
ലഹരിക്കടിമപ്പെട്ട വ്യക്തിവഴി സമൂഹവും നശിക്കും – മാർ ടോണി നീലങ്കാവിൽ .| Yes 2 Life, No 2 Drugs കാമ്പയിൻ |കെ സി ബി സി പ്രോലൈഫ് സമിതി
ലഹരിക്കടിമപ്പെട്ട വ്യക്തിവഴി സമൂഹവും നശിക്കും – മാർ ടോണി നീലങ്കാവിൽ .


തൃശൂർ :കേരളത്തിൽയുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നു പയോഗത്തിനെതിരെകെ സി ബി സി പ്രോലൈഫ് സമിതി തൃശൂർ സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച Yes 2 Life, No 2 Drugs എന്ന കാമ്പയിൻ പ്രോഗ്രാമിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവേ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ വ്യക്തമാക്കി.

തൃശൂർ എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ കെഎസ് സുരേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .കെ സിബിസി പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ മുഖ്യപ്രഭാഷണം നടത്തി.

ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു. സെന്റ്തോമസ് കോളേജ് പ്രിൻസിപ്പൽ റവറൽ ഡോ.മാർട്ടിൻ കൊളംമ്പ്രത്ത്,
തൃശൂർ അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ റവറൽ ഡോ. ഡെന്നി താണിക്കൽ തുടങ്ങിയവർ സംസാരിച്ചു.അതിനെ തുടർന്ന് ജോയ്സ് മുക്കുടം അവതരിപ്പിച്ച ലഹരിക്കെതിരെയും മനുഷ്യ ജീവന്റെ അമൂല്യ ത ബോധ്യപ്പെടുത്തുന്നതിനുമായുള്ള മാജിക് ഷോയും ഉണ്ടായിരുന്നു. പരിപാടിക്കിടയിൽ സർക്കാരിന്റെ ബോധവൽക്കരണ പരിപാടി വിജയിപ്പിക്കുന്നതിനായുള്ള പരിശ്രമങ്ങൾക്ക് അസി: കമ്മീഷണർ കെ.എസ്.സുരേഷിനെ മെമെന്റൊ നൽകിയും ജോയ്സ് മുക്കുടത്തെ ഷാൾ അണിയിച്ചും ആദരിച്ചു.
പ്രൊ ലൈഫ് സമിതിയുടെ ലഹരിവിരുദ്ധ ശുശ്രുഷകളെ കെസിബിസി പ്രേസിടെണ്ട് കർദിനാൾ മാർ ജോര്ജ് ആലഞ്ചേരി ,കെസിബിസി ഫാമിലി ,പ്രൊ ലൈഫ് സമിതി ചെയര്മാൻ ബിഷപ്പ് ഡോ .പോൾ ആന്റണി മുല്ലശ്ശേരി ,സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ആൻഡ് ലൈഫ് കമ്മീഷൻ ചെയര്മാന് മാർ ജോസഫ് കല്ലറങ്ങാട്ട് ,തുടങ്ങിയ മെത്രാന്മാർ അഭിന്ദിച്ചു .
ഒരു വര്ഷം നീണ്ടുനിൽക്കുന്ന Yes 2 Life, No 2 Drugs കാമ്പയിൻ വിവിധ പരിപാടികളിലൂടെ എല്ലാ രൂപതകളിലും തുടരുമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി ഡയറക്ടർ ഫാ ക്‌ളീറ്റസ് വർഗീസ് ,പ്രസിഡണ്ട് ജോൺസൻ സി അബ്രഹം , ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ,ആനിമേറ്റർ സാബു ജോസ് ,ജോർജ് എഫ് സേവ്യർ , ട്രഷറര് ടോമി പ്ളാത്തോട്ടം തുടങ്ങിയവർ അറിയിച്ചു .








