാർഥി ആക്കുന്നു,മാണി സാറിന്റെ അവസാനത്തെ രാഷ്ട്രീയ തീരുമാനം ആയിരുന്നു അത് , അന്ന് കെ. ജെ ദേവസ്യ യും ജോസ് ടോമും ഒക്കെ എടുത്തശക്തമായ നിലപാടുകൾ ആണ് ഇന്ന് കേരളകോൺഗ്രസ്‌ എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ കേരളത്തിൽ നില നിർത്തി യത്,അല്ലെങ്കിൽ മാണി ഗ്രൂപ്പ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം ചരിത്രത്തിന്റെ ഭാഗം ആയേനെ.

തോമസ് ചാഴികാടൻ എംപി എന്ന നിലയിൽ കേരളത്തിനു വേണ്ടി പ്രേതേകിച്ചു കർഷക കാർക്ക് വേണ്ടി പാർലിമെന്റ് ൽ ശബ്ദം ഉയർത്തുന്നു, അതോടൊപ്പം കോട്ടയം പാർലിമെന്റ് മണ്ഡലത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കുന്നു, മണ്ഡലത്തിൽ ഒത്തിരി യേറെ വികസനം നടത്തുന്നു,ഒരു കാര്യം ഓർക്കണം ജോസ് കെ മാണി എംപി എന്ന നിലയിൽ (9)വർഷക്കാലംമണ്ഡലത്തിൽ ഒത്തിരി യേറെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കി ഒപ്പം ഒരു ജനകി യ എംപി യും ആയിരുന്നു,ഒരു ലോകസഭ എംപി എന്ന് പറയുമ്പോൾ കിഴിൽ വരുന്ന (7)assembily മണ്ഡലത്തിലെ ജനങ്ങളുടെയും കാര്യം നോക്കണം, അങ്ങനെ പ്രവർത്തിക്കുമ്പോൾ പാർട്ടി ചെയർമാൻ എന്ന നിലയിൽ സംസ്ഥാനം മുഴുവൻ ഓടി നടന്നു പ്രവർത്തിക്കാൻ സാധിക്കാതെ വരും എന്നാൽ ഒരു രാജ്യ സഭ എംപി എന്ന് പറയുമ്പോൾ അതിനു സാധിക്കും,ജോസ് കെ മാണി ലോകസഭ വിട്ടു രാജ്യ സഭ യിൽ പോയത് എന്തു കൊണ്ട് എന്ന ചോദ്യത്തിനു ഉ ത്തരം ഇപ്പോൾ എല്ലാവർക്കും മനസ്സിൽ ആയി/ *തന്റെ പിതാവ് (50)വർഷം കൊണ്ടു പടുത്തുയർത്തിയ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ, അതിനെ നിലനിർത്താൻ,*/അതോടൊപ്പം തന്റെ കോട്ടയം പാർലമെന്റ് മണ്ഡലത്തെ ഏറ്റവും യോഗ്യൻ ആയ വ്യക്തി യെ തന്നെ യാണ് ഭര മേ ൽപിച്ചത് എന്ന് ജോസ് കെ മാ ണിക്ക് അഭിമാനിക്കാം, അതു കോട്ടയത്തിന്റെ സ്വന്തം ചാഴികാടനെ.

Share News