മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാൻ കെ ടി ജലീൽ തയ്യാറാകണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന മന്ത്രി കെ ടി ജലീൽ കേരളത്തിന് അപമാനമാണ്.
കേന്ദ്ര അനുമതി കൂടാതെ വിദേശ സഹായം സ്വീകരിക്കുക വഴി ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെ ലംഘനം, പ്രോട്ടോകോളിന് വിരുദ്ധമായ പ്രവർത്തനം, വിശുദ്ധ മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയെന്ന സംശയം തുടങ്ങിയ ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയർന്നു വന്നിട്ടുള്ളത്.
ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാൻ കെ ടി ജലീൽ തയ്യാറാകണം.
VM Sudheeran