അങ്ങനെ ജീവനാദത്തിൽ നിന്നും ജീവദീപ്തിയിൽ വരുമ്പോൾ മൊത്തതിൽ കൺഫ്യൂഷൻ……

Share News

കാളപ്പെറ്റന്നെ കേട്ടപ്പോൾ കയറും കൊണ്ട് ഓടിയവർ ………..

ജീവനാദത്തിൻ്റെ തീക്കൊള്ളി പിറന്ന അതേ ചാനലിൽ അടുത്ത ദിവസം വീണ്ടുമൊരു ലത്തീൻ ബ്രേക്കിംഗ് ന്യൂസ്……

വരാപ്പുഴ അതിരൂപത രൂപതയുടെ ജീവദീപ്തി എന്ന മാസികയുടെ ഏപ്രിൽ ലക്കത്തിൽ ആലപ്പുഴ രൂപതയുടെ പിആർഒയും സീനിയർ വൈദീകനുമായ ഫാദർ സേവ്യർ കുടിയാംശ്ശേരി

ബിജെപിയ്ക്ക് പിന്തുണ നൽകിയെന്നും അത് രൂപതയുടെ പിന്തുണയാണെന്നും പറഞ്ഞു വയ്ക്കുന്നതായിരുന്നു ബ്രേക്കിംഗ് ന്യൂസ്…….

അങ്ങനെ ജീവനാദത്തിൽ നിന്നും ജീവദീപ്തിയിൽ വരുമ്പോൾ മൊത്തതിൽ കൺഫ്യൂഷൻ……

എന്നാൽ ആ ബിജെപി സ്തുതി ചൊല്ലലിൻ്റെ പിന്നാലെ പോകാൻ തീരുമാനിച്ചു…..

ആ ലേഖനത്തിൻ്റെ ഒരു സ്കാൻ ചെയ്ത പിഡിഫ് കോപ്പി ഒപ്പിച്ചെടുത്ത് വായിക്കാൻ ആരംഭിച്ചു……

ഇന്ത്യയെ ആരു നയിക്കണം എന്ന തലക്കെട്ടുള്ള ലേഖനം……

രാഷ്ട്രീയ പാർട്ടികളെ സമകാലിക ദേശീയ – സംസ്ഥാന തലത്തിൽ അവലോകനം ചെയ്യുന്ന നല്ലൊരു ലേഖനം……..

അത് യുവത്വത്തിനു മുൻപിൽ നിവലിലെ രാഷ്ട്രീയ പ്രീണനം ഉൾപ്പെടെ സകല തലങ്ങളിലും ചർച്ച ചെയ്യുന്ന ലേഖനത്തിൽ അവസാന ഭാഗത്ത് നിലവിൽ ചേരി തിരിഞ്ഞ് കുലിഷതമായി കൊണ്ടിരിക്കുന്ന ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ പ്രസക്തി നിലവിൽ രാജ്യം ഭരിക്കുന്ന കക്ഷിയെപ്പറ്റി പറഞ്ഞുവയ്ക്കുന്നു…..

നാഴികയ്ക്ക് നാൽപതു വട്ടം സകല സമ്മേളനങ്ങളും നടത്തി അധികാരത്തിൽ പങ്കാളിത്തം വേണമെന്നു പറയുന്ന ലത്തീൻ സമുദായ നേതൃത്വത്തിൻ്റെ ഭാഗമായ സേവ്യർ അച്ചൻ അധികാരത്തിൻ്റെ ഭാഗമായി തീരാതെ അയിത്തം കൽപ്പിച്ച് നിന്നാൽ അങ്ങനെ തന്നെ നിൽക്കേണ്ടി വരുമെന്ന സത്യം വിളിച്ചുപറയുന്നു…..

ഈ ലേഖനത്തെ വായിക്കാത്തവരാണ് കാളപ്പെറ്റപ്പോൾ കയറും കൊണ്ട് ഓടിയവരായി കേട്ട പാതി കേൾക്കാത്ത പാതി സേവ്യറച്ചനെ തള്ളണം തളളി പറയുന്നു എന്നൊക്കെ പറഞ്ഞ് ഉറഞ്ഞു തുള്ളുന്നത്……..

അതിലേയ്ക്ക് നയിച്ചതും അവരെ ചൊടുപ്പിച്ചതും അച്ചൻ കൃത്യമായി അവരുടെ ആദർശ രാഷട്രീയങ്ങളായ വലതനെയും ഇടതനെയും സംസ്ഥാന രാഷ്ട്രീയതലത്തിൽ സമകാലിക പ്രീണനവൽക്കരണം കൊണ്ട് അളന്നു എന്ന കുറ്റം കൊണ്ടുതന്നെയാണ്………..

ഇതൊരു ലേഖനമാണ്…… അല്ലാതെ ഒരു എഡിറ്റോറിയലല്ല..ഒരു രൂപതയുടെ രാഷ്ട്രീയ പ്രമേയവുമല്ല…. അഭിനവ മാധ്യമ സിംഹങ്ങൾക്ക് ലേഖനവും എഡിറ്റോറിയലും തമ്മിലുള്ള വ്യത്യാസം അറിയാത്തതാണോ അതോ അറിഞ്ഞിട്ടും കുത്തിതിരിപ്പുണ്ടാക്കി വളച്ചൊടിക്കുന്നതാണോ…….

അച്ചൻ തന്നെ തൻ്റെ വ്യക്തിപരമായ എഴുത്തെന്ന വ്യക്തത കൃത്യമായി നൽകിയിട്ടുണ്ട്…….

അവസാനമായി ഒരു കാര്യം കൂടി പറയുകയാണ്…..

ഈ ലേഖനമൊന്ന് വായിച്ചു നോക്കണം……

നിങ്ങളുടെ അഭിപ്രായങ്ങൾ പറയണം…….

ആട് പട്ടിയാണോയെന്ന് നോക്കിട്ടൊന്ന് പറയണേ…….

Clinton Damian

Like

Share News